എന്റെ ബ്ലോഗിൽ ഞാൻ നല്കുന്ന ലിങ്കുകൾ ഉപയോഗിച്ചു ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

നിങ്ങൾ ജിയോ കണക്ഷൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ http://www.idope.se എന്ന ടോറന്റ് സൈറ്റ് തുറക്കാൻ പറ്റില്ല. കാരണം ജിയോ ഈ സൈറ്റ് ലോക്ക് ചെയ്തിരിക്കുകയാണ്. ഈ സൈറ്റ് ആണ് ഞാൻ ലിങ്ക് നൽകുന്നതിൽ ഭൂരിഭാഗവും.  ഇനി നിങ്ങൾക്കായി ഞാൻ കൊറിയൻ സിനിമകൾ ഉൾപ്പെടുന്ന വിദേശ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനായി മറ്റുള്ള സൈറ്റുകൾ പറഞ്ഞു തരാം.

മുകളിൽ പറഞ്ഞവ ഉപയോഗിക്കുക.  ചില സിനിമകൾക്ക് സീഡ് കുറവായിരിക്കും. അങ്ങനെയുള്ളവ http://www.seedr.cc എന്ന സൈറ്റ് ഉപയോഗിച്ച് ഡയറക്ടായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. സീഡർ എന്ന സൈറ്റിൽ നിങ്ങൾ ലോഗിൻ ചെയ്യേണ്ടതായി വരും.

ടോറന്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ അറിയാത്തവർ ഉണ്ടെങ്കിൽ ഗൂഗിളിൽ സേർച്ച്‌ ചെയ്തു ടോറന്റ് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മേല്പറഞ്ഞ സൈറ്റുകളിൽ നിന്നുള്ള മാഗ്നറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്തു തുടങ്ങാം.
ഇനിയുള്ള വിവരങ്ങൾക്ക് കടപ്പാട് – Shafi K Ahammed നു നൽകുന്നു.

ഹോളിവുഡ്/ അന്താരാഷ്‌ട്ര സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും..

◆ A Beginners Guide ◆

——ഈയിടെ പല ആവശ്യങ്ങളും ഉന്നയിച്ചുള്ള ഒന്ന് രണ്ടു ചർച്ചകൾ ഇവിടെ നടന്നല്ലോ. ചർച്ചയ്ക്കിടെ പലരും ഉന്നയിച്ചിരുന്ന ഒരു കാര്യമായിരുന്നു സിനിമകൾ ഡൌൺലോഡ് ചെയ്യേണ്ട മാർഗ്ഗങ്ങൾ വിശദീകരിച്ചു ഒരു പോസ്റ്റ് ഇടണം എന്ന് പറഞ്ഞത്. ഞാൻ മുമ്പ് എപ്പോഴോ എഴുതിയ ഒരു പോസ്റ്റ് അപ്ഡേറ്റ് ചെയ്ത് ഇവിടെ ഇടുകയാണ്.——

ഒരു റിവ്യൂ പോസ്റ്റ്‌ എഴുതി ആരെങ്കിലും ഏതെങ്കിലും ഒരു സിനിമാ ഗ്രൂപ്പില്‍ ഇടേണ്ട താമസമേ ഉള്ളൂ, അപ്പോഴേക്കും വരും ലിങ്ക് പ്ലീസ് എന്ന കമന്റ്‌. ആ കമെന്റ് ഇട്ട ആള്‍ പോസ്റ്റിനു ഒരു ലൈക്‌ കൂടെ കൊടുത്തിട്ടുണ്ടാവില്ല. ഇത്രേം കഷ്ടപ്പെട്ട് പോസ്റ്റ്‌ എഴുതി ഒരു സിനിമയെ വായനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ആള്‍ ഇനി അവർക്ക് ലിങ്ക് കൂടെ ഗൂഗിളില്‍ കേറി തപ്പിയെടുത്തു കൊടുക്കണം എന്ന് പറയുന്നത് അലപം അധികമല്ലേ. ഒന്ന് ഗൂഗിള്‍ ചെയ്‌താല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ പല സിനിമകളുടെയും ലിങ്ക് ലഭിക്കാന്‍. അപൂർവം ചില സിനിമകളുടെ ലിങ്ക് മാത്രമേ ഒറ്റയടിക്ക് ലഭിക്കാന്‍ അല്പം പ്രയാസം വരികയുള്ളൂ. അവ പോസ്റ്റ്‌ ഇടുന്ന ആളോട് പേർസണല്‍ ആയി മെസ്സേജ് അയച്ചു ചോദിക്കാവുന്നതുമാണ്. പലപ്പോഴും പോസ്റ്റ്‌ ഇടുന്ന പലരും ലിങ്കും കൊണ്ട് നടക്കുന്നവരായിരിക്കില്ല, ഒരു പക്ഷെ എന്നോ കണ്ട സിനിമയുടെ റിവ്യൂ ആണ് ഇടുന്നതെങ്ങില്‍ പോസ്റ്റ്‌ മുതലാളിക്ക് ലിങ്ക് പോയിട്ട് സൈറ്റ് പോലും ഒർമയുണ്ടാവില്ല. ഡൌണ്ലോഡ് ലിങ്ക്സ് ചോദിച്ചു വരുന്നവരെ ആക്ഷേപിക്കുകയോ അവഹേളിക്കുകയോ അല്ല, മറിച്ച് പോസ്റ്റുകള്‍ ഇടുന്ന പലരുടെയും അവസ്ഥ പറഞ്ഞത് മാത്രമാണ്. anyway സിനിമകള്‍ കാണാനും ഡൌണ്ലോയഡ് ചെയ്യാനും പറ്റുന്ന ചില മാർഗങ്ങള്‍, ലിങ്കുകള്‍ പരിചയപ്പെടുത്തുകയാണ്. അതിലൂടെ റിവ്യൂ പോസ്റെസ് ഇടുന്നവരുടെ കമന്റ്‌ ബോക്സുകളില്‍ വരുന്ന ലിങ്ക് പ്ലീസ് കമന്റുകളുടെ എണ്ണം കുറയട്ടെ എന്നും ആഗ്രഹിക്കുന്നു. ബഹുഭൂരിപക്ഷത്തിന്റെ മൊബൈല്‍ os ആയ android platform ല്‍ ചെയ്യാവുന്ന മാർഗങ്ങളാണ് വിവരിക്കാന്‍ പോകുന്നത്. Windows, ios (and outdated symbian and blackberry os also) എന്നിവയിലും ഇവ സോർസ് കണ്ടെത്തി ചെയ്തു നോക്കാവുന്നതാണ്.

