🔺ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള 10 കഥകൾ…അതാണ്‌ എന്നെ ആകർഷിച്ചത്.

🔻സിനിമ എങ്ങനെയുണ്ട്?? 

🔺ചിലതു നല്ല തീം ആയിരുന്നു.എക്സിക്യൂഷൻ പാളി, ചിലത് നേരെ തിരിച്ചും. എന്നാൽ രണ്ടും നന്നായ കഥകളും ഉണ്ട്.

🎬ചിത്രം – റോഡ്ക്രോസ്സ് (2017) 

🎥വിഭാഗം – ആന്തോളജി 

🔰🔰🔰Whats Good??🔰🔰🔰

4 കഥകൾ..അവ മാത്രമേ തൃപ്തി നൽകിയുള്ളൂ.

🔰🔰🔰Whats Bad??🔰🔰🔰

അന്തിപരമ്പരകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ 6 കഥകൾ. 

🔰🔰🔰Watch Or Not??🔰🔰🔰

1. ഒരു രാത്രിയുടെ കൂലി👍👍

പദ്മപ്രിയയേ പ്രധാന കഥാപാത്രമാക്കി മധുപാൽ സംവിധാനം ചെയ്ത ചിത്രം. ഒരു വേശ്യയുടെ കഥ പറയുന്നു.അവളുടെ  രാത്രിയുടെ കൂലി എന്നുദ്ദേശിക്കുന്നത് അവൾ ആരെയും ആ രാത്രി സന്തോഷിപ്പിക്കും എന്ന് തന്നെയാണ്. അതെങ്ങനെയെന്ന് ഹൃദയസ്പർശിയായി പറയുന്ന കഥ. 

2. കാവൽ 👍👎

പ്രിയങ്കയേ നായികയാക്കി നേമം പുഷ്പരാജ് അണിയിച്ചൊരുക്കിയ കഥ. പട്ടാളക്കാരുടെ ഭാര്യയെ മറ്റേ കണ്ണിൽ കാണുന്നവർക്കുള്ള മറുപടിയും ഒരിക്കലും തോൽക്കാത്ത സ്ത്രീയുടെ മനോധൈര്യം ക്ലീഷേ സംഭാഷണങ്ങളിലൂടെ പറഞ്ഞിരിക്കുന്നു. 

3. പക്ഷികളുടെ മണം 👍👎

നയന സൂര്യൻ  സംവിധാനം ചെയ്ത ഈ ചിത്രം വലിയ താരനിര തന്നെയുണ്ട്.മൈഥിലി, വിജയ്ബാബു, ചേതൻ, സിദ്ധാർഥ് ശിവ എന്നിവർ അഭിനയിക്കുന്ന ഈ കഥയിൽ സ്വന്തം സ്വപ്നങ്ങളേ പിന്തുടരുന്ന സ്ത്രീയുടെ കഥ വലിയ പുതുമയൊന്നും ഇല്ലാതെ പറഞ്ഞിരിക്കുന്നു. 

4.മൗനം👎👎

ബാബു തിരുവല്ലയുടെ ഈ ചിത്രത്തിലെ നായികയുടെ പേർ എനിക്കറിയില്ല.മാനസ ആണോ എന്ന് സംശയമുണ്ട്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി കന്യാസ്ത്രീ ആവേണ്ടി വരുന്ന ഒരു കുട്ടിയുടെ കഥ അസഹനീയമായി മെലോഡ്രാമ ചേർത്തു പറഞ്ഞിരിക്കുന്നു. പെട്ടെന്ന് തീർന്നെങ്കിൽ എന്നാഗ്രഹിച്ച ഒരു കഥ. 

5. ബദർ👍👎

അശോക് R നാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മംമ്തയും കൈലാഷും പ്രധാന വേഷങ്ങളിൽ. നടന്ന കഥയാണിത്. പക്ഷെ സംഭാഷണങ്ങളും അഭിനയവും അമ്പലപ്പറമ്പിലെ ബാലെയേ അനുസ്മരിപ്പിക്കും വിധം ആയിരുന്നു. 

