Sakurado എന്ന സ്ഥലത്തുള്ള എല്ലാവർക്കും ഓരോ സൂപ്പർ നാച്ചുറൽ പവറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നായികയുടെ റീസെറ്റ് പവർ. ആരെങ്കിലും മരിച്ചാൽ 3 ദിവസം മുൻപ് വരെ റീസെറ്റ് ചെയ്യാൻ നായികയ്ക്ക് സാധിക്കും. അപ്പോൾ അതു വരെ നടന്ന കാര്യങ്ങളൊക്കെ എല്ലാവരും മറക്കും.. റീസെറ്റ് ചെയ്ത നായിക വരെ. എന്നാൽ അതൊന്നും മറക്കാതെ ഇരിക്കാനുള്ള കഴിവുള്ളയാളാണ് നായകൻ. ഇരുവരും ഒരുമിച്ചു പല അപകടങ്ങളും ഇല്ലാതെ ആക്കിയിട്ടുണ്ട്. ഇവരുടെയൊക്കെ പവറുകൾ തട്ടിയെടുക്കാൻ കഴിവുള്ളയാളുകളും കൂടി ആകുമ്പോൾ കഥ രസം പിടിക്കില്ലേ…  

Movie – Sakurado Reset Part 1 (2017) 

Language – Japanese 

Genre – Fantasy, Drama, Romance 

ഇതേ പേരിലുള്ള അനിമേ സിനിമയാക്കിയതാണ് ഈ ചിത്രം. രണ്ട് ഭാഗങ്ങളായാണ് റിലീസ് ആയതു. ഫാന്റസിയുടെ കൂടെ പ്രണയവും ടൈം ട്രാവലിംഗും എന്തിനു രണ്ട് വർഷം മുൻപ് മരിച്ചയാളെ ജീവിപ്പിക്കുന്നത് വരെ പറയുന്നുണ്ട്. ഇതെല്ലാം കൺഫ്യൂഷൻ ഇല്ലാതെ സിമ്പിൾ ആയി പറഞ്ഞ ആഖ്യാനവും കൊള്ളാം.  

ഒരു മണിക്കൂർ 45 മിനുട്ട് ആണ് ആദ്യഭാഗത്തിന്റെ ദൈർഘ്യം. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ, പത്തിൽ താഴെ മാത്രമുള്ള കഥാപാത്രങ്ങൾ…കുറഞ്ഞ ബഡ്ജറ്റിൽ എങ്ങനെ ഇങ്ങനെയുള്ള ഒരു കൺസെപ്റ്റിൽ പടം എടുക്കാം എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണം.  

കൺസെപ്റ്റ് ഗംഭീരം ആണെങ്കിലും ആഖ്യാനം പതുക്കെയാണ്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ കുറവ് ഒരു പോരായ്മയായി ചിലപ്പോൾ പറയാൻ ഉണ്ടെങ്കിലും പ്രധാന കഥയുടെ തുടക്കവും കഥാപാത്രങ്ങളുടെ വികസനവും ആണ് ഈ ചിത്രത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പോലും അവസാനം ഒരു ട്വിസ്റ്റും നൽകി രണ്ടാം ഭാഗം കാണാനുള്ള പ്രതീക്ഷ നൽകിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. 

Click To Download Film