🔺ഏതെങ്കിലും സിനിമ കണ്ടിട്ട് വില്ലനോട് “തനിക്ക് ഒന്ന് നല്ലവണ്ണം അന്വേഷിച്ചിട്ടു പ്രതികാരം ചെയ്യാൻ ഇറങ്ങിയാൽ പോരായിരുന്നോ” എന്ന് ചോദിയ്ക്കാൻ തോന്നിയിട്ടുണ്ടോ?? 

🔻ഇല്ല… എന്താ?? 

🔺ഞാൻ ഒരു അവസരം തരട്ടെ?? 

🎬ചിത്രം – ഓവർ ടേക്ക് (2017) 

🎥വിഭാഗം – ത്രില്ലർ 

🔰🔰🔰Whats Good??🔰🔰🔰

Cinematography And Chase scenes 

🔰🔰🔰Whats Bad??🔰🔰🔰

ദുർബലമായ തിരക്കഥ, അറുബോറൻ ക്ലൈമാക്സ്‌,  ത്രിൽ എലെമെന്റ്സ് ഇല്ലാതെയുള്ള കഥ പറച്ചിൽ, സോങ് പ്ലേസ്മെന്റ്. 

🔰🔰🔰Watch Or Not??🔰🔰🔰

Inspired From Many Hollywood Road Movies എന്ന് പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ. വളരെ സക്സസ്ഫുള്ളായ ജീവിതം നയിക്കുന്ന നായകൻ തന്റെ ജോലിയിൽ നിന്നും ഒരു ബ്രേക്ക്‌ എടുത്ത് നാട്ടിലേക്ക് പോകാനായി ഭാര്യയുമൊത്ത് കാറിൽ പുറപ്പെടുന്നു. അവരെ ഒരു ട്രക്ക് പിന്തുടരുന്നു. പിന്തുടരുക മാത്രമല്ല,അവരെ കൊല്ലാൻ ശ്രമിക്കുന്നു.

അവരുടെ സംശയം രണ്ട് പേരിൽ ചെന്നെത്തുന്നു. ഒരാൾ നായികയുടെ പഴയ സഹപാഠിയും മറ്റൊരാൾ നായകന്റെ കൂടെ ജോലി ചെയ്തിരുന്നതും ഇപ്പോൾ MD സ്ഥാനത്തു ഇരിക്കുന്നതും ആയ ഒരാൾ.. ഇവരിൽ ആരെങ്കിലും ആണോ അതോ വേറെ ആര്? എന്തിനു ഇങ്ങനെ ചെയ്യുന്നു എന്നൊക്കെ അറിയാൻ രണ്ട് മണിക്കൂറുള്ള ഈ സിനിമ കാണുക.  

നായകൻ, നായിക അവരുടെ സ്വഭാവം കഥാപാത്ര വികസനം എന്നിവയ്ക്കായി ആദ്യത്തെ മുക്കാൽ മണിക്കൂർ ചെലവിട്ട് പിന്നീട് ഒരു റോഡ് മൂവി ആക്കുകയാണ് സംവിധായകൻ. നല്ലൊരു ചേസ് രംഗം കഴിഞ്ഞയുടൻ ഒരു പാട്ട് വരികയും ആ ത്രില്ല് നഷ്ടപ്പെടുകയും ചെയ്യുന്നത് എന്തൊരു ദ്രാവിഡാണ്?? പോട്ടെ.. പാട്ട് കഴിഞ്ഞു വീണ്ടും നല്ലൊരു ത്രില്ല് സീൻ വരുമ്പോൾ ഇന്റർവെൽ ആകുന്നു. പിന്നീട് ആ ഒരു ത്രിൽ നല്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടും ഇല്ല.  

രണ്ടാം പകുതിയിൽ ചേസ് ചെയ്യും രക്ഷപെടും.. വീണ്ടും ചേസ് ചെയ്യും വീണ്ടും രക്ഷപ്പെടും എന്നിങ്ങനെ കുറേ സമയം കലയും. പ്രത്യേകിച്ച് ത്രില്ലോ ആകാംക്ഷയോ ഒന്നും നല്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ക്ലൈമാക്സിൽ സസ്പെൻസ് പുറത്താകുമ്പോൾ അതു വരെ സിനിമ കണ്ടിരുന്നവരെ പരിഹസിക്കുകയായിരുന്നോ ലക്ഷ്യം എന്ന് ചോദിച്ചു പോവുകയാണ്. 

മലയാള സിനിമാചരിത്രത്തിൽ ഇത്രയും മണ്ടനായ വില്ലൻ ഉണ്ടായി കാണില്ല. അയാളുടെ പ്രതികാരത്തിനായുള്ള കാരണം, ആ രംഗങ്ങൾ ചിത്രീകരിച്ച വിധം എന്നിവയൊക്കെ ബോറൻ രംഗങ്ങൾ ആയിരുന്നു. 

വിജയ്‌ ബാബു തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. നല്ലതെന്നു ചീത്തയെന്നോ പറയാൻ പറ്റില്ല എങ്കിലും ക്ലൈമാക്സിൽ മാത്രം അറുബോർ ആയിരുന്നു എന്ന് നിസംശയം പറയാം. പാർവതി നായർക്ക്  ഭയപ്പെടുക, നിലവിളിക്കുക, ഓടുക എന്നീ 3 കാര്യങ്ങൾ മാത്രമാണ് ചെയ്യാൻ ഉണ്ടായത്. ആദ്യത്തെ 2 കാര്യങ്ങളും ബോറായി തന്നെ അവതരിപ്പിച്ചാലും മൂന്നാമത്തെ കാര്യം നയനസുഖം നൽകി എന്നത് സത്യം. 😉 

🔰🔰🔰Last Word🔰🔰🔰 

ഈ സിനിമയിൽ ചേസ് രംഗങ്ങൾ കൈകാര്യം ചെയ്ത വിധവും ഛായാഗ്രഹണവും മാത്രമാണ് ഇഷ്ടപ്പെട്ടത്. ത്രില്ലടിപ്പിക്കുന്ന ഒന്നും തന്നെ ഈ സിനിമ ഓഫർ ചെയ്യുന്നില്ല.