🔺സുന്ദരിയായ ഒരു പെണ്ണ് രാത്രിയിൽ  കൂടെ വന്നപ്പോൾ ഞാനും ഒരുപാട് സന്തോഷിച്ചു. പക്ഷെ അതെന്നെയങ്ങു തിന്നാൻ ആണെന്ന് കരുതിയില്ല. 

🔻ചെന്നു പെട്ടത് ഒരു Ghoul ന്റെ മുന്നിൽ ആണല്ലേ?? 

🎬Movie – Tokyo Ghoul (2017) 

🎥Language – Japanese 

🎭Genre – Fantasy 

ഇതേ പേരിലുള്ള ഒരു Manga യേ ആസ്പദിമാക്കിയുള്ള ഒരു സിനിമ. Ghoul എന്ന് പേരുള്ള വിഭാഗത്തെ പരിചയപ്പെടുത്തുന്നു. കാഴ്ചയിൽ മനുഷ്യരെപ്പോലെ തന്നെയാണ് എങ്കിലും അവർക്ക് മനുഷ്യമാംസം അല്ലാതെ മറ്റൊന്നും ഭക്ഷിക്കാൻ ആകില്ല. അമാനുഷികമായ കഴിവുകളും ഇവയ്ക്കുണ്ട്.  

കഥയിലെ നായകൻ ഒരു സാധാരണ മനുഷ്യനാണ്. ഒരു രാത്രിയിൽ Ghoul ന്റെ ആക്രമണത്തിന് ഇരയാകുന്നു. ആക്രമിച്ച ഗൗളിനെ ഇല്ലാതാക്കാൻ അവനു കഴിയുന്നു എങ്കിലും അവൻ പാതി മനുഷ്യനും പാതി ഗൗളും ആയി മാറുന്നു. സമൂഹത്തിൽ മനുഷ്യരോടൊത്ത് തങ്ങളുടെ തനിരൂപം പുറത്ത് കാണിക്കാതെ ജീവിക്കുന്ന ഗൗൾ കൂട്ടത്തിന്റെ കൂടെ അവൻ ചേരുന്നു. മനുഷ്യരുടെ കൂട്ടത്തിൽ ഇവരെ ഇല്ലാതാക്കാനുള്ള ആയുധം വികസിപ്പിച്ചെടുത്തത് രണ്ട് പേർ വേട്ടയ്ക്കിറങ്ങുന്നു.  

ആരുടെ ഭാഗത്താണ് ശരി എന്ന് ഒരു നിമിഷം നമ്മെ കൺഫ്യൂഷൻ ആകുന്നുണ്ട് സിനിമ. ഭക്ഷ്യശൃംഖലയിൽ ഗൗളുകൾ ആഹാരമാക്കേണ്ടത് മനുഷ്യരെയാണ്. അല്ലാതെ അവര്ക്ക് വേറെ മാർഗമില്ല. എന്നാൽ തങ്ങളെ ഇല്ലാതാക്കുന്നവരെ നശിപ്പിക്കും എന്ന നിലപാടിൽ മനുഷ്യരും. 

പതിഞ്ഞ താളത്തിൽ തന്നെയാണ് കഥ പറയുന്നതും കഥ മുന്നോട്ടു നീങ്ങുന്നതും. VFX വർക്കുകൾ കണ്ടാൽ ജപ്പാനിൽ ഇത്രയും ദാരിദ്ര്യം ഉണ്ടോ എന്ന് തോന്നിപോകും. രണ്ടാം ഭാഗത്തിനുള്ള വഴി തുറന്ന് കൊണ്ടാണ് സിനിമ അവസാനിക്കുന്നതും.  

Click To Download Film