നഗരത്തിലുള്ള ആളുകൾക്കെല്ലാം ഒരുതരം വിഭ്രാന്തി പിടിപ്പെടുന്നു. സ്വന്തം ഭാര്യയേയും കുഞ്ഞിനേയും കണ്ടു ചെകുത്താൻ ആണെന്ന് കരുതി കൊലപ്പെടുത്താൻ പോകുന്ന ഗൃഹനാഥൻ, പ്രസവിച്ചത് ചെകുത്താനെയാണ് എന്ന് കരുതി അതിനെ കൊല്ലാൻ പോകുന്ന അമ്മ തുടങ്ങി നഗരം പുതിയൊരു തരം അപകടം നേരിടുന്നു. ജസ്റ്റിസ് ലീഗ് ഇതിന് പിന്നിലുള്ള രഹസ്യം തേടുന്നു. ബ്രൂസിനു കോൺസ്റ്റന്റീനിന്റെ സഹായം ആവശ്യമായി വരുന്നു.  

Movie – Justice League Dark (2017) 

Genre – Animation, Super Hero 

Justice Leage Dark ൽ ബാറ്റുമാനും സൂപ്പർ മാനും വണ്ടർ വുമണിനും കാര്യമായ റോളുകളൊന്നും ഇല്ല. John Constantine ആണ് പ്രധാന കഥാപാത്രം.കൂടെ Zatanna, Dead Man, Etrigon എന്നിവരൊക്കെയുണ്ട്. ഡെഡ് മാന്റെ ഡയലോഗുകൾ ചിരിപ്പിക്കുന്നവയായിരുന്നു. മാസ്സ് സീനുകൾ Etrigon നു സ്വന്തം. 
  
ജസ്റ്റിസ് ലീഗ് മെമ്പേഴ്സിനെയൊക്കെ സിമ്പിളായി പിടിച്ചു നിർത്തുന്ന Zatanna കിടു ആയിരുന്നു. പിന്നേ ബാറ്റ്മാൻ.. പുള്ളിക്കാരൻ ചില കിടു വൺ ലൈനർ ഒക്കെ അടിക്കുന്നുണ്ട്

DC Animated Feature Films ലേ 27th ചിത്രമായ ഇത് ഒരു മണിക്കൂർ 15 മിനിറ്റ് തീരെ ബോറടിപ്പിക്കാതെ കൊണ്ടു പോകുന്നുണ്ട്. 

Click To Download Movie