(ഹോളിവുഡ് സിനിമകളുടെ പൂർണ ആസ്വാദനത്തിനും നിർമാതാവിന്റെയും സംവിധായകന്റെയും പ്രയത്നങ്ങൾക്കു പിന്തുണ കൊടുക്കുന്നതിനായും നിങ്ങളിടെ ആദ്യ option തീയേറ്റർ തന്നെയാവട്ടെ.)

Torrents

പലർക്കും torrent ഉപയോഗിക്കല്‍ ഇപ്പോഴും ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്ന് പലരും അയക്കുന്ന പേർസനണല്‍ മെസ്സജുകളില്‍ നിന്നും വ്യക്തം. പക്ഷെ സംഭവം വളരെ സിമ്പിള്‍ ആണ്. ചെയ്യേണ്ടത് ഇത്ര മാത്രം. പ്ലേ സ്റ്റോറില്‍ നിന്നും uTorrent , bittorrent, flud തുടങ്ങി വരുന്ന ലിസ്റ്റില്‍ നിന്ന് ഏതെങ്കിലും ഒന്ന് ഇന്സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ ഉള്ള സെര്‍ച്ച്‌ optionല്‍ പോയി ആവശ്യമുള്ള സിനിമ ടൈപ്പ് ചെയ്യുക. സെര്ച്ച് ‌ റിസൽട്ട് ‌ ആയി ഒരുപാട് torrent സൈറ്റുകളുടെ ലിസ്റ്റ് വരും. ഇഷ്ടപ്പെട്ട സൈറ്റ്ല്‍ കയറുക. അതില്‍ അനാവശ്യ പരസ്യങ്ങളിലോ മറ്റോ ക്ലിക്ക് ചെയ്യാതെ torrent magnet എന്നീ ബട്ടണുകള്‍ മാത്രം ശ്രദ്ധിക്കുക. torrent ക്ലിക്ക് ചെയ്‌താല്‍ 20-30 kb വരുന്ന ഒരു ഫയല്‍ ഡൌണ്ലോഡ് ആകും. ഡൌണ്ലോഡ് ആയ ആ ഫയല്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ torrent ആപ്പില്‍ പോയി സിനിമ ഡൌണ്ലോഡ് സ്റ്റാര്ട്ട് ‌ ആകും. magnet ആണ് ക്ലിക്ക് ചെയ്യുന്നത് എങ്കില്‍ നേരിട്ട് ആപ്പില്‍ പോയി സിനിമ ഡൌണ്ലോഡ് തുടങ്ങും. കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വേറെയും ചില options ഉണ്ടെങ്ങിലും കൂടുതല്‍ പറഞ്ഞു അറിയാത്തവര്ക്ക് കണ്ഫ്യൂഷന്‍ ആക്കുന്നില്ല.

Telegram

ഇന്നത്തെ കാലത്ത് സിനിമ ഡൌൺലോഡ് ചെയ്യാൻ ഏറ്റവും എളുപ്പമായ മാർഗ്ഗങ്ങളിൽ ഒന്നാണ് telegram സിനിമാ ഗ്രൂപ്പുകള്‍. പല സ്വഭാവത്തിലുള്ള ടെലഗ്രാം ഗ്രൂപ്പുകൾ ഇന്ന് സുലഭമാണ്. ഏതെങ്കിലും കുറച്ചു ഗ്രൂപുകളില്‍ മെമ്പര്‍ ആകുക. സിനിമ ലിങ്ക് വരുമ്പോള്‍ നേരിട്ട് ഡൌണ്ലോകഡ് ചെയ്യാം. telegram അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഒരുപക്ഷെ പലർക്കും ഏറ്റവും എളുപ്പമുള്ള ഒരു മാർഗ്ഗവും ഇത് തന്നെയാണ്.

