🔺എന്തിനെ പറ്റിയുള്ള ഗൂഡാലോചന ആയിരുന്നു?? 

🔻കുറേ നല്ല കോമഡി ആർട്ടിസ്റ്റുകൾ ഉള്ളതിനാൽ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഗൂഡാലോചന ആയാലോ?? 

🔺ഏയ്‌… നമുക്ക് പ്രേക്ഷകനെ ബോറടിപ്പിക്കുന്ന ഒരു ഗൂഡാലോചന പ്ലാൻ ചെയ്യാം…

🎬ചിത്രം – ഗൂഡാലോചന (2017) 

🎥വിഭാഗം – ?????? 

🔰🔰🔰Whats Good??🔰🔰🔰

ടൈറ്റിൽ സോങ്, ഹരീഷ് കണാരന്റെ പ്രകടനം

🔰🔰🔰Whats Bad??🔰🔰🔰

ബോറടിപ്പിക്കുന്ന, വലിച്ചു നീട്ടിയ ആഖ്യാനം, ദൈർഘ്യം. 

🔰🔰🔰Watch Or Not??🔰🔰🔰

ഏതോ ചിത്രത്തിന്റെ ഇൻസ്പിരേഷൻ  ആണെന്ന് തുടക്കം തന്നെ എഴുതി കാണിച്ചിരുന്നു. തുടങ്ങുന്നത് തന്നെ കോഴിക്കോടിനെ പറ്റിയുള്ള ഒരു പാട്ടിൽ നിന്നുമാണ്.. കേൾക്കാൻ രസമുള്ളൊരു പാട്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പടം തുടങ്ങുന്നു.. 4 പേരുടെ കഥ.. അവർ എത്തിപ്പെടുന്ന അവസ്ഥകൾ.. തിരിച്ചറിവ്.. വിജയം… ഇവയൊക്കെയാണ് പറയാൻ ശ്രമിച്ചത് എന്ന് നമുക്ക് മനസ്സിലാകും.  

സത്യത്തിൽ ഈ പടത്തിൽ കണ്ട തീം കോമഡിയില്ലാത്ത ദാസന്റെയും വിജയന്റെയും കഥ തന്നെയല്ലേ എന്ന് ആലോചിച്ചു പോയി. അതിന്റെ തിരക്കഥ സാക്ഷാൽ ശ്രീനിവാസന്റെയും.. ഓരോരോ അറിയാൻ പാടില്ലാത്ത കച്ചവടങ്ങൾ ചെയ്യുക, പലരാലും പറ്റിക്കപെടുക ഇവയൊക്കെ മനോഹരമായി എന്ന് കണ്ടാലും ചിരി വരുന്ന മനോഹരമായി  നാടോടിക്കാറ്റിൽ കണ്ടതാണ്. അതേ ചേരുവ 4 പയ്യന്മാരെ കുത്തികയറ്റി ചെയ്തു അല്ലറ ചില്ലറ ഗുജറാത്തി മസാല ചേർത്ത പാതി വെന്ത ഒരു ചിത്രം.  

കഥ നടക്കുന്നത് കോഴിക്കോട് ആണെങ്കിലും ഹരീഷ് കണാരൻ ഒഴികെ ബാക്കിയെല്ലാവരും ഓരോരോ സ്‌ളാങ് ആണ് പറയുന്നത്. ശ്രീനാഥ് ഭാസി ആണെങ്കിൽ കോഴിക്കോട് ഒരു കൊച്ചിയുണ്ടെങ്കിൽ അവിടുത്തെ ഭാഷ ഇതാകുമോ എന്നുള്ള വിധമാണ് സംസാരം. ധ്യാനിനെ കുറിച്ച് നൊ കമന്റ്സ്… 

ഹരീഷ് കണാരന്റെ കഥാപാത്രം രസകരമായിരുന്നു. പുള്ളിക്കാരന്റെ സംസാരരീതി രസിപ്പിച്ചു മുന്നേറുമ്പോൾ ബാക്കിയുള്ള ആരെയും നമുക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല എന്ന സത്യം പറയാതെ വയ്യ.. എന്നാൽ ഇമോഷണൽ ആയുള്ള ഒരു രംഗം വന്നപ്പോൾ ഹരീഷ് കണാരന്റെ അഭിനയം വളരെ പരിതാപകരം ആയിരുന്നു. ആ രംഗത്തിലെ ഡയലോഗ് ഡെലിവെറിയും മോശം ആയിരുന്നു.  

നൂല് പൊട്ടിയ പട്ടം പോലെ പോകുന്ന ആദ്യപകുതി ഒരു പ്രധാന പോയിന്റിൽ എത്തുമ്പോൾ എൻഗേജ് ആകുന്നു. അപ്പോൾ ഇന്റർവെൽ വരും. ബാക്കിയുള്ള കാര്യങ്ങളൊക്കെ ഊഹിക്കാൻ പറ്റുന്ന വിധം തന്നെ മുന്നേറുന്ന രണ്ടാം പകുതി സിനിമ തീർന്നു എന്ന് നമ്മെ കൊതിപ്പിക്കുന്ന രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. എന്നാൽ തീരില്ല… ഇങ്ങനെ ഒഴുകി ഒഴുകി പോയിക്കൊണ്ടേ ഇരിക്കും…  

അനാവശ്യ രംഗങ്ങൾ ഒരുപാടുള്ളതായി അനുഭവപ്പെട്ടു.  അജു വർഗീസിന്റെ ഒരു ഗെറ്റപ്പ് കിടു ആയിരുന്നു. ഇടയ്ക്കിടെ ചിരിപ്പിക്കുന്ന നർമ രംഗങ്ങൾ കടന്നു വരുന്നു എന്നുള്ളതാണ് ആകെയുള്ള ആശ്വാസം. കട്ടചളികൾ ഇല്ലായിരുന്നു എന്നത് മറ്റൊരു ആശ്വാസവും. 

🔰🔰🔰Last Word🔰🔰🔰

ആകെമൊത്തം ശരാശരിയിൽ താഴെയുള്ള ഒരു അനുഭവം ആയിരുന്നു ഈ ചിത്രം. മടുപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ കൊണ്ട് ബോറടിപ്പിച്ച ഈ ഗൂഡാലോചന യാതൊരു പ്രതീക്ഷയും കൂടാതെ സമീപിച്ചാൽ ഒരുപക്ഷേ നിങ്ങൾക്ക് ഇഷ്ടം ആയേക്കാം…