അഞ്ചു കഥാപാത്രങ്ങളെ പഞ്ചഭൂതങ്ങളായി തിരിച്ചു ബ്രില്യന്റായി സ്ക്രിപ്റ്റ് എഴുതി പുറത്തിറങ്ങിയ കന്നട ചിത്രമായിരുന്നു ഉള്ളിടവറു കണ്ടന്റെ. ആദ്യകാഴ്ചയിൽ പലർക്കും ഇഷ്ടപ്പെടാത്ത ആ ചിത്രം ബോക്സ്‌ ഓഫീസിൽ ഒരു ആവറേജ് പ്രകടനം മാത്രമായിരുന്നു. പിന്നീട് ഒരു കൾട്ട് പദവി നേടിയെടുത്തു മികച്ച കന്നട ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഈ സിനിമയുടെ റീമെയ്ക് ആണ് റിച്ചി.  

🎬മൂവി – റിച്ചി (2017) 

🎥വിഭാഗം – ക്രൈം ഡ്രാമ 

🔰🔰🔰Whats Good??🔰🔰🔰

റിച്ചി സ്ക്രീനിൽ എത്തുമ്പോളുള്ള പശ്ചാത്തല സംഗീതം.  

🔰🔰🔰Whats Bad??🔰🔰🔰 

കഥാപാത്രങ്ങൾ ഒന്നും തന്നെ ഇമോഷണലി പ്രേക്ഷകനുമായി കണക്റ്റ് ചെയ്യുന്നില്ല. 

🔰🔰🔰Watch Or Not??🔰🔰🔰

കന്നട ചിത്രത്തിന്റെ ഒരു ഫാൻ ആണ് നിങ്ങളെങ്കിൽ റിച്ചി നിങ്ങളെ പൂർണ്ണമായും നിരാശപ്പെടുത്തും. രത്നാ എന്ന അമ്മ കഥാപാത്രം, ഡെമോക്രസി, മുന്ന, തുടങ്ങി കന്നടയിൽ കണ്ട പല കഥാപാത്രങ്ങൾക്കും ഇതിൽ തീരെ ഡെപ്ത് ഇല്ലായിരുന്നു. അവരുടെ മാനസിക സംഘർഷങ്ങളെ വേണ്ട രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല റിച്ചിയെ വളരെ നല്ലവനായിരുന്നു വെള്ള പൂശി സിനിമ സിനിമ അവസാനിക്കുമ്പോൾ എന്തുകൊണ്ട് ഈ സിനിമയ്ക്ക് റിച്ചി എന്ന പേര് കൊടുത്തു എന്ന് മനസ്സിലാക്കാം.  

കന്നടയിൽ സമയമെടുത്തു പറഞ്ഞ കഥ ഇതിൽ രണ്ട് മണിക്കൂറിൽ താഴെയായി പറഞ്ഞപ്പോൾ തീവ്രമായ പല കാര്യങ്ങളും വിട്ടു പോയി എന്നത് വ്യക്തമാണ്. ഇനി ഒറിജിനലുമായി താരതമ്യം ചെയ്യാതെ റിച്ചിയെ സമീപിക്കുക ആണെങ്കിൽ പ്രധാന കഥാപാത്രമായ റിച്ചി സ്ക്രീനിൽ വരുമ്പോൾ ഉള്ള ഓറ നന്നായിരുന്നു. നിവിൻ പോളിയുടെ ലുക്സ്, സ്ലോ മോഷൻ, ചിരി എന്നിവയൊക്കെ ഗംഭീരം.  എന്നാൽ മലയാളം കലർന്ന തമിഴ്, തമിഴ് നായികമാരിൽ മാത്രം കാണുന്ന ലിപ് സിങ്കിങ് പ്രശ്നം എന്നിവയൊക്കെ ന്യൂനതയായി കൂട്ടിനുണ്ട്.  

നട്ടി (സിനിമാട്ടോഗ്രാഫർ നടരാജ് ) കിട്ടിയ വേഷം ഇത്തവണയും നന്നായി തന്നെ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പോർഷൻ എല്ലാം നന്നായിരുന്നു. കൂടാതെ പേരറിയാത്ത ചിലരൊക്കെയുണ്ട്, ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത അവരുടെ അഭിനയം സിനിമ ആവശ്യപ്പെടുന്ന തരത്തിൽ തന്നെ കൊള്ളാമായിരുന്നു. അഭിനയം ആരുടേയും മുഴച്ചു നിന്നതായി തോന്നിയില്ല. പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ് എന്നിവർക്കൊക്കെ അധികം രംഗങ്ങൾ ഉണ്ടായിരുന്നില്ല. 

ആക്ഷൻ രംഗങ്ങൾ ഒന്നും തന്നെയില്ലാതെ തന്നെ ആക്ഷൻ മൂഡ്‌ ക്രിയേറ്റ് ചെയ്യുക എന്നത് വിഷമം പിടിച്ച ഒരു കാര്യമാണ്. അതിൽ റിച്ചി പകുതി വിജയിച്ചു എന്ന് വേണം പറയാൻ. എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ആ മൂഡ്‌ നഷ്ടമാകുന്നുണ്ട്.  വളരെ ബ്രില്യന്റായ എഡിറ്റിംഗ് രീതി സ്വീകരിച്ച ഒരു സിനിമയുടെ പതിപ്പിന്റെ എഡിറ്റിംഗ് വെറും ശരാശരിയിൽ മാത്രമാണ് ഒതുങ്ങിയത്. 

റിച്ചി കഥ പറയുന്ന രീതി നേരെയാണ്. ഉള്ളിടവറു കണ്ടന്റെ പോലെ രോഷമോൻ എഫ്ഫക്റ്റ് ഒന്നുമല്ല. കൂടാതെ കൺഫ്യൂഷൻ ഒഴിവാക്കാൻ പലയിടത്തും സ്പൂൺ ഫീഡിംഗ് ചെയ്യുന്നുമുണ്ട്. അതൊക്കെ സാധാരണ ഒരു സിനിമ ആസ്വാദകന് നന്നായി ഭവിക്കുമെങ്കിലും മൊത്തത്തിൽ റിച്ചി എന്ന പ്രോഡക്റ്റ് ഒരു ശരാശരിയോ അതിൽ താഴെയായോ അനുഭവപ്പെടുകയുള്ളൂ.  

🔰🔰🔰Last Word🔰🔰🔰

ഒരു കൾട്ട് ക്ലാസ്സിക്ക് ചിത്രത്തിന്റെ റീമേയ്ക് എന്ന നിലയിൽ റിച്ചി പരാജയം തന്നെയാണ്. പക്ഷെ റിച്ചി എന്ന സിനിമയേ മാത്രമായി എടുത്താൽ കുറച്ചു പോസിറ്റീവും കുറച്ചധികം നെഗറ്റീവും ആയി ഒരു ശരാശരി അനുഭവം കന്നട ചിത്രം കാണാത്തവർക്ക് ലഭിക്കും. കന്നട ചിത്രം കണ്ടവർ ഇതൊരു റീമെയ്ക് ആണെന്ന കാര്യം മറന്നു കാണുക. ചിലപ്പോൾ ഇഷ്ടപ്പെട്ടേക്കാം.