🔺വില്ലനിൽ എനിക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ലാലേട്ടന്റെ ചില ഡയലോഗുകൾ ആണ്..

🔻അതു മാത്രമല്ല നമ്മൾ ടീസറിൽ കണ്ട കണ്ണീരിൽ കുതിർന്ന ആ ചിരി തീയേറ്ററിൽ കണ്ടപ്പോൾ ഗംഭീരം ആയിരുന്നു…

🎬ചിത്രം – വില്ലൻ (2017)

🎥വിഭാഗം – ക്രൈം ഡ്രാമ

🔰🔰🔰Whats Good??🔰🔰🔰

ഡയലോഗുകൾ, ലാലേട്ടന്റെ ലുക്സ്, പ്രധാനപ്പെട്ട രംഗങ്ങളിലുള്ള പെർഫോമൻസ്,  ആക്ഷൻ സീൻസ്.

🔰🔰🔰Whats Bad??🔰🔰🔰

Read Below….

🔰🔰🔰Watch Or Not??🔰🔰🔰

ഒരു ഇമോഷണൽ ത്രില്ലർ ആയിരിക്കും വില്ലൻ എന്ന് പലരും പറയുന്നത് കേട്ടു.എന്നാൽ ഒരു ഇമോഷണൽ ത്രില്ലറിന് വേണ്ട പ്രധാന ചേരുവ അതിലെ ഇമോഷൻ പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ്. മിഷ്കിൻ എന്ന സംവിധായകൻ ഇമോഷണൽ ത്രില്ലർ എടുക്കുന്നതിൽ പ്രഗത്ഭനാണ്. തുപ്പറിവാലൻ എന്ന സിനിമ ഒഴികെ അയാളുടെ ത്രില്ലറുകൾ എല്ലാം തന്നെ ഇമോഷണലി അറ്റാച്ച് ചെയ്യുന്നവ ആയിരുന്നു.

മിഷ്കിൻ ചിത്രങ്ങൾ ഒരു ഉദാഹരണമായി പറഞ്ഞതാണ്. ഉണ്ണികൃഷ്ണൻ എന്ന സംവിധായകനെ അദ്ദേഹവുമായി താരതമ്യം ചെയ്യുകയല്ല..ഇവിടെ വില്ലനിൽ ഉണ്ണികൃഷ്ണൻ ചെയ്ത ഇമോഷണൽ രംഗങ്ങൾ പ്രേക്ഷകരുമായി സംവദിക്കാതെ പോയി എന്ന് വേണം പറയാൻ..മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തിന്റെ നഷ്ടങ്ങൾ നന്നായി എത്തിക്കാൻ കഴിയാതെ പോയിടത്ത് ഇമോഷണൽ രംഗങ്ങൾ ലാഗിംഗ് ഫീൽ ചെയ്യിക്കുന്ന അനുഭവമായി മാറുന്നു.

പാക്കേജിങ്….സിനിമയുടെ പാക്കേജിംഗിനെ പറ്റി പറയുകയാണെങ്കിൽ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമയിൽ ഏറ്റവും സിമ്പിൾ ആയുള്ള എന്നാൽ നല്ല സ്റ്റൈലിഷ് ലുക്കിൽ ആണ് ലാലേട്ടനെ കാണിക്കുന്നത്. ഫാൻസിനു ആർപ്പു വിളിക്കാനോ ആഘോഷിക്കുവാനായി വാട്ടർ സ്‌കൂട്ടറിൽ വരുന്ന ഒരു രംഗം ഒഴികെ  ഒന്നും തന്നെ ആദ്യപകുതി നൽകുന്നില്ല. നായകന്റെ കുടുംബം കാണിക്കുന്ന രംഗങ്ങൾ മാത്രമല്ല അന്വേഷണ രംഗങ്ങൾ വരെ പതിഞ്ഞ താളത്തിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. സംഭാഷണങ്ങൾ നന്നായിരുന്നു..എന്നാൽ ഇതേ സംഭാഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുന്ന ആർക്കും ഇനി വരാൻ പോകുന്ന രംഗങ്ങൾ, ട്വിസ്റ്റ്‌ എന്നിവ  ഊഹിക്കാൻ പറ്റും. അത്രയ്ക്ക് ഡീറ്റൈലിംഗ് സംഭാഷണങ്ങൾക്ക് നൽകിയിരുന്നു.

വില്ലൻ എന്ന് പറയുന്നത് രണ്ട് പേരെയാണ്.അതിൽ ഒരാളുടെ കുടുംബവും അയാളുടെ മാനസിക സംഘര്ഷങ്ങളും സമയമെടുത്ത് പറഞ്ഞിട്ടും അതൊരു വിരസമായ അനുഭവമായി മാറുമ്പോൾ മറ്റൊരാളുടെ കഥ കുറച്ചു രംഗങ്ങൾ കൊണ്ടാണ് എങ്കിലും കൂടുതൽ കൺവിൻസിംഗ് ആയി തോന്നി.അതിന്റെ പ്രധാനകാരണം ആ സ്റ്റോറി നാരേറ്റ് ചെയ്യുന്നത് ലാലേട്ടൻ ആയിരുന്നു എന്നതിനാലാണ്. മണിച്ചിത്രത്താഴിലെ ഗംഗയുടെ അവസ്ഥ പറഞ്ഞത് പോലെ ഇതിൽ വിവരിക്കുമ്പോൾ കൂടുതൽ നന്നായി തോന്നി.

