ചിത്രത്തിന്റെ തുടക്കം തന്നെ ആകാംക്ഷ ജനിപ്പിക്കുന്നതായിരുന്നു. ഒരു കൂട്ടം മുഖം മൂടി വെച്ച ആളുകൾ നടത്തുന്ന കവർച്ചയും കൊലപാതകവും പിന്നീട് ഒരു കേസിൽ അകപ്പെട്ട പഴയ പോലീസ്കാരനായ നായകനും അയാൾക്ക്‌ ജയിലിൽ കിട്ടുന്ന വരവേൽപ്പും ആയി മൊത്തത്തിൽ ഒരു ഓളത്തോടെയാണ് സിനിമ തുടങ്ങുന്നത് തന്നെ…  

Movie – The Prison (2017) 

Genre – Thriller 

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നാണല്ലോ… ജയിലിലും അങ്ങനെ തന്നെ.. തന്നെ ഉപദ്രവിക്കാൻ വന്ന ഒരുവന്റെ ചെവി കടിച്ചു പറിക്കുകയുണ്ടായി നമ്മുടെ ഹീറോ. എന്നാൽ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തല്ലി തീർക്കാൻ ഒരുവൻ പറഞ്ഞപ്പോൾ ഞാൻ ജയിച്ചാൽ തടവറയിലെ എല്ലാവർക്കും പൊരിച്ച കോഴിയിറച്ചി നല്കണം എന്ന നിബന്ധന വെയ്ക്കുന്നു. തല്ലി തീർക്കാൻ അവരോടു പറഞ്ഞവൻ നിസ്സാരക്കാരനല്ല. അയാളാണ് ആ ജയിൽ ഭരിക്കുന്നത്. അയാൾ വിചാരിച്ചാൽ കോഴിയിറച്ചിയല്ല എന്തും അവിടെ ലഭിക്കും..  

യഥാർത്ഥത്തിൽ ആരാണ് ജയിൽ ഭരിക്കുന്ന അയാൾ?? നമ്മുടെ ഹീറോ എന്തിനു ജയിലിൽ എത്തി?? എങ്ങോട്ടായിരിക്കും ഇനിയുള്ള കഥയുടെ ഗതി?? ഇതൊക്കെ അറിയാനായി സിനിമ കാണുക.  

ഈ ചിത്രത്തെ പറ്റി എന്റെയൊരു ഫേസ്ബുക് സുഹൃത്ത് പറഞ്ഞത് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നാണ്. വളരെ ശരിയാണ്.. പുതുതായി ഒന്നും തന്നെ നൽകുന്നില്ല ചിത്രം. പക്ഷെ വയലൻസിൽ പൊതിഞ്ഞ ചടുലമായ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ബോറടിപ്പിക്കാത്ത ഒരു ത്രില്ലർ കാണണം എന്നുണ്ടെങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ സിനിമ.  

Click To Get Film