കെട്ടിയിട്ടു വിശന്നു വലഞ്ഞ നായ്ക്കളെ കൊണ്ടു കൊല്ലിക്കുക, ശരീരത്തിൽ നിന്നും മാംസം മുറിച്ചു മാറ്റി ചോര വാർന്നു മരിക്കാൻ ഇടയാക്കുക തുടങ്ങിയ കൊലപാതകങ്ങൾ ഒരു സീരിയൽ കില്ലറിന്റെ പ്രവർത്തികൾ ആണെന്ന് പോലീസ് സംശയിക്കുന്നു. മരിച്ചവർ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നു. തവളയുടെ  മുഖം മൂടി വെച്ച കൊലപാതകി ഒളിച്ചിരിക്കാതെ നായകന് മുന്നിൽ എത്തുന്നതോടെ  കഥ കൂടുതൽ എൻഗേജിങ് ആകുന്നു.

Movie – Museum (2017)

Genre – Crime Thriller

Seven എന്ന സിനിമയെ വളരെയധികം ഇൻസ്പയർ ചെയ്ത ജാപ്പനീസ് ചിത്രം. ഓരോ കൊലപാതകവും പൈശാചികമായതു കൂടെയല്ലാതെ ഓരോ കുറിപ്പും കൊലപാതകി പോലീസിനായി അവിടെ നൽകുന്നു. നായകനെയും ഭാര്യയേയും ടാർഗറ്റ് ചെയ്യുന്ന കൊലപാതകിയുടെ രീതിയൊക്കെ സെവൻ തന്നെയെന്ന് തോന്നിപ്പിക്കും.

വില്ലന്റെ അസുഖവും അയാളുടെ മാനസിക പ്രശനവും രൂപവും പ്രേക്ഷകനെ അസ്വസ്ഥമാക്കുന്നുണ്ട്. വെറുപ്പും ദേഷ്യവും ആവോളം ഏറ്റുവാങ്ങാൻ ആ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു അഭിനേതാവിന്റെ മിടുക്ക് തന്നെയാണ്. നായകനെ അവതരിപ്പിച്ചയാളും തന്റെ ഭാഗം തരക്കേടില്ലാതെ ചെയ്തു.

രണ്ടേകാൽ മണിക്കൂറുള്ള സിനിമ ആദ്യത്തെ രണ്ട് മണിക്കൂറോളം സാധാരണ ചേസിംഗ് ക്ലീഷേകൾ ഒക്കെയുണ്ടെങ്കിലും ബോറടിക്കാതെ എൻഗേജിങ് ആയി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അവസാനത്തെ 15 മിനിറ്റ് തൃപ്തിപ്പെടുത്തിയില്ല എന്ന് പറയാം. അത്രയും നേരം സിനിമയുണ്ടാക്കിയ ആ മൊമന്റം ക്ലൈമാക്സിൽ നല്കാൻ സാധിച്ചിട്ടില്ല.

പ്രൊഡക്ഷൻ വാല്യൂ മികച്ചതാണ്. നല്ല സിനിമാട്ടോഗ്രാഫി, ശബ്ദ മിശ്രണം തുടങ്ങി ടെക്ക്നിക്കലി നല്ലൊരു പ്രോഡക്റ്റ് ആണ്. ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ കാണാനുള്ള വകുപ്പൊക്കെയുള്ള ജാപ്പനീസ് ചിത്രം.

Click To Get Film