തകാഷി മൈക്കിന്റെ Blade Of Immortal ഒരു രക്തചരിത്രമാണ്. പേര് സൂചിപ്പിക്കും പോലെ ഒരിക്കലും മരിക്കാത്തവന്റെ വാളിന്റെ കഥ. അയാളുടെ പോരാട്ടത്തിന്റെ കഥ. ചടുലമായ, ആവേശമുണർത്തിക്കുന്ന വാൾപ്പയറ്റും ആക്ഷൻ രംഗങ്ങളുമായി രണ്ട് മണിക്കൂർ 20 മിനുറ്റ് ആവേശത്തിലാഴ്ത്തുന്ന ഒരു ഒന്നൊന്നര ചിത്രം.  

Movie – Blade Of The Immortal (2017) 

Genre – Action 

Language – Japanese 

സാഹോദരിക്കു വേണ്ടിയായിരിക്കണം ഇനിയുള്ള ജീവിതം എന്നുറപ്പിച്ച നായകന് അവളെ നഷ്ടപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല. മനസ്സിലേൽക്കുന്ന വേദനയ്ക്ക് ശമനം മരണത്തിനാൽ മാത്രമേ ലഭിക്കൂ എന്നതിനാൽ ഒരു വൃദ്ധസ്ത്രീയോട് മരണം യാചിച്ചപ്പോൾ അവർ നല്കിയത് മരണം ഇല്ലാത്തവനായി മാറാനുള്ള വരം. എന്നാൽ വരം ആണോ ശാപം ആണോ അതെന്നു കാലം തെളിയിക്കുന്നു. മാതാപിതാക്കളുടെ മരണത്തിനു പ്രതികാരം ചെയ്യാനുറച്ച ഒരു പെൺകുട്ടിയെ സഹായിക്കാൻ അയാൾ നിശ്ചയിക്കുമ്പോൾ മനസ്സിൽ ഉറച്ച ഒരു തീരുമാനം ഉണ്ടായിരുന്നു.  

കറുപ്പിലും വെളുപ്പിലുമായി തുടങ്ങി രക്തത്തിന്റെ ചുവപ്പിൽ അവസാനിക്കുന്ന ചിത്രം. നായകൻ മരണമില്ലാത്തവൻ ആണെന്ന സിനിമാറ്റിക് ലിബർട്ടി ആവശ്യത്തിനു മാത്രം ഉപയോഗിച്ചു, ഒരൊറ്റ സെക്കൻഡ് പോലും ബോറടിപ്പിക്കാതെ ആവേശമുണർത്തുന്ന ഈ ചിത്രം ആക്ഷൻ പ്രേമികൾക്ക് മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. 

13 Assassins പോലെ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ചിത്രമായി മാറുമെന്ന് ഉറപ്പു നൽകുന്നില്ല. എന്നാൽ നിങ്ങളുടെ ഇഷ്ട ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കാനുള്ള വകുപ്പെല്ലാം ഈ സിനിമയിലുണ്ട്.  മാസ്സിനു മാസ്സും, ക്ലാസ്സിനു ക്ലാസ്സും..  

Click To Get Film