Popcorn

ഒരു android അപ്ലിക്കേഷന്‍ ആണ്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ല.ഡൌണ്ലോഡ് ചെയ്യാനായി ഗൂഗിളില്‍ പോയി pocorn.apk എന്ന് സെർച്ച്‌ കൊടുത്താല്‍ ലിങ്ക് വരും. ഡൌണ്ലോ്ഡ് ചെയ്യുക. ഇൻസ്റ്റോള്‍ ചെയ്യുക. vpn ഓണ്‍ ചെയ്‌താല്‍ ഒന്നുകൂടെ നന്നാകും. optionsല്‍ പോയി ഡൌണ്ലോയഡ് ഫോള്ഡ്ര്‍ സെറ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങൾക്ക് ആവശ്യമുള്ള സിനിമകള്‍ ഈ ആപ്പില്‍ കാണാനും ഡൌണ്ലോടഡ് ചെയ്യാനും സാധിക്കും. സിനിമ, ടീവീ സീരീസ്, അനിമീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.Terrarium TV അടക്കമുള്ള ഒട്ടനവധി alternative ആപ്പുകളും ലഭ്യമാണ്.

Websites

ഒട്ടനവധി സിനിമാ downloading & streaming വെബ്സൈറ്റുകള്‍ ഇന്റർനെറ്റില്‍ സുലഭാമാണല്ലോ. ഫ്രീ ആയിട്ട് കാണാനും ഡൌണ്ലോ്ഡ് ചെയ്യാനും പറ്റിയ ഒട്ടനവധി സൈറ്റുകള്‍ ഗൂഗിള്‍ വഴി നിങ്ങളില്‍ എത്തും. Netflix, Amazon പോലെയുള്ള പൈഡ് സൈറ്റുകള്‍ ആവശ്യക്കാര്ക്ക് മെംബെർഷിപ്‌ എടുക്കാം. yts, mkvcage തുടങ്ങി ഒട്ടനവധി ഫ്രീ സൈറ്റുകളും ലഭ്യം. അതേപോലെ Youtube അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ്. ഒട്ടനവധി ക്ലാസ്സിക്‌, vintage സിനിമകളില്‍ youtubeല്‍ ലഭ്യമാണെന്ന് ഒർമപ്പെടുത്തട്ടെ.

VPN മറക്കരുതേ..

സാധാരക്കാർക്ക് , പ്രത്യേകിച്ചു തുടക്കക്കാർക്ക് ഉപയോഗപ്പെടുന്ന രീതിയിലുള്ള മാർഗടങ്ങളാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. ഇതിലും advanced ആയ മാർഗ‍ങ്ങള്‍ പലതും വേറെയുമുണ്ട്. പതിയെ അതും നിങ്ങൾക്ക് മനസ്സിലാക്കാന്‍ പറ്റും. ഇവ ടെസ്റ്റ്‌ ചെയ്യുമ്പോള്‍ തീർച്ചയയായും ഒരു vpn ഉപയോഗിക്കുക. അല്ലാത്ത പക്ഷം നിയമപരമായ പല പ്രശ്നങ്ങളും നിങ്ങള്‍ നേരിടാനുള്ള സാധ്യത ഉണ്ടാവാം. vpn applications പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ശരിയായ രീതിയില്‍ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുക.

ഈ പറഞ്ഞതൊക്കെ ഹോളിവുഡ്/ അന്താരാഷ്‌ട്രസിനിമകള്‍ മാത്രം ഡൌണ്ലോഡ് ചെയ്യാനുള്ള മാർഗങ്ങളാണ്. നമ്മുടെ നാട്ടിലെ നമ്മുടെ ചിത്രങ്ങളെ പറ്റിയല്ല. ഒരിക്കലും പുതുതായി ഇറങ്ങുന്ന സിനിമകളുടെ പ്രിന്റ്‌ ഡൌണ്ലോാഡ് ചെയ്യാന്‍ ഈ മാർഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അതോടൊപ്പം നമ്മുടെ നാട്ടില്‍ റിലീസ് ആകുന്ന ചിത്രങ്ങളൊക്കെ നിങ്ങള്‍ ഒരു ശരാശരി സിനിമാ പ്രേമി ആണ് എങ്കില്‍ തിയേറ്ററില്‍ തന്നെ പോയി കണ്ടു സിനിമക്ക് സപ്പോർട്ട് കൊടുക്കുക. നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും torrent നു കാത്തിരിക്കാതെ നേരിട്ട് കാണാന്‍ ശ്രമിക്കുക. അത്തരം മികച്ച ചിത്രങ്ങളെ നിർമാതാവിന് ഒരു മെച്ചവും ഇല്ലാത്ത torrent ഹിറ്റ് ആക്കാതെ തിയേറ്റര്‍ ഹിറ്റ്‌ തന്നെ ആക്കുക. ഓള്‍ ദി ബെസ്റ്റ്.

#shafikahmed

കൂടുതൽ സിനിമാ വായനക്ക്: shafikahmedreviews.wordpress.com