രണപുര എന്ന സാങ്കല്പിക പട്ടണത്തിലെ അസുരതുല്യനായ ഭൈരതി റണഗൽ എന്ന ഡോൺ…അയാൾ കൊന്നുകൂട്ടിയ ആളുകളുടെ എണ്ണത്താൽ രണപുരയിലെ മണ്ണിനു ചുവപ്പ് നിറമാണെന്നു പറയപ്പെടുന്നു. അയാളെ പിടികൂടാനായി പോയ പോലീസുകാർ ആരും തന്നെ തിരിച്ചെത്തിയിട്ടില്ല. ആരെങ്കിലും ആ അസുരനെ പിടിച്ചു കെട്ടിയെ പറ്റൂ.. അതിനായി കഴിവുള്ള ഒരു പോലീസ് ഓഫീസറേ  അണ്ടർകവർ ഓപ്പറേഷനായി നിയോഗിക്കുക 

🎬Movie – Mufti (2017) 

🎥Genre – Crime Drama 

🔰🔰🔰Whats Good??🔰🔰🔰

രണ്ട് മുൻനിര താരങ്ങളുടെയും ഗംഭീര പ്രകടനവും ചിത്രം നിലനിർത്തുന്ന ഡാർക്ക് മൂഡും ഗംഭീര ആക്ഷൻ സീനുകളും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും 

🔰🔰🔰Whats Bad??🔰🔰🔰

കഥയുമായി ഒരു ബന്ധവും ഇല്ലാത്ത നായികയുടെ ട്രാക്കും കോമഡി എന്ന പേരിലുള്ള പേക്കൂത്തുകളും. ആദ്യപകുതിയുടെ മൊമന്റം രണ്ടാം പകുതിയിൽ നല്കാൻ കഴിയാതെ ഇരുന്നത് 

🔰🔰🔰Watch Or Not??🔰🔰🔰

സാൻഡൽവുഡിൽ ഇറങ്ങുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം തീർച്ചയായും ഇതിന് കൊടുക്കാം. കാരണം യാതൊരു പുതുമയുമില്ലാത്ത പഴഞ്ചൻ കഥയെ അവതരണം കൊണ്ടു നല്ലൊരു പ്രോഡക്ട് ആക്കി മാറ്റിയിട്ടുണ്ട്. മെലോഡ്രാമ കുത്തികയറ്റാതെ സംഭാഷണങ്ങൾ കുറച്ചു കണ്ണുകൾ കൊണ്ട് കഥ പറയുന്ന കഥാപാത്രങ്ങൾ നന്നായി തോന്നി. അതിൽ തന്നെ ശിവണ്ണയുടെ കണ്ണുകളിൽ തന്നെ ആ കഥാപാത്രത്തിന്റെ ഇന്റൻസിറ്റി അറിയാൻ സാധിക്കും.  ഭൈരതി രണഗൾ എന്ന കഥാപാത്രത്തിനായി കൊടുത്ത ഡീറ്റൈലിംഗ് ആദ്യപകുതി മുഴുവൻ ആയി പറയുന്നതിനോട് ശിവണ്ണയുടെ ആദ്യം രംഗം തന്നെ നീതി പുലർത്തി. ഒരേ സമയം രോമാഞ്ചവും ആ കഥാപാത്രത്തിന്റെ സ്വഭാവം വെച്ചു ഭയവും നല്കുന്ന ഒരു എൻട്രി ആയിരുന്നു ശിവണ്ണയുടേത്. 

ഘണ എന്ന ശ്രീമുരളിയുടെ കഥാപാത്രത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത് തന്നെ. കോളർ ഗോൾഡ് ഫീൽഡിനെ അനുസ്മരിപ്പിക്കുന്ന, ഉഗ്രത്തിലെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ശ്രീമുരളിയെ വീണ്ടും കാണാം. ഇത്തവണ അണ്ടർകവർ പോലീസ് ആയി. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗും മാനറിസവും ഒക്കെയായി ശ്രീ അരങ്ങു തകർക്കുമ്പോൾ കല്ലുകടിയാകുന്നത് ഷാൻവി ശ്രീവാസ്തവയുടെ രംഗങ്ങളും നായിക സ്പെഷ്യൽ ആയി വരുന്ന പശ്ചാത്തല സംഗീതവും ചിക്കണ്ണയും സാധു കോകിലയും ഉൾപ്പെടുന്ന കോമഡി ട്രാക്കുമാണ്. കഥയുമായി ഒരു ബന്ധവും പുലർത്താത്ത ആ രംഗങ്ങൾ മുറിച്ചു മാറ്റിയാൽ രണ്ടര മണിക്കൂർ രണ്ടായി കുറഞ്ഞേനേ..  