6.മുദ്ര👎👎

ആൽബർട്ട് സംവിധാനം നിർവഹിച്ചിരിക്കുന്നു. ഇഷ തൽവാർ,അഞ്ജലി നായർ എന്നിവർ മുഖ്യ വേഷത്തിൽ.പഴയ ശ്രീകൃഷണ-കുചേല ബന്ധം സ്ത്രീകളെ കഥാപാത്രങ്ങളാക്കി ചെയ്തിരിക്കുന്നു എന്നല്ലാതെ യാതൊന്നും ഇതിലില്ല. 

7. Lake House 👎👎

ശശി പറവൂർ സംവിധാനം.  പ്രധാന സ്ത്രീ കഥാപാത്രം ചെയ്തയാളുടെ പേരറിയില്ല. രാഹുൽ മാധവ്വ് മറ്റൊരു സുപ്രധാന വേഷം ചെയ്തിരിക്കുന്നു. ഒരു സീരിയൽ കാണുന്ന അനുഭവം ഉണ്ടാക്കി. 

8.കോടെഷ്യൻ👍👍

പ്രദീപ്‌ നായർ സംവിധാനം ചെയ്ത ഈ സിനിമയുടെ രചന ജയരാജ് ആണ്. ഈ സിനിമയിലെ ഏറ്റവും നല്ല കഥ. കേരളാകഫേയിലെ അൻവർ റഷീദ് ചെയ്ത ബ്രിഡ്ജ് എന്ന സിനിമ തന്ന ഫീൽ ഈ സിനിമ തരും.പ്രധാന വേഷം ചെയ്ത അമ്മൂമ്മയുടെ അഭിനയം ഗംഭീരമായിരുന്നു.സിനിമ അവസാനിക്കുന്നത് നമ്മുടെയുള്ളിൽ ഒരു നോവ് അവശേഷിച്ചുകൊണ്ടായിരിക്കും. 

9. ചെരിവ്👍👍

അവീര റെബേക്കയുടെ ഈ സിനിമയിൽ സൃന്ദയും മനോജ്‌ കേ ജയനും താരങ്ങൾ. ഒരു ത്രില്ലർ മൂഡ്‌ സമ്മാനിക്കുന്ന സിനിമ. മനോഹര ദൃശ്യങ്ങളാൽ സമൃദ്ധം. നല്ലൊരു ക്ലൈമാക്സായി തോന്നി. 

10. പിൻപേ നടപ്പവൾ👍👍
 
ലെനിൻ രാജേന്ദ്രൻ എഴുതി സംവിധാനം ചെയ്ത ഈ സിനിമ വളരെയധികം ചിന്തിപ്പിക്കുന്ന ഒന്നാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നായിക ആരെന്നറിയില്ല. ഗംഭീര പ്രകടനം ആയിരുന്നു. BDSM, Castration എന്നിവയൊക്കെ അടങ്ങിയ  തീം ഗംഭീരമായി ചിത്രീകരിച്ചിരിക്കുന്നു. കൂട്ടത്തിൽ ഏറ്റവും പക്വതയുള്ള വിഷയമായി അനുഭവപ്പെട്ടു. 

🔰🔰🔰Last Word🔰🔰🔰

എനിക്ക് പത്തിൽ നാല് കഥകൾ മാത്രമേ ഇഷ്ടപ്പെട്ടുള്ളു.അതിനാൽ ഇതൊരു ശരാശരി അനുഭവമായി തോന്നി. എന്നാൽ പത്തു കഥകളും പത്ത് വിഷയമാണ് പറയുന്നത്.നിങ്ങളുടെ അഭിരുചികളിലും ജീവിതത്തിലുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടെങ്കിൽ നല്ലൊരു അനുഭവമായി മാറും. ഒരു ആന്തോളജി സിനിമ ആസ്വദിക്കാനുള്ള സമയവും ഇഷ്ടവും ഉണ്ടെങ്കിൽ ക്രോസ്സ് റോഡ് നിങ്ങൾക്ക് തീയേറ്ററിൽ കണ്ടു ആസ്വദിക്കാം.