സമർത്ഥനായ ഒരു ജേർണലിസ്റ്റ്. ഒരിക്കൽ അയാളുടെ സെക്കന്റ്‌ ഹാൻഡ് കാർ കേടാകുന്നു. അതു വർക്ഷോപ്പിൽ കയറ്റുമ്പോൾ അയാൾ അറിയുന്നു ഈ വാഹനത്തിന്റെ പല പാർട്സുകളും മറ്റൊരു വാഹനത്തിന്റെ ആണെന്ന്. ഏകദേശം പത്ത് വർഷങ്ങൾക്കു മുൻപ് നായകൻ സാക്ഷിയായ ഒരു കാറപകടത്തിൽ പെട്ട കാറിന്റെ ഭാഗങ്ങൾ ആണെന്ന് മനസ്സിലാകുന്നു. അന്ന് നടന്ന കാറപകടത്തെ പറ്റി അന്വേഷിക്കാൻ അയാൾ ഇറങ്ങി പുറപ്പെടുന്നു. 

Movie – Who Killed Cock Robin (2017) 

Language – Mandarin (Taiwanese Film) 

Genre – Thriller 

ഇരുണ്ട ഛായാഗ്രഹണത്തിൽ ഒരു ഡാർക് മൂഡിൽ കഥ പറയുന്ന ചിത്രം. പതുക്കെയാണ് കഥ പറയുന്നത്. അതിനാൽ ഒരുപക്ഷേ നിങ്ങൾക്ക് വിരസത തോന്നിയേക്കാം. പക്ഷെ ഒരുകാര്യം ഉറപ്പ് നൽകാം, ഒരിത്തിരി ക്ഷമയോടെ കണ്ടിരുന്നാൽ നല്ലൊരു ത്രില്ലർ ആയിരിക്കും നിങ്ങൾ കാണുന്നത്.  

നിസ്സാരമെന്നു തോന്നിയ ഒന്ന് രണ്ട് രംഗങ്ങൾക്കുള്ള പ്രാധാന്യം, ഓരോ കഥാപാത്രങ്ങൾക്കുമുള്ള സ്വഭാവസവിശേഷതകൾ തുടങ്ങി പടം കണ്ടു കൊണ്ടിരിക്കുമ്പോൾ കൺഫ്യൂഷൻ വരാനും സാധ്യതയുണ്ട്. എന്നാൽ എല്ലാ രഹസ്യങ്ങൾക്കും ഉത്തരം നൽകി സിനിമ അവസാനിക്കുമ്പോഴും പ്രേക്ഷകൻ എന്ന നിലയിൽ ചില ചോദ്യങ്ങൾ മനസ്സിൽ ഉരുത്തിരിയാം. 

മൊത്തത്തിൽ ഇത്തിരി സ്ലോ ആയി കഥ പറഞ്ഞാലും ഇടയ്ക്കിടെ വരുന്ന സംഭവ വികാസങ്ങളാലും ശക്തമായ തിരക്കഥയാലും നല്ലൊരു ത്രില്ലർ തന്നെയാകുന്നു ഈ ചിത്രം.ത്രില്ലർ പ്രേമികൾക്ക് നല്ലൊരു അനുഭവം സമ്മാനിക്കും.

Click To Download Film