അന്യഗ്രഹജീവികൾ ഭൂമിയിലെത്തുന്ന കഥ പറയുമ്പോൾ ഏവരാലും പ്രതീക്ഷിക്കപ്പെടുന്നത് മനുഷ്യരും അവരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആയിരിക്കും. എന്നാൽ റഷ്യൻ ചിത്രമായ ഈ സിനിമ അന്യഗ്രഹജീവികളേക്കാൾ മനുഷ്യർ ക്രൂരന്മാർ ആണെന്ന് കാണിക്കുന്നു.  

Movie – Attraction (2017) 

Genre – Sci Fi Drama

അന്യഗ്രഹ സ്‌പേസ് ഷിപ്‌ ഭൂമിയിൽ എത്തുന്നതാണ് കഥയുടെ തുടക്കത്തിൽ കാണിക്കുന്നത്. അവരുടെ സ്‌പേസ് ഷിപിന് മേലെയുള്ള ആക്രമണം മൂലം ഷിപ്‌ ഭൂമിയിലേക്ക് പതിക്കുന്നു. അതുമൂലം ഒരുപാട് നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടാകുന്നു. അതിൽ പ്രകോപിതനായ മനുഷ്യർ അവർക്കെതിരെ മനസ്സ് കൊണ്ട് യുദ്ധം പ്രഖ്യാപിക്കുന്നു.  

നായിക ഏലിയൻ ആയ ഒരാളെ പ്രണയിക്കുന്നതോട് കൂടി കഥ മറ്റൊരു തലത്തിൽ സഞ്ചരിക്കുന്നു. ഒരു ഘട്ടം കഴിയുമ്പോൾ ഏലിയൻസിനേക്കാൾ ക്രൂരന്മാർ മനുഷ്യർ ആണോ എന്ന് നമ്മെ ചിന്തിപ്പിക്കുന്നു. റഷ്യയിൽ ശരിക്കു നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. എലിയൻസിനു പകരം മനുഷ്യർ തന്നെയെന്ന് മാത്രം. ഒരു വംശീയ സംഘർഷമാണ് ഈ സിനിമ ഉണ്ടാകാനുള്ള ഇൻസ്പിരേഷൻ.  

മികച്ച ഗ്രാഫിക്സ് ഉള്ള ഈ ചിത്രം തെല്ലു പതുക്കെയാണ് സഞ്ചരിക്കുന്നത്. ദൈർഘ്യം കൂടുതലായി തോന്നിയേക്കാം. മൊത്തത്തിൽ ഒരു തവണ കാണാനുള്ള വകുപ്പൊക്കെയുള്ള ഒരു ചിത്രം. 

Click To Download Film