Whodunnit സസ്പെൻസ് ത്രില്ലർ ആയിരുന്നു ശശികുമാർ നായകനായ കിടാരി. ഗ്രാമത്തിലെ പ്രമുഖനായ കൊമ്പയ്യ പാണ്ട്യൻ എന്നയാളെ ആരോ കൊലപ്പെടുത്താൻ ശ്രമിച്ചു. സ്വന്തക്കാരും ബന്ധുക്കളും കാവൽക്കാരും എല്ലാമുണ്ടായിട്ടും ആരോ വീട്ടിൽ കയറി കഴുത്തിൽ കത്തിയിറക്കി. ഒരു നിഴൽ നിഴൽ പോലെ കൊമ്പയ്യയുടെ കൂടെയുള്ള കിടാരി ആളെ കണ്ടെത്താൻ ഇറങ്ങിത്തിരിക്കുകയാണ്. ശത്രുക്കൾ ധാരാളമുള്ള കൊമ്പയ്യയേ വീഴ്ത്താൻ ശ്രമിച്ചത് ആരായിരിക്കും? 

ചിത്രം – കിടാരി (2016) 

വിഭാഗം – ആക്ഷൻ ത്രില്ലർ 

ഗ്രാമവും അവിടുത്തെ പ്രതികാരവും ചണ്ടിയർ വിഭാഗവും ഒക്കെയായി വന്ന ശശികുമാർ ചിത്രം. ഒരൊറ്റ തല്ലുപോലും കൊള്ളാതെ തിരിച്ചു നല്കുന്ന നായകനെ അങ്ങോട്ട്‌ കയറി പ്രണയിക്കുന്ന നായിക എന്ന തമിഴ് ക്ലീഷേ ഇതിലുമുണ്ട്. നാടോടികളിലേ അനന്യയുടെ അഭിനയം അതേപോലെ നിഖില വിമൽ പകർത്താൻ ശ്രമിച്ചത് എന്തിനാണോ ആവോ?? അതോ ശശിയേട്ടൻ പറഞ്ഞിട്ടാണോ? 

എന്തായാലും കിടാരി പറഞ്ഞ സസ്പെൻസ് ചിലർക്ക് മാത്രം ഇഷ്ടപ്പെടുന്ന ഒന്നായി മാറി. ഒരുപാട് ആളുകളിലേക്ക് സംശയമുന നീട്ടി അവസാനം പറഞ്ഞ സസ്പെൻസ് കയ്യടിയോടെ സ്വീകരിക്കാനൊന്നും തോന്നിയില്ല. അതിനാൽ തന്നെ ഒരു ആവറേജ് അനുഭവം മാത്രമായി മാറി.

അംബാനി തന്ന ഇന്നത്തെ 1GB എങ്ങനെ ചിലവാകാം എന്ന ആലോചനയിൽ എത്തിയ വഴിയായിരുന്നു കിടാരി. 1GB പോയാലും വേണ്ടില്ല.. ശശിയേട്ടൻ ഇനി സെന്റി സീനുകൾ അഭിനയിക്കരുത് എന്നൊരു അപേക്ഷ മാത്രം ബാക്കി.  

Click To Download Film