വാട്സ്ആപ്പ് സ്വാമിജി യുടെ കഥകൾ കേൾക്കാത്ത തമിഴ് യൂത്ത് ഉണ്ടാകില്ല. യൂട്യൂബിലെ സ്വാമിജിയുടെ അക്കൌണ്ടിൽ കൂടി കഥ കേട്ട് ചിരിച്ചിരുന്ന കാലമൊക്കെയാണ് കാലം… ബ്ലഡി യൂട്യൂബ് ആ അക്കൌണ്ട് കളഞ്ഞു. എന്നാലും ഇടയ്ക്കിടെ വാട്സ്ആപ്പിൽ ഫോർവെർഡ് വരുന്ന കഥകൾ ഒരു താൽക്കാലിക ആശ്വാസം ആണ്. അതു പോലെ സ്വാമിജിയുടെ കഥകൾക്കും ആ “സുഖാനുഭവം” ആസ്വദിക്കാനുമുള്ള ആളുകളെ ടാർഗറ്റ് ചെയ്തു ഇറക്കിയ അഡൽറ്റ് കോമഡിയാണ് ഹര ഹര മഹാദേവകി.  

ചിത്രം – ഹര ഹര മഹാദേവകി (2017) 

വിഭാഗം – അഡൽറ്റ് കോമഡി 

“മച്ചാ…ഇന്ത മൊക്ക പടം പാക്കരുതുക്ക് ബദിലാ സ്വാമിജിയോട രാജ കരടി കതൈ മീണ്ടും കേക്കലാം”

എന്ന് നന്പൻ പറഞ്ഞതിനാൽ കാണാതെ രക്ഷപെട്ട പടങ്ങളിൽ ഒന്നായിരുന്നു. ഒരു ദൂര യാത്രക്കായി ബസിൽ കയറിയിരിക്കുമ്പോൾ ഈ പടം പ്ലേ ചെയ്യപ്പെട്ടു. സ്വാമിജിയുടെ സുഖാനുഭവം ഡയലോഗിലൂടെ പടം തുടങ്ങിയപ്പോൾ കുറേ കഥാപാത്രങ്ങളെ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ്.  

4 ഒരേ പോലെയുള്ള ബാഗുകൾ.. അവ പരസ്പരം മാറി പോകുന്നു. ഒന്നിൽ ബോംബ്‌, മറ്റുള്ളവയിൽ യഥാക്രമം  കള്ളനോട്ട്, അടിവസ്ത്രം, പണം എന്നിവ.. അതിനിടയിൽ കുറേ Dick Jokes.. എന്നിങ്ങനെ പോകുന്നു.  

രണ്ട് മണിക്കൂർ വധം. വാട്സ്ആപ്പ് സ്വാമിജി ഫാൻസിനു പോലും ഇഷ്ടപ്പെടില്ല എന്നുറപ്പ്. ക്ലൈമാക്സിനു മുൻപ് കൺഫ്യൂഷൻ കോമഡിയിലൂടെ ചിലയിടങ്ങളിൽ  ചിരിപ്പിക്കുന്നുണ്ട്. അഡൽറ്റ് കോമഡി ആണല്ലോ അപ്പോൾ സ്ത്രീകളെ ഉപയോഗിച്ചു കുറേ കോമഡി ഉണ്ടാക്കാം എന്ന നീക്കം ഇല്ലാതെ ഇരുന്നത് നന്നായി. അതാണ്‌ ആകെ നന്നായി തോന്നിയ ഒരു കാര്യം. മൊത്തത്തിൽ ധൈര്യമായി ഒഴിവാക്കാവുന്ന ഒരു പടം.