ഡെത്ത് നോട്ട് ഉപയോഗിച്ചു ഒരു സ്വാർത്ഥനായി മാറിയ ലൈറ്റ് മറ്റൊരാളുടെ കയ്യിൽ കൂടി ഡെത്ത് നോട്ട് ഉണ്ടെന്ന കാര്യം അറിയുന്നു. അയാളെ കണ്ടെത്താനായി ഇറങ്ങിയ ലൈറ്റിനെ അയാൾ ആദ്യം കണ്ടെത്തുന്നു. രണ്ട് പേരും ചേർന്ന് L നെ തകർക്കാനായി ഇറങ്ങിതിരിക്കുന്നു. ഇത്തവണ സ്വന്തം ജീവൻ പണയം  വെച്ചാണ് പലരും മുന്നോട്ടു നീങ്ങുന്നത്.  

Movie – Death Note 2 – The Last Name (2006)

Genre – Fantasy, Thriller 

ഈ ചിത്രത്തോട് കൂടി ഡെത്ത് നോട്ട് സിനിമയുടെ കഥ പൂർത്തിയാകുന്നുണ്ട്. 2008 ൽ ബുദ്ധിമാനായ L എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു L – Change The World എന്നൊരു ഇറങ്ങിയിരുന്നു. പലയിടത്തും Death Note 3 എന്നാണ് ആ സിനിമ അറിയപ്പെടുന്നത്. സത്യത്തിൽ അതൊരു സ്പിൻ ഓഫ്‌ ആണ്. എന്നാൽ ഈ രണ്ട് ചിത്രങ്ങൾ കാണുന്നവർക്ക്  അതു കൂടി കാണാൻ തോന്നും എന്നതൊരു വസ്തുതയാണ്.  

Death Note 2 ഒരുപാട് സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ബുക്കിലെ നിയമങ്ങളെ നന്നായി പഠിച്ചു അതിലൂടെ പല ആപത്തിൽ നിന്നും രക്ഷപ്പെട്ടു, താൻ വിചാരിച്ച പോലെയെല്ലാം കരുക്കൾ നീക്കുന്ന അതിബുദ്ധിമാനായ, ക്രൂരനായ, സ്വാർത്ഥനായ ലൈറ്റിനെ ഇതിൽ കാണാം. പല കടമ്പകളും അതിജീവിച്ചാണ് L ലൈറ്റിനെ തകർക്കാനായി മുന്നോട്ടു വരുന്നത്.  

ആദ്യമൊക്കെ പതിഞ്ഞ താളത്തിലാണ് സിനിമ നീങ്ങുന്നത് എങ്കിലും ഇടക്കിടെയുള്ള ത്രില്ലിംഗ് ആയ രംഗങ്ങൾ നമ്മെ പിടിച്ചിരുത്തുന്നുണ്ട്. ക്ലൈമാക്സിനു മുമ്പുള്ള 30 മിനിറ്റ് പലതരം ട്വിസ്റ്റുകളാൽ സമ്പന്നം. 

Click To Download Movie