ഗ്ലാമർ ക്വീൻ ആയിരുന്ന ജൂലി സുമിത്ര ദേവി എന്ന സ്ത്രീയുടെ ആത്മകഥ സിനിമയാക്കുമ്പോൾ അതിൽ സുമിത്രയായി അഭിനയിക്കുന്നു. സുമിത്രയുടെ ജീവിതത്തിൽ ആകൃഷ്ടയായ ജൂലി ബാപ്റ്റിസം ചെയ്യപ്പെട്ടു തന്റെ കഴിഞ്ഞ കാലത്തെ രഹസ്യങ്ങൾ അവർ തുറന്ന് പറയാൻ ഒരുങ്ങവെ ആരോ ജൂലിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു. പോലീസ് സംശയിക്കുന്നത് പല പ്രമുഖരെയുമാണ്. അതിൽ ആരായിരിക്കും യഥാർത്ഥ പ്രതി? 

ചിത്രം – ജൂലി 2 (2017) 

വിഭാഗം – ദുരന്തം 

Whats Bad?? 

മേരാ നാം ജോക്കർ,ദാമിനി എന്നീ സിനിമകളിലെ ക്ലാസ്സിക് ഡയലോഗുകൾ ഈ സിനിമയിൽ ഉപയോഗിച്ച വിധം, പങ്കജ് ത്രിപാഠി, രതി അഗ്നിഹോത്രി,രവി കിഷൻ എന്നീ കഴിവുള്ള അഭിനേതാക്കൾ ഈ സിനിമയിൽ തല വെച്ചത്. അസഹനീയമായ ക്ലീഷേ 

Watch Or Not?? 

ഒരിക്കലും കാണരുത് എന്നപേക്ഷിക്കുന്നു. Whats Good എന്നൊരു ഓപ്ഷൻ മനഃപൂർവം ഒഴിവാക്കിയതാണ്.കാരണം നല്ലത് എന്ന് പറയാൻ യാതൊന്നും തന്നെ ഈ 2 മണിക്കൂർ ഡ്രാമയിൽ ഇല്ല. റായ് ലക്ഷ്മിയുടെ ബിക്കിനി പ്രദർശനം പോലും ആസ്വദിക്കാനുള്ള നല്ല മൂഡ്‌ പോലും ഈ സിനിമയിലെ ഡയലോഗുകളും രംഗങ്ങളും കാണുമ്പോൾ ഇല്ലാതാകുന്നു. 

“ജൂലിയുടെ അച്ഛൻ ആരാണെന്ന് അറിയില്ല..അവൾ ജീസസിന്റെ പുത്രിയാണ്”

എന്നൊക്കെ കേൾക്കുമ്പോൾ ആ സാഹചര്യവും ഈ സംഭാഷണവും കൂടിയുള്ള സിങ്ക് കണ്ടപ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നി. രണ്ടാം പകുതിയിൽ റായ് ലക്ഷ്മിയുടെ ഗ്ലാമർ പ്രദർശന ഗാനങ്ങൾ ഉണ്ടെങ്കിലും ആദ്യപകുതിയിൽ ആവശ്യത്തിൽ കൂടുതൽ മെലോഡ്രാമയും ബോറൻ അഭിനയവും കാണിച്ചു നമ്മെ വെറുപ്പിച്ചു വെച്ചിരിക്കുന്നതിനാൽ അതൊക്കെ കാണാനുള്ള മൂഡ് തന്നെ നഷ്ടപ്പെടും. 

യൂടൂബിൽ ഇതിന്റെ പാട്ടുകളുടെ ഫുൾ വേർഷൻ HD വീഡിയോ റിലീസ് ആകുമ്പോൾ അതു മാത്രം കണ്ടാൽ വേണേൽ അഞ്ചിൽ അര മാർക്ക്‌ കൊടുക്കാം എന്നല്ലാതെ ഈ സിനിമ യാതൊന്നും തന്നെ അർഹിക്കുന്നില്ല. ഇതൊക്കെ 3 ഭാഷകളിൽ ഇറക്കിയത് ഓർക്കുമ്പോൾ റായ് ലക്ഷ്മിയുടെയും ജൂലിയുടെയും മാർക്കറ്റിനെ കുറിച്ചോർത്തു അത്ഭുതം തോന്നുന്നു. 

2004 ൽ എറണാകുളം സരിതയിലായിരുന്നു ജൂലി റിലീസ് ആയതു. 18 തികഞ്ഞില്ലെങ്കിലും സരിതയിൽ ഏത് പടവും കാണാമായിരുന്നു. അങ്ങനെ കൂട്ടുകാരുടെ കൂടെ കണ്ട പടങ്ങളിൽ ഒന്നായിരുന്നു ജൂലി. പിന്നീട് Aye Dil Bata എന്ന പാട്ട് കാണാനായി ഇന്റർനെറ്റു കഫെകളിൽ കയറി ഇറങ്ങിയതും രസമുള്ള ഓർമ ആണ്. അതേ സരിത തീയേറ്ററിൽ ജൂലിയുടെ രണ്ടാം ഭാഗം എന്ന പേരിൽ ഈ വികലസൃഷ്ടി കാണേണ്ടി വന്നതിനെ ദുരന്തം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ!