ടൈം ട്രാവൽ ചെയ്തു മരണത്തിൽ നിന്നും രക്ഷിച്ച സഹപാഠി ഇതെല്ലാം അവളുടെ പ്ലാൻ ആയിരുന്നു എന്ന് പറയുമ്പോൾ Kei ഞെട്ടുന്നുണ്ട്. എന്നാൽ സെക്കന്റ്‌ ജെനെറേഷൻ വിച്ച് ആയി ഇവൾ വരുമ്പോൾ അതുവരെ ഉണ്ടായിരുന്ന അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു.  സഖുറാഡോയിൽ സൂപ്പർ പവറുകൾ ഉള്ള ആരും തന്നെ വേണ്ടായെന്നു അധികാരികൾ തീരുമാനിക്കുന്നു. Kei യ്ക്ക് ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരം തേടേണ്ടതായുണ്ട്. അതുപോലെ സഖുറാഡോയേ അതേ പോലെ നിലനിർത്തുകയും വേണം.  

Movie – Sakurado Reset Part 2 (2017) 

Language – Japanese

Genre – Fantasy, Drama, Romance 

ആദ്യഭാഗം പോലെത്തന്നെ പതുക്കെയുള്ള കഥ പറച്ചിലാണ് രണ്ടാം ഭാഗവും. പ്രകടനവും മെച്ചപ്പെട്ടിട്ടില്ല. ചിലപ്പോഴെല്ലാം ഇവരെല്ലാം എന്താ റോബോട്ട് ആണോ എന്നൊക്കെ തോന്നിപോകും. യാതൊരു ഭാവവും ഇല്ലാതെയാണ് ചിലരുടെ അഭിനയം. എന്നാൽ അതിനെല്ലാം വ്യക്തമായ മറുപടി സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ ലഭിക്കുന്നുണ്ട്.  

വില്ലൻ കഥാപാത്രം നന്നായിരുന്നു. അയാളുടെ തൊപ്പിയും ആ തൊപ്പി കൊണ്ടുള്ള വിദ്യയുമെല്ലാം ആദ്യമൊക്കെ രസകരമായി. എന്നാൽ പിന്നീടുള്ള പതുക്കെയുള്ള കഥ പറച്ചിൽ ചിലയിടങ്ങളിൽ രസം കൊല്ലിയായി മാറി. അവസാനത്തെ അരമണിക്കൂർ പതുക്കെ പതുക്കെയുള്ള രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നതും നമ്മൾ പ്രതീക്ഷിക്കാത്ത ചെറിയ ട്വിസ്റ്റും ഒക്കെയായി നല്ലൊരു ക്ലൈമാക്സിൽ എത്തിക്കുന്നുണ്ട്. ആക്ഷൻ സീനുകൾ ഒന്നും ഇല്ലാതെ തന്നെ സംസാരിച്ചു വില്ലനെ തോൽപ്പിക്കുന്ന/മനസ്സ് മാറ്റുന്ന ക്ലൈമാക്സ്‌ ആദ്യം തെല്ലു നിരാശപ്പെടുത്തിയെങ്കിലും പിന്നീട് അതു തന്നെയാണ് കറക്റ്റ് എന്ന് തോന്നി. മൊത്തത്തിൽ ആദ്യഭാഗത്തേക്കാൾ കുറച്ചൂടെ ആക്റ്റീവ് ആണ് രണ്ടാം ഭാഗം.