🔺കുറേ ഹോളിവുഡ് സിനിമകളുടെ മാഷപ്പ് പോലെ തോന്നി. അല്ലേ?? 

🔻അതു നേരാ.. കുറച്ചു Enemy Of The States… കുറച്ചു Premium Rush.. അങ്ങനെ കുറേ അവിടെ ഇനിടെയൊക്കെ… 

🔺എന്തായാലും മനിതൻ എന്ന പടത്തിനു ശേഷം കൊള്ളാവുന്ന ഒരു ഉദയനിധി പടം വന്നത് ഇപ്പോഴാണ്.  

🎬ചിത്രം – ഇപ്പടൈ വെല്ലും (2017) 

🎥വിഭാഗം – ഉദയനിധി ത്രില്ലർ 

സാധാരണ റിവ്യൂ പോലെ എന്താണ് നല്ലത് എന്താണ് മോശം എന്നൊക്കെ തരം തിരിച്ചു എഴുതിയാൽ മോശം എന്ന കോളം നിറഞ്ഞിരിക്കും. അത്രയും ലോജിക്കൽ ലൂപ്പ് ഹോൾസ് ഈ സിനിമയിലുണ്ട്. ഒരുപാട് ത്രില്ലർ സിനിമകൾ കാണുന്ന ഒരാളാണെങ്കിൽ ഇതെന്തു തേങ്ങയാ ഇങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങൾ സിനിമയിൽ ഒരുപാട് ഇടങ്ങളിൽ ഉയരും.  

അമ്മാ എൻട്രു അഴയ്ക്കാത ഉയിരില്ലയെ എന്നുള്ള മാസ്റ്റർ പീസ്‌ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച തമിഴ് തിരൈ ഉലകം അതേ ഫീലിൽ അമ്മയുടെ സ്നേഹത്തെ പറ്റി ഒരു പാട്ട് ഇറക്കുമ്പോൾ ഗോഡ്ഫാദർ കൺമണിയെ എന്നുള്ള വരികൾ ഈ സിനിമയിൽ ഉപയോഗിച്ചപ്പോൾ ചങ്ക് തകർന്നു പോയി. ആദ്യം കരുതി കോമഡി പാട്ട് ആയിരിക്കുമെന്ന്. പിന്നേ ബാക്കിയുള്ള വരികൾ ശ്രദ്ധിച്ചപ്പോൾ സീരിയസ് സെന്റി പാട്ടാണ് എന്ന് മനസ്സിലായി. എന്തരോ എന്തോ…  

നായകന്റെ ഇൻട്രോ സീനിൽ ഇവൻ ആറടി ഇല്ല, ഫയൽവാൻ അല്ല എന്നൊക്കെയുള്ള പാട്ട് വരുന്നുണ്ട്. ഒരു സാധാരണ വീട്ടിലെ പയ്യൻ എന്ന നിലയിൽ തുടങ്ങുന്ന നായകന്റെ കഥ പിന്നീട് ആക്ഷൻ ട്രാക്കിലേക്ക് മാറുമ്പോൾ ലോജിക് എന്നുള്ളത് നാം മറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു.  ഒരുപാട് ലോജിക് ഇല്ലാത്ത സീനുകൾ തന്നാലും ഇടയ്ക്കിടയ്ക്ക് ബ്രില്യൻസ് സീനുകളും വരുന്നുണ്ട്. അപ്പോൾ ആകെ മൊത്തം കൺഫ്യൂഷൻ ആയി. ഡിറക്റ്റർ എന്താണാവോ ഉദ്ദേശിച്ചത്? 

പടം ത്രില്ലിംഗ് ആയി പോകുമ്പോൾ കോമഡി രംഗങ്ങൾ വരുന്നു.സൂരിയാണ് പ്രധാന കൊമേഡിയൻ. സൂരിയുടെ സഹിക്കാൻ പറ്റാത്ത ചളികൾ ഈ സിനിമയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ഒരു സെന്റി സീനിൽ പുള്ളി നല്ല രീതിയിൽ അഭിനയിച്ചു.തനിക്ക് നന്നായി അഭിനയിക്കാനും അറിയാം എന്ന് കാണിച്ചു തന്നു.അതേപോലെ തുടർന്നാൽ വളരെ നല്ലത്. 

മഞ്ജിമ കുറച്ചു തടിച്ചി ആയി തോന്നി എങ്കിലും ഗ്ളാമറിന് കുറവൊന്നും ഇല്ലായിരുന്നു. വലിയ വെല്ലുവിളി ഒന്നും ഇല്ലാത്ത റോൾ..അതു വലിയ കുഴപ്പമില്ലാതെ  ചെയ്തു. ഉദയനിധിയും ഇതേപോലെയൊക്കെ തന്നെ..കാര്യമായ ഇമ്പ്രോവെമെന്റ് ഒന്നും കണ്ടില്ല.എന്നാൽ ഒട്ടും വെറുപ്പിച്ചുമില്ല. 

ഈ സിനിമയുടെ ജോണർ എന്താണ് എന്ന് കുറച്ചു സമയം ആലോചിക്കേണ്ടി വന്നു.കാരണം ഒരുപാട് ലൂപ്പ് ഹോൾസ്, എന്നാൽ ബ്രില്യന്റായ സീനുകളും ഉണ്ട്..ത്രില്ലർ ആണ്..എന്നാൽ അതിന്റെ ഗൗരവവും സിനിമയിൽ ഇല്ല..എന്നാൽ ഒരു ഫുൾ കോമഡി പടമാണോ..അതുമല്ല…ബോറല്ല..എന്നാൽ അത്ര നല്ലതുമല്ല..അപ്പോൾ പിന്നേ ഈ ജോണറിനെ ഉദയനിധി ത്രില്ലർ എന്ന് വിളിക്കുന്നതാണ് ഉത്തമം. 

ഉദയനിധിയുടെ കരിയറിൽ ഇതേ വരെ വന്ന ചിത്രങ്ങളിൽ മനിതൻ എന്ന സിനിമയുടെ താഴെയായി ഇടം പിടിക്കുന്ന ചിത്രം. ശരാശരി അനുഭവം സമ്മാനിക്കുന്ന ഇപ്പടൈ വെല്ലും ബോറടിയില്ലാതെ ഒരു തവണ കാണാം. മുകളിൽ പറഞ്ഞ ലോജിക്കൽ ലൂപ്പ് ഹോൾസ് ഒക്കെ മനഃപൂർവം മറന്നാൽ ശരാശരിക്ക് മുകളിലായും തോന്നിയേക്കാം.