2073 ആണ് വർഷം. ജനസംഖ്യ ക്രമാതീതമായി കൂടിയിരിക്കുന്നു. ഒരേ ഒരു കുട്ടി മാത്രം എന്ന നിലപാടിൽ എത്തിയിരിക്കുകയാണ് ഭരണകൂടം. എന്നാൽ തന്റെ മകൾക്കു ജനിച്ച 7 പെൺകുഞ്ഞുങ്ങളെ ഭരണകൂടത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു വ്യക്തി മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടാതെ അവർക്ക്  ജീവിക്കാനുള്ള പദ്ധതികൾ തേടുന്നു. 

Movie – 7 Sisters AKA What Happend To Monday (2017) 

Genre – Sci Fi Action 

ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ ഭരണകൂടം  അവരെ പിടികൂടി ഗാഢനിദ്രയിലാഴ്ത്തുന്നു. ജനസംഖ്യയുടെ പ്രശ്നങ്ങൾ തീരുമ്പോൾ അവരെ സ്വാതന്ത്രരാക്കുന്നു. ചുരുക്കി പറഞ്ഞാൽ സഹോദരങ്ങൾക്ക് ഒരിക്കലും പരസ്പരം കാണാൻ ആകില്ല.ഒരേ പോലെയുള്ള 7 പേർ.. ദിവസങ്ങൾ 7.. അവരുടെ പേരും അതു തന്നെ… ഒരു ഐഡന്റിറ്റിയിൽ ജീവിക്കുന്ന അവർ 7 പേർ ഓരോ ദിവസം മാത്രം പുറത്തിറങ്ങുന്നു. ഒരിക്കൽ 7 പേരിൽ ഒരാളെ കാണാതെയാകുന്നു. അവിടം മുതൽ കഥ കൂടുതൽ ത്രില്ലടിപ്പിക്കുന്ന.  

Noomi Rapace ന്റെ ഫുൾ ഷോ തന്നെയാണ് പടം എന്ന് പറയാം. 7 വേഷങ്ങളിൽ വന്നു തകർത്താടി എന്ന് പറയാം. നമ്മൾ വിചാരിക്കുന്ന ഇടങ്ങളിൽ എല്ലാം പ്രതീക്ഷിക്കാത്ത ചെറിയ ചെറിയ ട്വിസ്റ്റുകൾ വരുമെങ്കിലും പ്രധാന സസ്പെൻസ് ആർക്കും ഊഹിക്കാവുന്ന വിധത്തിലായി മാറി. പവർഫുൾ ആയ വില്ലൻ/വില്ലത്തിയും ആയിരുന്നില്ല. 

രണ്ട് മണിക്കൂർ ബോറടിപ്പിക്കാതെ അത്യാവശ്യം ത്രില്ലടിപ്പിച്ചു മുന്നേറുന്ന കഥ. ത്രില്ലർ പ്രേമികൾക്ക് തങ്ങളുടെ വാച്ച് ലിസ്റ്റിലേക്ക് ചേർക്കാം. 

Click To Download Film