മുസ്ലിം ബ്രദർ ഹുഡിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ടിലും പെടാതെ നിർഭാഗ്യം എന്ന ഒറ്റ കാരണത്താൽ ഒരു  വണ്ടിയുടെ അകത്തു അകപ്പെടുന്നവരുടെ കുറച്ചു നേരത്തേക്കുള്ള അനുഭവങ്ങളാണ് ക്ലാഷ് എന്ന ഈ ഈജിപ്ഷ്യൻ ചിത്രം പറയുന്നത്.  

രാഷ്ട്രീയ സംഘർഷാവസ്ഥ ഇതിവൃത്തമാക്കിയ ഒരുപാട് സിനിമകൾ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്രയധികം മനസ്സിനെ സ്പർശിക്കുന്ന ഒരു ചിത്രം എനിക്ക് ഓർമയില്ല. തങ്ങളുടെ ചിന്തകളും സിദ്ധാന്തങ്ങളും വേറെ വേറെയാണെങ്കിലും മനുഷ്യത്വം എന്ന് വരുമ്പോൾ അവർ ഒറ്റകെട്ടാവുന്നതും,  എത്രയൊക്കെ ധൈര്യശാക്കിയാണ് എന്ന് പറഞ്ഞാലും സാഹചര്യങ്ങൾ അവരെ നിസ്സഹായരാക്കുന്നതും നമുക്ക് കാണാം.  

ഒരു ട്രക്കിനുള്ളിൽ നിന്നുകൊണ്ട് മറ്റേ ട്രക്കിൽ എന്ത് നടക്കുന്നു എന്ന് നമ്മളെ കൊണ്ട് ചിന്തിപ്പിക്കുവാനും സിനിമയ്ക്ക് ആകുന്നുണ്ട്. എന്നാൽ അതെല്ലാം ചിന്തകൾക്ക് നൽകി യഥാർത്ഥ സംഘർഷം നമ്മുടെ കണ്മുന്നിൽ കാണിക്കുമ്പോൾ ഒരു നിമിഷത്തേക്ക് എങ്കിലും മനസ്സ് പിടയാതെ ഇരിക്കില്ല.  

പച്ച നിറത്തിലുള്ള ലേസർ വെളിച്ചം മാത്രം നൽകിയുള്ള ക്ലൈമാക്സ്‌ ഷോട്ട് ഒരിക്കലും മറക്കാൻ പറ്റാത്ത വിധത്തിലുള്ളവയാണ്. എല്ലാ കഥാപാത്രങ്ങളും ഒരിക്കലും മായാതെ മനസ്സിൽ തങ്ങി നിൽക്കും. 

Click To Get Film