🔺2017 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ 7 മിനുറ്റ് നീണ്ട കരഘോഷം ലഭിച്ച കൊറിയൻ ത്രില്ലറാണ് ഈ ചിത്രം. 

🔻Okja, The Villainess എന്നീ സിനിമകളേക്കാൾ കൂടുതൽ ഈ ചിത്രത്തിന് കരഘോഷം ലഭിച്ചിരുന്നോ?? 

🔺അതേ. കഥ പറഞ്ഞ രീതിയും പുതുമയുള്ള സംഭാഷണങ്ങളും ഗ്രിപ്പിങ് ആയ കഥാ സന്ദർഭങ്ങളും ട്വിസ്റ്റും വയലൻസും ഒക്കെയായി കാണികളെ തൃപ്തിപ്പെടുത്തിയ ചിത്രം.  

🎬Movie – The Merciless (2017) 

🎥Genre – Action, Crime, Thriller 

ഒരു ക്രിമിനൽ ഗാങ്ങിൽ രണ്ടാമനായി തുടരുന്ന ഒരുവന്റെ പ്രഥമസ്ഥാനത്തേക്കുള്ള യാത്രയാണ് ചിത്രം പറയുന്നത്. ജയിലിൽ തന്റെ കൂടെ ഉണ്ടായിരുന്ന ഒരുവനെ അയാൾ കൂടെ കൂട്ടുന്നു. തന്റെ ജീവൻ രക്ഷിച്ചതടക്കം അവന്റെ കഴിവുകളിൽ ആകൃഷ്ടനായാണ് കൂടെ കൂട്ടുന്നത്. എന്നാൽ ചതിയും വഞ്ചനയും നിറഞ്ഞ ലോകത്ത് ആരെയും തന്നെ വിശ്വസിക്കരുത് എന്ന ഗുണപാഠം വീണ്ടും ഈ സിനിമയിലൂടെ പറയുന്നു.  

സിനിമയുടെ തുടക്കത്തിൽ രണ്ട് പേര് തീന്മേശയുടെ അടുത്തിരുന്നു സംസാരിക്കുന്നതു കാണിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം. ആ സീൻ അവസാനിക്കുന്നത് തന്നെ പ്രേക്ഷകനെ ആകർഷിച്ചു കൊണ്ടാണ്. തുടർന്ന് വരുന്ന പല രംഗങ്ങളും, എഡിറ്റിംഗ് സ്റ്റൈൽ, കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ തുടങ്ങി സിനിമയിലെ എല്ലാ ഘടകങ്ങളും ഒന്നിനൊന്നു മെച്ചം.  

3 പെൺകുട്ടികൾ സെൽഫി എടുക്കുന്ന ഒരു രംഗം പോലും foreshadowing ആയി ഉപയോഗിച്ചു കഥയിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ വിജയകരമായി കൊണ്ടു വരുവാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും നെഗറ്റീവ് ഷെയ്ഡ് നിറഞ്ഞതിനാൽ ആരെ വിശ്വസിക്കണം എന്ന് പലപ്പോഴും കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. 

രണ്ട് മണിക്കൂർ നീളമുള്ള സിനിമ ഒരു സെക്കന്റ് പോലും ബോറടിപ്പിക്കുന്നില്ല. കൃത്യമായ പേസിൽ ത്രില്ലടിപ്പിച്ചു നീങ്ങുന്ന ചിത്രം കൊറിയൻ ത്രില്ലർ പ്രേമികൾക്ക് നല്ലൊരു ആക്ഷൻ സിനിമ കണ്ട സംതൃപ്തി സമ്മാനിക്കും. 

Click To Download Movie