സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾ, അനീതി എന്നിവയ്ക്കെതിരെ പ്രതികരിക്കാൻ താല്പര്യമില്ലാതെ ഒതുങ്ങി ജീവിക്കുന്ന ഒരാൾ.. അവന്റെ ലോകം കുടുംബവും സുഹൃത്തുക്കളുമാണ്. സുഹൃത്തുക്കളിൽ ഒരുവൻ അവനു നേർ വിപരീതവും.. എവിടെ അനീതി ഉണ്ടായാലും അതിനെതിരെ പ്രതികരിച്ചു ഗുണ്ടകളുടെ അപ്രീതി സമ്പാദിക്കുന്നവൻ. കൂട്ടുകാരന് വേണ്ടി നായകൻ ഒരു പ്രശ്നത്തിൽ ഇടപെടുമ്പോൾ അവനു നേരിടേണ്ടി വരുന്നത് കുശാഗ്ര ബുദ്ധിയുള്ള അപകടകാരിയായ ഒരുവനെയാണ്.  

ചിത്രം – നെഞ്ചിൽ തുണിവിരുന്താൽ (2017) 

വിഭാഗം – ആക്ഷൻ ത്രില്ലർ 

സുശീന്ദ്രൻ എന്ന സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്നത് കൃത്യമായ അളവിൽ നല്കാൻ ഈ സിനിമയ്ക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. ആക്ഷൻ രംഗങ്ങൾ ഗംഭീരമായിരിക്കും സുശീന്ദ്രൻ ചിത്രങ്ങളിൽ.. എന്നാൽ ഈ സിനിമയിൽ നല്ലൊരു ആക്ഷൻ രംഗം പോലുമില്ല. ഒരു ആവറേജ് ആക്ഷൻ മാത്രമാണ് ക്ലൈമാക്സ്‌ നല്കുന്നത്.  

വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഹരീഷ് ഉത്തമൻ നായകന്മാരെക്കാൾ കൂടുതൽ സ്കോർ ചെയ്യുന്നുണ്ട്. ഈ സിനിമയിൽ ആകെ ഓർത്തിരിക്കാവുന്ന ഒരേ ഘടകം ഹരീഷ് മാത്രമാണ്. സന്ദീപ് കിഷൻ മാനഗരത്തിനു ശേഷം അതേപോലെ റിയലിസ്റ്റിക് ആയുള്ള ഒരു ആക്ഷൻ  കഥയിൽ അഭിനയിച്ചാലും മാനഗരം പോലെ ഈ ചിത്രം അത്ര ഗ്രിപ്പിങ് അല്ല. 

ആദ്യപകുതി അനാവശ്യമായി കുറേ സമയം കളയുന്നതായി തോന്നും. ഇന്റർവെൽ മുതൽ പടം ഇന്റെരെസ്റ്റിങ്‌ ആണ്. ക്ലൈമാക്സിനു മുൻപ് ഒരു ട്വിസ്റ്റും ആക്ഷനും ഒക്കെയായി മൊത്തത്തിൽ ഒരു തവണ കണ്ടു മറക്കാവുന്ന ഒരു സിനിമയായി മാറുന്നു ഈ സുശീന്ദ്രൻ ചിത്രം.