രണ്ടാം പകുതിയിലെ ആക്ഷൻ രംഗങ്ങൾ നന്നായിരുന്നു.ഫാൻസിനു ആഘോഷിക്കാനുള്ള എല്ലാ വകയും ആ ആക്ഷനിലുണ്ട്.എന്നാൽ നല്ലൊരു സീൻ വരുമ്പോൾ തുടർന്ന് ഇമോഷണൽ രംഗങ്ങൾ വരുന്നത് പേസിങ്ങിനെ ബാധിച്ചുവെന്ന് പറയാതെ വയ്യ. അതിന്റെ കൂടെ നമ്മൾ ഊഹിക്കുന്ന രീതിയിൽ തന്നെ കഥയും മുന്നേറുമ്പോൾ, ക്ലൈമാക്സ് ശരാശരിയിൽ താഴെ ആകുമ്പോൾ വില്ലൻ നമുക്ക് പുതുമയോ പൂർണ്ണ സംതൃപ്തിയോ സമ്മാനിക്കാതെ കടന്നു പോകുന്നു.

മോഹൻലാൽ എന്ന വ്യക്തിയുടെ തോളിലാണ് ഈ സിനിമ മുഴുവൻ. അദ്ദേഹം പറയുന്ന ഡയലോഗുകൾക്ക് നല്ല കയ്യടിയും കേൾക്കുന്നവന് തന്റെ ലൈഫിൽ എപ്പോഴെങ്കിലും ഇത് ഉപയോഗിക്കാം എന്നുള്ള ഫീലും നൽകുന്നുണ്ട്. പ്രധാന രംഗങ്ങളിലെല്ലാം നല്ല പ്രകടനവും ആയിരുന്നു. അദ്ധേഹത്തിന്റെ സ്പേസ് നന്നായി തന്നെ ഫിൽ ചെയ്തിട്ടുണ്ട്.

വിശാൽ ഒരു എക്സ്സ്‌റ്റെൻഡഡ്‌ കാമിയോ പോലെ തോന്നിച്ചു. നല്ല രീതിയിൽ പറഞ്ഞു വന്ന അയാളുടെ കഥാപാത്രത്തെ ക്ലൈമാക്സിൽ പിന്നോട്ട് അടിച്ചത് ക്ലൈമാക്സിനെ ബാധിച്ചു എന്ന് ഫീൽ ചെയ്യിച്ചു.അതുപോലെ ഹൻസികയുടെ കഥാപാത്രവും സിനിമാറ്റിക് ലിബർട്ടി ഒരുപാട് എടുത്തതായി തോന്നി.

മഞ്ജു വാര്യർ കുറച്ചു രംഗങ്ങളിൽ മാത്രം ഉണ്ടായിരുന്നു എങ്കിലും പ്രകടനം നന്നായിരുന്നു. സിദ്ധിക്ക്,ചെമ്പൻ വിനോദ്, സായ് കുമാർ, രഞ്ജി പണിക്കർ തുടങ്ങി വലിയൊരു താരനിരയും കൂട്ടിനുണ്ട്. പ്രകടനങ്ങൾ എല്ലാവരുടെയും നന്നായിരുന്നു.

ഛായാഗ്രഹണം ചിത്രത്തിന്റെ ഫീലിനോട് ചേർന്ന് നിന്നു. പശ്ചാത്തല സംഗീതവും നന്നായിരുന്നു. പാട്ടുകൾ ശരാശരിയായെ തോന്നിയുള്ളൂ..ദാസേട്ടൻ പാടിയ പാട്ട് കൂട്ടത്തിൽ ഏറ്റവും നല്ലത്.

🔰🔰🔰Last Word🔰🔰🔰

വില്ലന്റെ മൊത്തം പാക്കേജിങ്ങിൽ പുതുമയോ സസ്പെൻസോ ത്രില്ലോ അധികം ഓഫർ ചെയ്യുന്നില്ല എങ്കിലും ലാലേട്ടന്റെ നല്ല പ്രകടനവും ഗംഭീര സംഭാഷണങ്ങളും നിങ്ങളെ നിരാശപ്പെടുത്തില്ല. ഒരു ശരാശരി സിനിമയായി എനിക്ക് അനുഭവപ്പെട്ട വില്ലൻ നിങ്ങളുടെ ആസ്വാദനത്തിന്റെ അളവുകോൽ അനുസരിച്ച് മാറാം…