ജയ… 35 വയസ്സുള്ള വിധവ, ഒറ്റയ്ക്കുള്ള ജീവിതം തനിക്ക് ഒരു പ്രശ്‌നമേയല്ല എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഉള്ളിന്റെയുള്ളിൽ being single എന്ന സ്റ്റാറ്റസ് മാറ്റിയെടുക്കണം എന്നൊരു ആഗ്രഹം ഇല്ലാതില്ല. ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലൂടെ യോഗി എന്ന  ഒരാളെ പരിചയപ്പെടുന്നു. അയാളുടെ പെരുമാറ്റവും പ്രവർത്തിയും ജയയുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരുന്നു. ആ കഥയാണ് സിമ്പിൾ ആൻഡ്‌ സ്വീറ്റ് ആയി ഇവിടെ പറഞ്ഞിരിക്കുന്നത്.  

ഒരാളെ അടുത്തറിയാൻ അല്ലെങ്കിൽ അയാളുടെ സ്വഭാവം മനസ്സിലാക്കാൻ ഒന്നിച്ചൊരു യാത്ര നടത്തിയാൽ മതിയെന്ന് പഴമക്കാർ പറയാറുണ്ട്.അതുപോലെ ജയയും യോഗയും നടത്തുന്ന യാത്രകൾ സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്. മലയാളിയായ കഥാപാത്രമായാണ് പാർവതി തിരുവോത്ത് ഇതിൽ അഭിനയിക്കുന്നത്.ഇടക്കിടെയുള്ള മലയാളം ഡയലോഗ് കേൾക്കാൻ രസമായിരുന്നു. 

35 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊണ്ട് പാർവതി തടി കൂട്ടിയതാണോ എന്ന് അറിയില്ല.പല സീനുകളിലും ഒരു പാട് വണ്ണം തോന്നിച്ചു. പ്രകടനം നോക്കുകയാണെങ്കിൽ ഇർഫാനെക്കാൾ കൂടുതൽ പെർഫോം ചെയ്യാനുള്ള സ്പേസ് പാർവതിക്ക് ആയിരുന്നു.അതവർ ഭംഗിയായി ചെയ്തിട്ടുമുണ്ട്.ചില എക്സ്പ്രെഷനെല്ലാം ക്യൂട്ട് ആയിരുന്നു. ഹിന്ദി നടിമാർ വെള്ളമടിച്ചു അഭിനയിക്കുന്ന സീൻ ഒരുവിധം എല്ലാ റോം കോം പടങ്ങളിലും ഉണ്ടാകും.ഇതിൽ പാർവതി വെള്ളമടി ഒഴിവാക്കി ഉറക്കഗുളികയുടെ ഡോസ് കൂടിയതിനാൽ ആ ഒരു ഹാങ് ഓവറിൽ ചിലതൊക്കെ കാണിച്ചു കൂട്ടുന്നതായ സീനുകളുണ്ട്. ഹുക്ക ആയിരുന്നെങ്കിൽ തകർത്തേനെ…Just Miss! 
 
നായികയുടെ നഗ്നത നായകൻ കാണുന്ന ക്ലീഷേ ഇപ്പോൾ മലയാളത്തിൽ അന്യം നിന്നു എങ്കിലും ബോളിവുഡ് കൈവിട്ടിട്ടില്ല. ഈ സിനിമയിൽ ആ രംഗം വരുന്നിടത്തുള്ള അഭിനേതാക്കളുടെ പ്രകടനം നല്ലൊരു നർമ രംഗം ആയിരുന്നു. പിന്നേ എല്ലാ റൊമാന്റിക് കോമഡിയും പോലെ എയർപോർട്ടിൽ/റെയിൽവേ സ്റ്റേഷനിൽ  അവസാനിക്കുന്ന ക്ലൈമാക്സ്‌ അല്ലായിരുന്നു എന്നത് ഒരു റിലാക്സേഷൻ ആയിരുന്നു. ഈ സിനിമയിൽ ഇരുവരും ക്ലൈമാക്സിൽ ഒന്നിക്കുന്ന സ്ഥലത്തിന്റെ മുദ്ര വ്യത്യാസമുണ്ട്. 

ഇർഫാൻ എന്ന നടന്റെ പ്രകടനവും ഗംഭീരം ആയിരുന്നു. ഇർഫാൻ – പാർവതി എന്നീ രണ്ട് പേരിലൂടയാണ് സിനിമ ഭൂരിഭാഗവും സഞ്ചരിക്കുന്നത്. പറയത്തക്ക പ്രധാനപ്പെട്ട സപ്പോർട്ടിങ് ക്യാരക്ടർ ഒന്നുമില്ല. നേഹ ദൂപിയ ചെറിയൊരു റോളിൽ അഭിനയിക്കുന്നുണ്ട്. 

രണ്ട് മണിക്കൂർ രസകരമായി കടന്നു പോകുന്ന നല്ലൊരു എന്റർടൈനർ. അഭിനേതാക്കളുടെ പ്രകടനവും സ്വാഭാവികമായ നർമ രംഗങ്ങളും നല്ല പാട്ടുകളും അടങ്ങിയ  ഖരീബ്‌ ഖരീബ്‌ സിംഗിൾ നിങ്ങൾക്ക് നല്ലൊരു  സിനിമാനുഭവം സമ്മാനിക്കും. 

  type=“text/javascript”>

var vglnk = { key: ‘e7c93eb78664ab640d076e641acdfa12’ };

(function(d, t) {
var s = d.createElement(t); s.type = ‘text/javascript’; s.async = true;
s.src = ‘//cdn.viglink.com/api/vglnk.js’;
var r = d.getElementsByTagName(t)[0]; r.parentNode.insertBefore(s, r);
}(document, ‘script’));