തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്നവരോടൊത്ത് ഒരു യാത്ര പോയാൽ എങ്ങനെയിരിക്കും?? കൂടെ ത്രില്ലടിപ്പിക്കുന്ന ഒരു കഥാഗതി കൂടെ ഉണ്ടെങ്കിൽ?? 

കുറച്ചു വൈകി ആണെങ്കിലും നായകന്റെ കല്യാണം നടക്കുന്നു. കല്യാണം നല്ല രീതിയിൽ നടന്നാൽ ഒരു ആട്ടിൻകുട്ടിയെ കുടുംബക്ഷേത്രത്തിൽ ബലി കഴിപ്പിക്കാം എന്നുള്ള നേർച്ചയിൻ പുറത്ത് ഗ്രാമവാസികൾ ഒരു ലോറി വാടകയ്ക്ക് എടുത്ത് പുറപ്പെടുന്നു. പലതരം ആളുകളും അവരുടെ സ്വഭാവവും ഒക്കെയായി യാത്ര മുന്നേറുന്നു. അതിനിടയിൽ നായകൻ ഒന്ന് ലോറി ഓടിച്ചു നോക്കുന്നു. ഒരാൾ ആ ലോറി ഇടിച്ചു മരണപ്പെടുന്നു.തുടർന്നുള്ള കഥയാണ്‌ ഈ ചിത്രം രസകരമായി പറയുന്നത്.  

ആദ്യപകുതി ഒട്ടും ബോറടിപ്പിക്കാതെ എൻഗേജിങ് ആയി കടന്ന് പോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയുടെ പേസിങ് ഇടയ്ക്കിടെ നഷ്ടപ്പെടുന്നുണ്ട്. എന്നാൽ പക്കാ റിയാലിറ്റിയോടെയുള്ള ക്ലൈമാക്സും എല്ലാവരുടെയും അഭിനയവും നല്ലൊരു സിനിമ കണ്ടു എന്നുള്ള ഫീൽ നമുക്ക് നൽകുന്നു.