ലിംഗ എന്ന സിനിമയോട് കൂടി തമിഴിൽ നിന്നും അപ്രത്യക്ഷൻ ആകുകയും കന്നടയിലും തെലുങ്കിലും വന്നു പോകുന്ന രവികുമാർ സാക്ഷാൽ ബാലയ്യ ആയുള്ള കൂട്ടുകെട്ടിൽ വന്ന സിനിമയാണ് ജയ് സിംഹ.

സാധാരണ ബാലയ്യ സിനിമകളിലേ സ്ഥിരം കത്തി സീനുകൾ വന്നു പോകുന്നു എങ്കിലും ഇത്തവണ അസഹനീയമായി ഒന്നുമില്ല. മാത്രമല്ല, നയൻതാരയുടെ നല്ല പ്രകടനവും സിനിമയ്ക്ക് ബലമാണ്.

സാധാരണ ഒരു സിനിമ പോലെ തുടങ്ങുന്നു എങ്കിലും നായകന്റെ ഹീറോയിസം ഇൻട്രോ സീനിൽ തന്നെ വരുന്നുണ്ട്.നരസിംഹ എന്ന നായകനും കാമുകിയും തമ്മിലുള്ള കോൺഫ്ലിക്റ്റ് ആണ് സിനിമയുടെ കഥ.

ഇടവേളയോട് കൂടി വരുന്ന ട്വിസ്റ്റും ക്ലൈമാക്സിലെ കുറച്ചു നല്ല രംഗങ്ങൾ ഒക്കെയായി കണ്ടിരിക്കാൻ സാധിക്കുന്നുണ്ട് ഈ ജയ് സിംഹ.