തെലുങ്കിലെ ഓവർ റേറ്റഡ് പടമായി തോന്നിയ ക്ഷണം എന്ന സിനിമയുടെ ഡീസന്റ് റീമേയ്ക് ആണ് സത്യ. ക്ഷണം എന്തുകൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് ചോദിച്ചാൽ Gone Baby Gone ലേ ട്വിസ്റ്റ്‌ ക്ഷണത്തിൽ ക്ഷണത്തിൽ പ്ലേസ് ചെയ്ത വിധം ഒരു വധം ആയാണ് തോന്നിയത്. ഒരുപക്ഷേ ചുരുങ്ങിയ സമയത്തിനുള്ളിൽ അത്രയും കോംപ്ലിക്കേറ്റഡ് ആയ കാര്യം പറഞ്ഞതിലെ മുഷിപ്പും ആകാം. എന്തായാലും ക്ഷണം എന്നെ സംബന്ധിച്ച് ഇഷ്ടപ്പെട്ട ഒരു പടമല്ല. 

അതേ കഥ തന്നെ ഒരു മാറ്റവും ഇല്ലാതെ തമിഴിൽ പറഞ്ഞിരിക്കുകയാണ് സത്യ. റിച്ചി എന്ന ബോറൻ റീമയ്ക്കിന്റെ കൂടെ റിലീസ് ആയ ചിത്രം. ഇത് സിബിരാജിന്റെ കരിയറിൽ ലീ എന്ന സിനിമയ്ക്ക് ശേഷമുള്ള നല്ല ചിത്രമായി അനുഭവപ്പെട്ടു. ഒരുവിധം നന്നായി തന്നെ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് കരുതുമ്പോൾ കാലിൽ വെടികൊണ്ടിട്ടും മുഖത്ത് ആ ഭാവമൊന്നും ഇല്ലാതെയുള്ള അഭിനയം തെല്ലു നിരാശപ്പെടുത്തി.  

സതീഷിന്റെ റോൾ കൊള്ളാമായിരുന്നു. കോമഡി മാത്രമാക്കാതെ ഇനിയും ഇതുപോലുള്ള സീരിയസ് റോളുകളും ചെയ്യുക. വരലക്ഷ്മിയുടെ ശബ്ദവും ആറ്റിട്യൂട് എല്ലാം കിടു ആയിരുന്നു. നായികയായി തന്നെ അഭിനയിക്കണം എന്നൊരു നിര്ബന്ധം ഇല്ലാതെ ഇത്തരം റോളുകൾ തിരഞ്ഞെടുത്ത വരലക്ഷ്മി അഭിനന്ദനം അർഹിക്കുന്നു.രമ്യാ നമ്പീശൻ അദാ ശർമയെ അനുകരിക്കാതെ തന്റെ സ്റ്റൈലിൽ ആ വേഷം ചെയ്തു. 

മൊത്തത്തിൽ സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലർ സിനിമ കാണണം എന്നുള്ളവരെ സത്യ നിരാശപ്പെടുത്തുന്നില്ല. തെലുങ്ക് ചിത്രമായ ക്ഷണം കണ്ടവർക്ക് ഇതൊരു ഡീസന്റ് റീമേയ്ക്ക് ആയി തന്നെ അനുഭവപ്പെടും.