🔺ക്ലൈമാക്സ്‌ കിടു ട്വിസ്റ്റ്‌ ആയിരുന്നു.അല്ലേ?…. 

🔻അതേ…. അപ്രതീക്ഷിതമായി വന്ന കഥാഗതികൾ സിനിമയെ ഒരു നല്ല അനുഭവമാക്കി 

🔺അവസാനത്തെ 25 മിനിറ്റിൽ പടം ഗതിമാറി സഞ്ചരിച്ചു.. ശരിക്കും ഒരു ഗംഭീര ത്രില്ലർ…  

🎬Movie – Nieve Negra aka Black Snow (2017) 

🎥Language – Spanish 

🎭Genre – Mystery, Drama 

Ricardo Darin എന്ന പേര് കണ്ടത് കൊണ്ടു മാത്രം ഡൗൺലോഡ് ചെയ്ത ചിത്രം. പുള്ളിക്കാരൻ ഉണ്ടെങ്കിൽ നല്ലൊരു സിനിമയാകും എന്നുറപ്പാണ്. ഈ സിനിമയിൽ പ്രധാന കഥാപാത്രം Lianardo Sbaraglia ആയിരുന്നു.എന്നാൽ ആദ്യാവസാനം വരെ പ്രാധന്യമുള്ള മറ്റൊരു കഥാപാത്രത്തെ ഡാരിൻ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയിൽ ആകെ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെയുള്ളൂ…മേല്പറഞ്ഞ രണ്ട് പേരുടെ കൂടെ മത്സരിച്ചഭിനയിക്കാൻ Laia Costa എന്ന നായികയും. 

മാർക്കോസും ഭാര്യയായ ലോറയും കൂടി മാർക്കോസിന്റെ സഹോദരനായ സൽവാഡോറിനെ കാണാൻ എത്തുന്നതാണ് തുടക്കം. ചെറുപ്പത്തിൽ ഇവരുടെ ഇളയ സഹോദരനെ കൊലപ്പെടുത്തി എന്ന പഴിയും ചുമന്നു ഏകനായി ജീവിക്കുകയാണ് സൽവാഡോർ. സൽവാഡോർ ഇപ്പോൾ താമസിക്കുന്ന വീടിന്റെ അവകാശം മാർക്കോസിനുമുണ്ട്. അതു വിറ്റു കിട്ടുന്ന പണമാണ് ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. എന്നാൽ ഈ യാത്ര മറ്റു പാലത്തിലേക്കുമുള്ള ഒരു പാലം ആയിരുന്നു. 

ചെറുപ്പത്തിൽ തന്നെ കൊലപാതകം ചെയ്‌തെന്ന പഴി കേൾക്കേണ്ടി വരുന്ന കഥാപാത്രം എന്ന് കേൾക്കുമ്പോൾ തന്നെ അയാൾ നിരപരാധി ആകും എന്ന് ആരും ഊഹിക്കും. ആ ഊഹം ശരിയാക്കും വിധം തന്നെയാണ് ഇതിന്റെ കഥയും.എന്നാൽ കഥ പറച്ചിലിൽ മറ്റു പല വഴിത്തിരിവുകളും നമ്മെ കാത്തിരിപ്പുണ്ട്. അതിൽ ചിലത് ഒരു സെക്കന്റ് നേരത്തേക്ക് നമ്മെ ഞെട്ടിക്കുന്നതുമാണ്. 

ആരാണ് ശരി ആരാണ് തെറ്റു എന്നൊന്നും പറയാതെ ഇങ്ങനെ ഒരു സംഭവം നടന്നാൽ സ്വാർത്ഥനായ മനുഷ്യൻ എന്ത് ചെയ്യുമോ അതു കാണിച്ചു തന്നെയാണ് സിനിമ അവസാനിക്കുന്നതും. ബ്ലാക്ക് സ്നോ എന്നാണ് ഈ സിനിമയുടെ ഇംഗ്ലീഷ് പേര്. യഥാർത്ഥ സത്യം മഞ്ഞിൽ പുതഞ്ഞു നിന്നാൽ ആ മഞ്ഞിനെ വെള്ളയായി പറയാൻ ആകില്ലല്ലോ….

ഒന്നരമണിക്കൂറിൽ ഞെട്ടിക്കുന്ന വഴിത്തിരിവുകളും സസ്പെൻസുമായി ഉഗ്രൻ സ്പാനിഷ് ത്രില്ലർ. ത്രില്ലർ പ്രേമികൾക്ക് നല്ലൊരു അനുഭവമായി മാറുമെന്ന് തീർച്ച..

Click To Download Film