🔺നായകനെ കാണിക്കുന്നത് തന്നെ വിജയ്‌യുടെ മാസ്സ് BGM ഇട്ടുകൊണ്ടാണ് അല്ലെ? 

🔻അതെ. BGM മാത്രമല്ല,  വിജയ്‌യുടെ ഫോട്ടോ അടക്കം കാണിക്കുന്നുണ്ട്. 🙂 ഊട്ടിയിൽ നടക്കുന്ന കഥ ആയതിനാൽ തമിഴ് ഇടക്കൊക്കെ വന്നു പോകുന്നുണ്ട്. 

🔺തമിഴ് മാത്രമല്ല, തമിഴ്,തെലുങ്ക്,മലയാള സിനിമകളുടെ ചില സീനുകളും വന്നു പോകുന്നുണ്ട്. 

🎬Movie – Golmal Again (2017) 

🎥Genre – Horror Comedy 

🔰🔰🔰Whats Good??🔰🔰🔰

ഇടയ്ക്കിടെയുള്ള ചില കോമിക് കൗണ്ടറുകൾ, നല്ല കളർഫുള്ളായ ഛായാഗ്രഹണം. ആദ്യപകുതി. 

🔰🔰🔰Whats Bad??🔰🔰🔰

ദൈർഘ്യം, ജോണി ലിവറിന്റെ ഓവർ ആക്ടിങ്, അസഹനീയമായ രണ്ടാം പകുതിയും ക്ലൈമാക്സും. 

🔰🔰🔰Watch Or Not??🔰🔰🔰

സൂര്യയുടെ മാസ്സ്, ഈഗ എന്ന രാജമൗലി പടം, ഭൈരവയുടെ BGM, ഇനി ഗോസ്റ്റ് ഹൌസ് ഇൻ എന്നിങ്ങനെ പല ദക്ഷിണേന്ത്യൻ സിനിമകളുടെ റെഫറൻസും ഈ സിനിമയിൽ കാണാം. ഒരു ഹൊറർ കോമഡി സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉണ്ടെന്ന് തോന്നിപ്പിക്കും വിധത്തിലാണ് സിനിമയുടെ തുടക്കം. ആദ്യമെല്ലാം നല്ല രീതിയിൽ മുന്നേറുന്ന കഥ പിന്നീട് അങ്ങോട്ട്‌ തീരെ രസിപ്പിക്കാതെ അവസാനിക്കുകയാണ് ചെയ്തത്. 

വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.അതിൽ ദേശീയ അവാർഡ്‌ വാങ്ങിയ അജയ് ദേവ്ഗൺ, പ്രകാശ് രാജ്, നാനാ പടേക്കർ, തബു എന്നിവരൊക്കെ ഉൾപ്പെടുന്നുണ്ട്. ഇവരെ കൂടാതെ അർഷാദ് വാർസി, കുനാൽ ഖേമു, ശ്രേയസ് താൽപ്പടെ, ജോണി ലിവർ, നീൽ നിതിൻ മുകേഷ് എന്നിവരും ചിത്രത്തിലുണ്ട്. പരിനീതി ചോപ്രയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഒരു ദീപാവലി എന്റർടൈൻമെന്റ് എന്ന ടാഗിൽ റിലീസ് ആയ ഈ സിനിമ ഗോൽമാൽ സീരീസിലെ ഏറ്റവും എന്റർടൈൻമെന്റ് കുറഞ്ഞ ഒരു സിനിമയായാണ് എനിക്കു തോന്നിയത്. ഹൊറർ കോമഡി എന്ന് പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാൻ കഴിയുമായിരുന്നു.എന്നിട്ട് പോലും അധികം ചിരിപ്പിക്കാത്ത ചില കോമഡി രംഗങ്ങളാൽ കുത്തി നിറച്ച ഒരു സിനിമയായി മാറുകയായിരുന്നു. 

ഒന്നര മണിക്കൂർ നീണ്ട ആദ്യപകുതിയുടെ ആദ്യത്തെ ഒരു മണിക്കൂർ വലിയ പ്രശ്നമില്ലാതെ കടന്നു പോവുകയും പിന്നീട് അങ്ങോടു നർമ രംഗങ്ങൾ അധികം രസിപ്പിക്കാത്തതും ചിലതൊക്കെ അസഹനീയമായും തുടർന്ന് പോന്നു. നാനാ പടേക്കറുടെ ശബ്ദത്തിൽ ശ്രേയസ് സംസാരിക്കുന്നത് രംഗം നന്നായിരുന്നു. 

രണ്ടാം പകുതിൽ ഇഷ്ടപ്പെട്ട ഒന്നും തന്നെ ഇല്ലായിരുന്നു.ക്ലൈമാക്സ്‌ അടക്കം എല്ലാം തന്നെ അസഹനീയമായി തോന്നി. അഭിനേതാക്കളെ കുറച്ചൂടി നന്നായി ഉപയോഗിക്കാമായിരുന്നു. 

പ്രകാശ് രാജ് തന്റെ ശൈലിയിൽ ചിരിപ്പിക്കാൻ നോക്കിയതൊക്കെ പരാജയപ്പെട്ടു എന്ന് വേണം പറയാൻ. നീൽ നിതിൻ മുകേഷിന്റെ വില്ലൻ വേഷം ബോറായിരുന്നു. കളർഫുള്ളായ കുറച്ചു ഫ്രെയിമുകളും അഭിനേതാക്കളെയെല്ലാം നല്ല സുന്ദരന്മാരായും സുന്ദരികളായും കാണിച്ച ഛായാഗ്രഹണം കൊള്ളാം. 

🔰🔰🔰Last Word🔰🔰🔰

ശരാശരിയിൻ താഴെയുള്ള ഒരു സിനിമ.ഈ സീരീസിലെ തന്നെ ഏറ്റവും മോശം ചിത്രമായാണ് അനുഭവപ്പെട്ടത്.എന്നാൽ രണ്ടര മണിക്കൂർ സമയവും ഈ സിനിമ ആസ്വദിച്ചു കണ്ടവരെ ഞാൻ തിയേറ്ററിൽ കണ്ടിരുന്നു.അതിനാൽ തിയേറ്ററിൽ കണ്ടു സ്വയം വിലയിരുത്തുക.