ആദ്യപകുതി ഗംഭീരമാണ്. ഡാർക് മൂഡിൽ കഥ പറയുന്ന രീതിയും വയലൻസും കുറേ ക്രൂര കൊലപാതകങ്ങളും ഒക്കെയായി മുന്നോട്ടു പോകുന്നതിനിടയിൽ അസുരതുല്യനായ ഭൈരതി എന്ന ക്രൂരനെ പറ്റി ഒരുപാട് സംഭാഷണങ്ങൾ കേൾക്കുന്നു. ഇന്റർവെൽ പോയിന്റിൽ രാവണഅവതാരമായി ശിവണ്ണ അവതരിക്കുന്നയിടം സിനിമയുടെ പീക് പോയിന്റാണ്. ഇത്ര വലിയൊരു നടനെ ക്രൂരനായ വില്ലനായി അവതരിപ്പിച്ച പുതുമുഖ സംവിധായകൻ നാരദനെ കുറിച്ചോർത്തു അഭിമാനമൊക്കെ തോന്നും.  

വലിയൊരു താരത്തെ നെഗറ്റീവ് ആയി എത്രത്തോളം കൊണ്ടു പോകാം എന്നുള്ള എന്റെ ചിന്തയെ രണ്ടാം പകുതിയുടെ ആദ്യത്തെ 10 മിനിറ്റിൽ തന്നെ അവസാനിപ്പിച്ചു.  സാധാരണ ചിത്രങ്ങൾ സഞ്ചരിക്കുന്ന അതേപാതയിൽ തന്നെ ഇതും സഞ്ചരിക്കുന്നു. ശ്രീമുരളിയുടെ കഥാപാത്രം നിറം പോയി മങ്ങി തുടങ്ങുന്നു. ശിവണ്ണയുടെ കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്കും തങ്കച്ചി സെന്റിമെന്റും ഒക്കെയായി രണ്ടാം പകുതി ശരാശരിയിൽ നില്ക്കുന്നു. ആകെയുള്ള ആശ്വാസം ഓവറായുള്ള  മെലോഡ്രാമ ഇല്ല എന്നതും ഡ്യൂയറ്റ് ഇല്ല എന്നതുമാണ്.  

ശിവണ്ണയുടെ വടിവാൾ എടുത്തുള്ള ആക്ഷൻ രംഗം ഫാൻസിനു ഒരു വിരുന്നായി ക്ലൈമാക്സിൽ എത്തുന്നുണ്ട്. തുടർന്നുള്ള രംഗവും സിനിമയുടെ എൻഡ് കാർഡ് അടക്കം എല്ലാം മികവു പുലർത്തി. ഓവറാക്കി ചളമാക്കാതെ മിതത്വത്തോടെയുള്ള ക്ലൈമാക്സ്‌ നന്നായി തോന്നി.  

🔰🔰🔰Last Word🔰🔰🔰

രണ്ടര മണിക്കൂറിൽ ഒരു ആക്ഷൻ മാസ് ചിത്രം. അതും രണ്ട് വലിയ താരങ്ങൾ.. പുതുമയില്ലാത്ത കഥയെ അഭിനേതാക്കളുടെ പ്രകടനത്താലും ഛായാഗ്രഹണ പശ്ചാത്തല സംഗീതത്താലും ഒരു തവണ ബോറടിയില്ലാതെ ഇടക്ക് രോമാഞ്ചമുണർത്തുന്ന മാസ്സ് രംഗങ്ങളൊക്കെ വിസിലടിച്ചു കാണാനുള്ള വിധത്തിൽ നമുക്കായി ഒരുക്കിയിട്ടുണ്ട്.