പേടിത്തൊണ്ടനായ നായകന്റെ കഥ പറയുന്ന ചിത്രം. ഇയാളുടെ ഈ പേടി കാരണം കാമുകിയെ വിവാഹം കഴിക്കാൻ പോലും പറ്റുന്നില്ല. അങ്ങനെയിരിക്കെ ഒരു നാൾ അയാൾ അറിയുന്നു താൻ മരിക്കാൻ ഇനി അധികം ദിവസങ്ങൾ ഇല്ല എന്ന്.. ആനവാൽ മോതിരം പോലെ ഹീറോയിസം ഒന്നും കാണിക്കുന്നില്ല. മറ്റു പലതും കാട്ടികൂട്ടുന്നു.  ശേഷം ക്ലൈമാക്സ്‌.  

വിഷ്ണു വിശാലിന്റെ പടങ്ങൾ വിശ്വസിച്ചു കാണാമായിരുന്ന കാലഘട്ടം ഒരുക്കൽ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ വിഷ്ണു വിശാൽ എന്ന് കേട്ടാൽ ഓടേണ്ട അവസ്ഥയാണ്. ഈ സിനിമയുടെ നിർമാണവും അയാൾ തന്നെ.  ആകെയുള്ള ആശ്വാസം വിജയ്‌ സേതുപതിയുടെ അതിഥി വേഷം മാത്രം.  

കാതറിൻ തെരേസ നായിക. സൂരിയുടെ ചിരിപ്പിക്കാത്ത കോമഡികൾ. മൊത്തത്തിൽ ധൈര്യമായി അവോയ്ഡ് ചെയ്യാവുന്ന ചിത്രം. തമിഴിൽ കോമഡി ചിത്രങ്ങൾ എന്ന പേരിൽ ഇറങ്ങുന്ന ഇത്തരം ദുരന്തങ്ങൾ എപ്പോൾ അവസാനിക്കും ആവോ??