പണത്തോടുള്ള അത്യാഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അപകടങ്ങളെ പറ്റിയാണ് പ്രഭു സോളമൻ നിർമിച്ച സാട്ടൈ അൻപഴൻ  സംവിധാനം ചെയ്ത റൂബായ് എന്ന ചിത്രം പറയുന്നത്.  

നായകനും കൂട്ടുകാരനും ചേർന്ന് ലീസിനു ഒരു ലോറി വാങ്ങുന്നു. ഡ്യൂ അടക്കാനുള്ള കാശിനു വേണ്ടി നായികയെയും അച്ഛനെയും വീട് മാറാൻ സഹായിക്കാം എന്നേറ്റു സാധനകളെല്ലാം വണ്ടിയിൽ കയറ്റുന്നു. അതേ സമയം വില്ലൻ ഒരു ബാങ്ക് കൊള്ളയടിച്ചു ആ പണം അതേ ലോറിയിൽ തന്നെ വെക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് റൂബയ് എന്ന പടം പറയുന്നത്.  

മിണ്ടുമ്പോൾ പാട്ട് വരും എന്നുള്ള കാര്യവും ത്രിൽ എലമെൻറ്സ് കൂടുതൽ എന്നുള്ളതിനാലും അഥവാ ഉണ്ടെങ്കിൽ തന്നെ ബോറൻ സീനുകൾ മൂലം ത്രിൽ നശിപ്പിക്കുന്നു. ക്ലൈമാക്സ്‌ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു. പിന്നേ ചിത്രത്തിന്റെ ടാഗ് ലൈൻ പറയുന്ന രീതിയിൽ ഇതല്ലേ പറ്റൂ എന്നുള്ള നെടുവീർപ്പിൽ സിനിമ കണ്ടു തീർക്കാം.