കാക്ക കാക്ക ഇറങ്ങിയ വർഷം 2003 ആണ്. ആ സിനിമയിൽ രാത്രിയിൽ സംശയകരമായി കാണുന്ന ചിലരെ പോലീസ് ആയ സൂര്യയും ഒരു കോൺസ്റ്റബിളും ചോദ്യം ചെയ്യുമ്പോൾ വീരപ്പനെ പിടിക്കാൻ കഴിവില്ലാത്തവർ ആണ് ഞങ്ങളുടെ ദേഹത്തേക്ക് കേറുന്നത് എന്നൊരു ഡയലോഗ് അവരിൽ ഒരാൾ പറയുന്നുണ്ട്. അതു കേൾക്കുമ്പോൾ അൻപ്ചെൽവൻ പറയുന്നുണ്ട് പിടിക്കാൻ ധൈര്യമില്ല എന്നൊക്കെ പറയുന്നത് ചുമ്മാതെയാണെന്ന്… തൊട്ടടുത്ത വർഷം തമിഴ് നാട് പോലീസ് തന്നെ വീരപ്പനെ കൊലപ്പെടുത്തി. കാക്ക കാക്ക എന്ന ചിത്രം തീയേറ്ററിൽ കണ്ടയാളാണ് ഞാൻ. ആ സമയം…അതായത് റിലീസിന് മുൻപ്  സൂര്യ ജ്യോതിക പ്രണയജോഡികളുടെ ചിത്രം, പിന്നേ റിലീസിന് മുന്പേ ഹിറ്റായ ഉയിരിൻ ഉയിരേ എന്ന ഗാനം എന്നിവയൊക്കെയാണ് ശ്രദ്ധേയമായത്. ഒരിക്കലും തമിഴ് സിനിമയിലെ പോലീസ് കഥകളുടെ ഇടയിൽ തിളങ്ങാൻ സാധ്യതയുള്ളൊരു ചിത്രമാകും എന്ന് കരുതിയിരുന്നില്ല. 

“ഇവരെ തെറ്റിദ്ധരിക്കരുത്..ഇവർ കുട്ടികളാണ്” എന്ന്  എഴുതിയ കണ്ടാൽ ഒരു തുണ്ട് പടം പോലെ തോന്നിക്കുന്ന പോസ്റ്ററുമായി റിലീസ് ചെയ്ത കാതൽ കൊണ്ടെൻ തീയേറ്ററിൽ കളിക്കുന്ന സമയം…പാട്ടുകളൊക്കെ വൻഹിറ്റായിരുന്നു. അതിനു ശേഷം രണ്ടോ മൂന്നോ ആഴ്ചകൾക്കു ശേഷമാണ് കാക്ക കാക്ക കേരളത്തിൽ റിലീസ് ആയതു. പോസ്റ്ററിൽ എഴുതിയ വാചകം “ഇങ്ങനെയും ഒരു കമ്മീഷണറോ” എന്നതായിരുന്നു. സൂര്യ ബൈസെപ്സ് ഒക്കെ കാട്ടി നിൽക്കുന്ന ഒരു കിടു പോസ്റ്റർ ആയിരുന്നു അത്. 

GVM ന്റെ രണ്ടാമത്തെ പടം..നായകനായി ആദ്യം നിശ്ചയിച്ചിരുന്ന ആൾ പിൻമാറിയതിനെ തുടർന്ന് ജ്യോതിക പറഞ്ഞാണ് സൂര്യ നായകൻ ആയതെന്നാണ് അന്നൊക്കെ പറഞ്ഞു കേട്ടത്.എന്തായാലും സൂര്യ എന്ന നടന്റെ കരിയറിലെ വലിയൊരു വിജയമായി മാറി. തമിഴ്നാട്ടിൽ കാക്ക കാക്ക റിലീസായ ശേഷം വിജയകാന്തിന്റെ തെന്നവൻ എന്നൊരു വലിയ ചിത്രം റിലീസായി. എന്നാൽ അതു പരാജയമായി മാറി. ശരത് കുമാർ ഇരട്ട വേഷത്തിൽ എത്തിയ ആക്ഷൻ ത്രില്ലർ ദിവാൻ പിന്നീട് റിലീസായി. അതും കാക്ക കാക്കയ്ക്ക് ഒരു എതിരാളിയായി മാറാതെ പരാജയം രുചിച്ചു.  

ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമ കാണുന്ന ഞങ്ങളുടെ ഓർമയിലെ ഏറ്റവും നല്ല അനുഭവങ്ങൾ സമ്മാനിച്ച തമിഴിലേ ആ സമയത്തെ വലിയ ബജറ്റിൽ ഇറങ്ങിയ, ശങ്കറിന്റെ ബോയ്സ് ഇറങ്ങുന്നത് വരെ കാക്ക കാക്ക എന്ന സിനിമയ്ക്ക് ഡിമാൻഡ് ഉണ്ടായിരുന്നു. വ്യാജ CD പരക്കെ ഫേമസ് ആയിരുന്ന ആ സമയം കാക്ക കാക്ക റൈറ്റ് ചെയ്തു കൊടുത്തു കാശുണ്ടാക്കിയ വിദ്വാന്മാരും കുറവല്ലായിരുന്നു. ബോയ്‌സിനേക്കാൾ വലിയൊരു വിജയം തന്നെ ആയിരുന്നു കാക്ക കാക്ക.. പക്ഷെ ബോയ്സ് ആ സമയം സ്കൂൾ ബാഗിൽ അടക്കം കൊണ്ടു വന്ന ട്രെൻഡ് ചെറുതല്ല.. ആ സമയത്തെ സ്ക്കൂൾ കോളേജ് കുട്ടികളൊക്കെ എറണാകുളത്തെ ലിറ്റിൽ ഷേണായ്‌സ് തീയേറ്ററിൽ ബോയ്സ് വലിയൊരു ആഘോഷമാക്കി മാറ്റിയിരുന്നു. 

Click To Download Film