🔺വിജയ്‌ പടങ്ങളിൽ നല്ല പടം പറയാൻ പറഞ്ഞാൽ ഏത് സിനിമയെന്ന് വെച്ചാ പറയുക?? 

🔻നിങ്ങൾ ഇപ്പോഴും KS രവികുമാറിന്റെ കാലഘട്ടത്തിലാണോ?? നാട്ടാമൈ, പഞ്ചായത്ത് ഈ ടൈപ്പ് ഒക്കെ.. ഓടുന്ന സിനിമകൾ എടുക്കു… 

🎬ചിത്രം – അരുവി (2017) 

🎥വിഭാഗം – ഡ്രാമ, ത്രില്ലർ 

🔰🔰🔰Whats Good??🔰🔰🔰

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുന്ന എല്ലാ സംഗതിയും. സിനിമ തീരുമ്പോൾ മനസ്സിൽ അവശേഷിക്കുന്ന വേദന,ചിന്തകൾ പോലും അരുവിയെ അവിസ്മരണീയമാക്കും. 

🔰🔰🔰Whats Bad??🔰🔰🔰 

കണ്ടെത്തുക വളരെ പ്രയാസമാണ്. അതിനായി രണ്ടാം തവണ കണ്ടാൽ ഒരുപക്ഷേ ഈ സിനിമയുടെ ഫാനായി മാറാം. 🙂 

🔰🔰🔰Watch Or Not??🔰🔰🔰

അരുവി നേരിട്ട വിവാദങ്ങളിൽ ഒന്ന് വിജയ്‌ ചിത്രങ്ങളിൽ ഏതാണ് നല്ലത് എന്ന് ഒരു കഥാപാത്രം ചോദിക്കുന്ന രംഗത്തെ കുറിച്ചാണ്.തമിഴ് നാട്ടിലെ തീയേറ്ററിൽ ഇരുന്നു അരുവി കാണുമ്പോൾ ഈ ഡയലോഗിൽ പൊട്ടിച്ചിരി അല്ലാതെ വേറെയൊന്നും കണ്ടില്ല.സോഷ്യൽ മീഡിയ ഒരു വലിയ ഇഷ്യൂ ആക്കി വളർത്താൻ നോക്കിയതുമില്ല. സംവിധായകൻ വളരെ വ്യക്തമായ മറുപടി നൽകിയതോടെ അതവിടെ അവസാനിച്ചു. 

പിന്നെ കേട്ടത് 2011 ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചിത്രമായ അസ്മായുടെ കോപ്പിയാണ് അരുവി എന്നതാണ്. തീർച്ചയായും ഇൻസ്പിരേഷൻ ആയിട്ടുണ്ടാകും അസ്മായുടെ കഥ. അത്രമേൽ മനോഹരമായിട്ടാണ് അസ്മായുടെ ജീവിതം ആ സിനിമയിൽ കാണിച്ചിരിക്കുന്നത്. AIDS രോഗം പിടിപെട്ടാൽ എന്നന്നേക്കുമായി ജീവിതം അവസാനിക്കുന്നില്ല എന്നും രോഗത്തെ വളരെ പോസിറ്റീവ് ആയി എടുക്കാനും ചിത്രം പറയുന്നുണ്ട്. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് അസ്മാ ഒരുക്കിയത്.റിയൽ ലൈഫിൽ ആ രോഗി ചികിത്സ കിട്ടാതെ മരണപ്പെട്ടു. അവർക്കുള്ള സമർപ്പണമായി HIV ബാധിതരായ ചിലരെ അഭിനയിപ്പിച്ചും പോസിറ്റീവ് ഫീൽ നൽകിയാണ് അസ്മാ അവസാനിക്കുന്നതും. യൂടൂബിൽ ഇംഗ്ലീഷ് സബ്ടൈറ്റിലോട് കൂടി അസ്മാ ലഭ്യമാണ്. കാണുക..

