അവർക്ക് 5 പേർക്കും പർവ്വതാരോഹണം ഒരു ഹരമായിരുന്നു. മല കയറ്റത്തിനിടയിൽ ഒരിക്കൽ കാട്ടിനു നടുക്ക് ഒരു പെട്ടിയിലാക്കിയ വിധത്തിൽ ശ്വസിക്കാൻ ഒരു ട്യൂബ് മാത്രം ഇട്ടുകൊടുത്ത നിലയിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി. ആ കുട്ടിയെ രക്ഷപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ ഇരയെ നഷ്ടപ്പെട്ട നായാട്ടുകാർ നിസാരക്കാർ ആയിരുന്നില്ല. കുട്ടിയെ വീണ്ടെടുക്കാൻ ക്രൂരകൊലപതകങ്ങൾ നടത്തി അവർ മുന്നേറുന്നു.. ആ കുട്ടിയെ രക്ഷിക്കാനായി അവർ അഞ്ചുപേരും…

Movie – A lonely Palce To Die (2011) 

Genre – Thriller 

പർവ്വതാരോഹണ രംഗങ്ങൾ എല്ലാം മികച്ചത് തന്നെ എന്നതിൽ സംശയമില്ല. ഒന്നേമുക്കാൽ മണിക്കൂറിൽ മാത്രം ദൈർഘ്യം ഉള്ളതിനാൽ ഒട്ടും ബോറടിക്കാതെ ത്രിൽ അടിച്ച് കാണാനുള്ള വകയെല്ലാം സിനിമയിലുണ്ട്.എന്നാൽ സിനിമയുടെ പകുതി എത്തുമ്പോൾ തന്നെ പേസിങ് നഷ്ടപ്പെടുന്നുണ്ട്. ക്ലൈമാക്സ്‌ അത്ര നന്നായും തോന്നിയില്ല. 

ക്ലൈമാക്സിലെ ഒരു ഡയലോഗ് കിടു ആയിരുന്നു. അതുപോലെ ആക്ഷൻ രംഗങ്ങളും പശ്ചാത്തല സംഗീതവും നല്ല മനോഹരമായി കാനനഭംഗി പകർത്തിയ ഫ്രെയിമുകളും ഒക്കെയായി ഒരു തവണ ബോറടിയില്ലാതെ കാണാവുന്ന ഒരു ചിത്രമായി മാറുന്നു. 

Click To Download Film