എന്ത് കൊണ്ട് Bad Genius ഇത്ര പോപ്പുലർ ആയി എന്നത് മനസ്സിലാക്കണം എങ്കിൽ സിനിമ തന്നെ കാണണം. TV സീരീസുകളുടെ ഇടയിൽ പെട്ടു ഈ ചിത്രം കാണാനായി ഇത്തിരി വൈകി. അതിനിടെ പലരും ഒരുപാട് പ്രശംസകൾ ഈ സിനിമയ്ക്കു നൽകുന്നതും ശ്രദ്ധയിൽ പെട്ടു. അപ്പോഴെല്ലാം ചിന്തിച്ചത് The Body, Oldboy,  No Mercy പോലെ എല്ലാവരാലും ഒരേപോലെ നല്ലത് എന്ന് പറയുന്ന ലെവലിലേക്ക് എങ്ങനെ ഈ സിനിമ ഉയർന്നു എന്നതാണ്. 

തായ് സിനിമകളിൽ റെക്കോർഡ് സൃഷ്‌ടിച്ച ചിത്രം പറയുന്നത് പരീക്ഷകളിലേ കോപ്പിയടിയുടെ കഥയാണ്. സമർത്ഥയായ ലിൻ എങ്ങനെ പരീക്ഷയിൽ മറ്റുള്ള കുട്ടികൾക്ക്  ഉത്തരം പറഞ്ഞു കൊടുക്കാൻ സഹായിക്കുന്നു എന്നതാണ് പ്രമേയം. അതിനായി കണ്ടെത്തിയ മാർഗങ്ങൾ ഗംഭീരം എന്ന് പറയാതെ വയ്യ. എല്ലാത്തിലും ഉപരി ഇതൊരു നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് എന്ന് കൂടി അറിയുമ്പോൾ ഇരട്ടി മധുരമാണ്.  

രണ്ട് മണിക്കൂറുള്ള ചിത്രം ഒരുതരത്തിലും ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ചാണ് മുന്നേറുന്നത്.ഗ്രിപ്പിങ് ആയുള്ള കഥാഗതിയും നമ്മെ സിനിമയിൽ തന്നെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും ബാഡ് ജീനിയസ് എന്ന ഈ ചിത്രത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാക്കി മാറ്റുന്നു. അതിനാൽ തന്നെ കേരളത്തിൽ  പീമാക്കിനേക്കാൾ ജനകീയമാകാനും ഈ സിനിമയ്ക്ക് കഴിഞ്ഞു. ഇനിയും ബാഡ് ജീനിയസ് കാണാത്തവർ ഉണ്ടെങ്കിൽ കാണുക.നിങ്ങളുടെ സമയവും ഡാറ്റയും വെറുതെയാകില്ല എന്നുറപ്പ് നൽകുന്നു. 

Click To Get Film