സാമി സംവിധാനം ചെയ്ത 2007 ൽ പുറത്തിറങ്ങിയ മിറുഗം എന്ന സിനിമ കൈകാര്യം ചെയ്ത വിഷയം HIV തന്നെ ആയിരുന്നു. സിനിമയുടെ അവസാനം ദാരുണമായ അന്ത്യം നായകനോ/നായികയ്‌ക്കോ നൽകി നമ്മെ ഇത്തിരി വിഷമിപ്പിക്കുക ആണെങ്കിലും സമൂഹത്തിനു ഒരു മെസ്സേജ് നല്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. HIV ബാധിച്ച ഒരു സ്ത്രീയുടെ കഥയും അവർ ലൈവ് ആയ ഒരു ടീവി ഷോയിൽ വരുന്നതും മാത്രമേ അരുവിയും അസ്മയും തമ്മിലുള്ള ബന്ധമായി വരുന്നുള്ളൂ. ഒരിക്കലും ഒരു കോപ്പിയെന്നു വിളിക്കാൻ ആകില്ല. മാത്രമല്ല അരുവിയിലെ എഡിറ്റിംഗ്, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം അടക്കം എല്ലാ മേഖലയും കയ്യടി അർഹിക്കുന്നതാണ്.

അരുവിയിൽ കൈകാര്യം ചെയ്യുന്ന ഡാർക് ഹ്യൂമർ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്.എല്ലാ അഭിനേതാക്കളും മത്സരിച്ചുള്ള അഭിനയം എന്ന് വേണേൽ പറയാം.ബിയർ ബോട്ടിൽ കറക്കി ട്രൂത്ത് ഓർ ഡെയർ കളിക്കുന്ന രംഗമൊക്കെ നമ്മെ എത്രത്തോളം ചിരിപ്പിക്കുമോ അത്രത്തോളം ക്ലൈമാക്സിനോട് അടുക്കുമ്പോൾ നൊമ്പരപ്പെടുത്തുന്നുണ്ട്. തീയേറ്ററിൽ നിന്നിറങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ..അതു മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന ദിനങ്ങൾ..അരുവി കുറച്ചൊന്നുമല്ല നമ്മെ ചിന്തിപ്പിക്കുന്നത്. 

സെൻസർ സർട്ടിഫിക്കറ്റ് കാണിക്കുന്നത് മുതൽ തന്നെ സിനിമ കാണുക.കാരണം പകുതിക്ക് വെച്ചു കയറി വന്നാൽ സിനിമയുടെ ആസ്വാദനം പൂർണ്ണമായെന്നു വരില്ല.തുടക്കം മുതൽ തന്നെ കാണുക.എഡിറ്റിംഗ് ചെയ്ത രീതി വെച്ചു തുടക്കം മിസ്സ്‌ ആയാൽ ചിലപ്പോൾ സിനിമയുമായി പ്രേക്ഷകന് സംവദിക്കാൻ കഴിഞ്ഞെന്നു വരില്ല. 

അദിതി ബാലൻ എന്ന നടിയുടെ അത്യുഗ്രൻ പ്രകടനമാണ് അരുവിയുടെ നട്ടെല്ല്.നിങ്ങൾക്കൊരു കുഞ്ഞുണ്ടായി അവൾക്കു അരുവി എന്ന് പേരിടുക എന്നൊക്കെ പറയുമ്പോൾ ഉള്ള ഡയലോഗ് ഡെലിവെറിയൊക്കെ മനോഹരമായിരുന്നു.ഒരിക്കലും ആദ്യചിത്രം എന്ന് പറയില്ല. മാത്രമല്ല കൂടെ അഭിനയിച്ച തിരുനങ്കയടക്കം എല്ലാവരും അഭിനയത്തിൽ മികച്ചു നിന്നു. 

🔰🔰🔰Final Word🔰🔰🔰

അരുവി ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കാൻ കെൽപ്പുള്ള ചിത്രമാണ്. ക്ലാസിക് എന്നോ മാസ്റ്റർപീസ് എന്നോ നിസംശയം വിളിക്കാവുന്ന ചിത്രം. കൾട്ട് സ്റ്റാറ്റസ് ലഭിക്കാൻ ഇടനൽകാതെ തമിഴ് നാട്ടുകാർ നല്ലൊരു ബോക്സ്‌ഓഫീസ് വിജയം അരുവിക്ക് നൽകി എന്നറിയുമ്പോൾ സന്തോഷം തോന്നുന്നു. ഈ അരുവിയിൽ മുങ്ങി നിവരുക, പൂർണ്ണ സംതൃപ്തിയോടെയേ നിങ്ങൾ തീയേറ്ററിൽ നിന്നും പുറത്തിറങ്ങൂ…ഉറപ്പ്!