Park Chan Wook ന്റെ Vengeance Trilogy യിലെ ഏറ്റവും പ്രശസ്തമായ ചിത്രം.  മൂന്ന് സിനിമകൾ തമ്മിൽ ഒരു ബന്ധവും ഇല്ല എങ്കിലും 3 ചിത്രങ്ങളും പറയുന്നത് പ്രതികാരത്തിന്റെ കഥയാണ്. അതും ചോരയുടെ മണമുള്ള, വൈരാഗ്യം ആവോളം മനസ്സിൽ സൂക്ഷിച്ച ആരെയും ഞെട്ടിക്കുന്ന രീതിയിലുള്ള പ്രതികാര രീതികൾ.  

ഒരാളോട് ചെയ്യുന്ന പ്രതികാരം എത്രമേൽ ക്രൂരമാകാം എന്ന് ഈ സിനിമ കാണിച്ചു തരും. Incest തീം വരുന്ന ചിത്രമായതിനാൽ പറയാൻ പോകുന്ന വിഷയം എത്രപേർ അംഗീകരിക്കും എന്നൊരു സംശയം ഈ സിനിമ കണ്ട അന്ന് മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഫേസ്ബുക് സജീവമായതും സിനിമാഗ്രൂപ്പുകൾ വന്നതും അതിൽ ഈ സിനിമയ്ക്ക് ഒരുപാട് ഫാൻസ്‌ ഉണ്ടെന്ന് അറിഞ്ഞതും എന്റെ സംശയം മാറ്റി.  

Choi Min Sik എന്ന പ്രതിഭയുടെ മനോഹരമായ അഭിനയവും കെട്ടുറപ്പുള്ള തിരക്കഥയും ഞെട്ടിക്കുന്ന ട്വിസ്റ്റുകളും നമ്മെ വേട്ടയാടുന്ന ക്ലൈമാക്സും ഓൾഡ്‌ബോയ് എന്ന സിനിമയെ എന്നും ഓർത്തിരിക്കാവുന്ന സിനിമയുടെ കൂട്ടത്തിൽ പെടുത്തുന്നു. ആക്ഷൻ രംഗങ്ങൾ എടുത്തു പറയേണ്ടവയാണ്. 

കഥയെ പറ്റി ഒന്നും തന്നെ പറയാതിരിക്കുന്നത് ഇനിയും ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ അവർക്ക് ആസ്വദിക്കാൻ അവസരം നല്കാൻ ആണ്. പക്ഷെ കൊറിയൻ സിനിമകൾ കണ്ടു തുടങ്ങിയവർ ഭൂരിഭാഗവും ഇതിൽ നിന്നാകും തുടങ്ങിയത് എന്നത് വേറെ കാര്യം..  

Click To Get Film