ബുദ്ധിയില്ലാ കുടുംബത്തിന്റെ പ്രതികാര കഥ അഥവാ ആന അലറലോടലറൽ… 
 
ആനയുടെ ഭാഗത്ത്‌ നിന്നാണ് കഥ തുടങ്ങുന്നത്. അതായത് ആനയാണ് കഥ പറയുന്നത്. ശബ്ദം നടൻ ദിലീപിന്റെയും. ആനയുടെ ഏലസ് മോഷ്ടിച്ചു എന്ന പേരിൽ നാട് വിടേണ്ടി വന്ന ഹാഷിമിന്റെ കഥയാണിത്. ആനയുടെ ഉടമസ്ഥൻ തമ്പി പരാതിയില്ല എന്ന് പറഞ്ഞു പോലീസ് കേസ് ഒഴിവാക്കുമെങ്കിലും ഹാഷിമിന്റെ മരമണ്ടി അമ്മൂമ്മ അയാളെ ശപിക്കുന്നു. ശാപം ഏറ്റു തമ്പി മുടിയുന്നു. ഹാഷിം വർഷങ്ങൾക്കു ശേഷം ഹാഷിം “രാജയായി” തിരിച്ചെത്തുന്നു.  പഴയ ആനയെ വിലക്കുവാങ്ങുന്നു. അമ്മൂമ്മ ആ ആനയെ സുന്നത്ത് കഴിപ്പിക്കാൻ പറയുന്നു. ആനയ്ക്ക് വേണ്ടി മുസ്ലിം ഹിന്ദു എന്നീ രണ്ട് വിഭാഗങ്ങളും മത്സരിക്കുന്നു.  

🎬ചിത്രം – ആന അലറലോടലറൽ (2017) 

🎥വിഭാഗം – ബോറടിപ്പിക്കൽ 

🔰🔰🔰Whats Good??🔰🔰🔰 

ഇടയ്ക്കു കാണിച്ച K സുരേന്ദ്രന്റെ ഫോട്ടം ഉള്ള ഫ്ലെക്സ്.

🔰🔰🔰Whats Bad??🔰🔰🔰

ബോറടിപ്പിക്കുന്ന ആഖ്യാന രീതിയും നല്ലൊരു താരനിരയെ ഉപയോഗപ്പെടുത്താൻ കഴിയാത്തതും.

🔰🔰🔰Watch Or Not??🔰🔰🔰

ക്രിസ്മസ് റിലീസിലേ ഏറ്റവും ചെറിയ ചിത്രവും ഏറ്റവും മോശം ചിത്രവും ഇത് തന്നെയാകുമെന്നു ചിത്രം തുടങ്ങി ഏകദേശം അര മണിക്കൂറിനുള്ളിൽ മനസ്സിലാകും. ആനയെ സുന്നത്ത് കഴിപ്പിക്കാനുള്ള ശ്രമവും ആന ഇടത്തോട്ട് പോയാൽ മുസ്ലിം, ഇടത്തോട്ട് പോയാൽ വലത്തേക്ക് പോയാൽ ഹിന്ദുവും എന്നൊക്കെയുള്ളത് കേൾക്കാൻ രസമുള്ള സംഗതി ആണെങ്കിലും അതു വെള്ളിത്തിരയിൽ എത്തിച്ചപ്പോൾ അറുബോറൻ അനുഭവമായി മാറുകയായിരുന്നു. 

നായകനായി അഭിനയിക്കുമ്പോൾ ലേശം വട്ടു കൂടി വേണമെന്ന് വിനീതിന് നിർബന്ധമുണ്ടോ ആവോ.. നല്ല ബോറൻ പ്രകടനം ആയിരുന്നു. അനു സിത്താരയാണ് നായിക. സ്ക്രീൻ സ്പേസ് വളരെ കുറവായിരുന്നു. ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. ഇന്നസെന്റ്, സുരാജ്, ധർമജൻ, മാമുക്കോയ, ഹരീഷ് കണാരൻ, തെസ്നി ഖാൻ വിജയരാഘവൻ, വൈശാഖ് തുടങ്ങി നല്ലൊരു താരനിര ഉണ്ടായിരുന്നു. എന്നാൽ ഒരാളെപ്പോലും നല്ല രീതിയിൽ ഉപയോഗിച്ചു കണ്ടില്ല. തെസ്നി ഖാനെ ടൈപ്പ് കാസ്റ്റ് ചെയ്യാതെ ഇരുന്നതിലും നല്ലൊരു റോൾ റോൾ നൽകിയതിലും സന്തോഷം.  
  

വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങൾ, ഒട്ടും സുഖകരമല്ലാത്ത കഥാഗതി, സറ്റയർ ആണോ സീരിയസ് ആണോ എന്ന് പടം എടുത്തവർക്കു പോലും ഉറപ്പിച്ചു പറയാൻ പറ്റുമോ എന്നറിയില്ല.ധർമ്മജന്റെ ഗസ്റ്റ് റോളിൽ വന്ന BGM, ആ 10 മിനിറ്റ് എന്നിവ മാത്രമാണ് കുറച്ചെങ്കിലും കോമഡി എന്ന് പറയാനായി ഉണ്ടായത്. ഇടക്ക് K സുരേന്ദ്രൻ ചേട്ടായിയേ ഒരു ഫ്ലെക്സിൽ കാണിച്ചു.പുള്ളിക്കാരന്റെ ഫേസ്ബുക് പോസ്റ്റുകൾ ഓർത്തപ്പോൾ പിന്നേ ചിരി നിർത്താൻ പറ്റിയില്ല.വേണേൽ ആ ക്രെഡിറ്റ്‌ ഈ സിനിമയ്ക്ക് നൽകാം.

സിനിമ കാണുന്നതിനിടയിൽ അത്യാവശ്യ കോൾ ഒക്കെ വന്നാൽ എത്രനേരം വേണമെങ്കിലും സംസാരിക്കാം.. കഥയിൽ വലിയ മാറ്റങ്ങൾ ഒന്നും വരില്ല. അതിനാൽ ഒന്നും മിസ്സ്‌ ആകില്ല. ഇനി മൾട്ടിയിൽ ആണ് പടം കാണുന്നത് എങ്കിൽ ബോറടിക്കുമ്പോൾ തൊട്ടടുത്തുള്ള സ്ക്രീനിൽ കയറി ആടിന്റേയോ കടുവയുടെയോ നദിയുടെയോ വിമാനത്തിന്റെയോ ഭാഗങ്ങൾ കേറി കാണുകയും ആകാം. ഒരു റിലാക്സേഷൻ ഉണ്ടാകും.  

ഇനി ഇങ്ങനെയൊന്നും ചെയ്യാൻ നിങ്ങൾക്ക് പ്ലാൻ ഇല്ലെങ്കിൽ മലയാള സിനിമ കണ്ട ഏറ്റവും ബോറൻ ക്ലൈമാക്സുകളിൽ ഒന്ന് കണ്ടു നിർവൃതിയടയാം. കൂടുതൽ ഒന്നും പറയാനില്ല.. 

🔰🔰🔰Last Word🔰🔰🔰

Satire ആക്കി എടുക്കാനുള്ള ശ്രമം പാളിപ്പോയതിനാൽ ഇക്കൊല്ലത്തെ ഏറ്റവും ബോറൻ പടങ്ങളുടെ ലിസ്റ്റിൽ ടോപ്‌ 5 നു വേണ്ടി ഈ ആന മത്സരിക്കും. ആനയെ കണ്ട പ്രേക്ഷകർ അലറലോട് അലറൽ തന്നെയാകും.