ശങ്കർ റോയ് ചൗധരിയുടെ വിജയകരമായ നിധി വേട്ടയും സാഹസികമായ, മരണത്തെ മുന്നിൽ കണ്ട ആഫ്രിക്കൻ സാഹസിക്കയാത്രയ്ക്കു ശേഷം ബംഗാളിൽ സാധാരണ ജീവിതം നയിക്കുന്നതിനിടയിലാണ് ഇറ്റലിയിൽ നിന്നും അന്ന എന്ന സ്ത്രീ അദ്ധേഹത്തെ ആമസോൺ മഴക്കാടുകളിലേക്ക് ക്ഷണിക്കുന്നത്. സ്പാനിഷ് എക്സ്പ്ലൊറേഴ്‌സ് പറയുന്ന സ്വർണ്ണം കൊണ്ടുള്ള നഗരം “എൽഡോറാഡോ” കണ്ടെത്തുകയാണ് ലക്ഷ്യം. സാഹസികത എന്നും ഇഷ്ടപ്പെട്ടിരുന്ന ശങ്കർ മറ്റൊന്നും ആലോചിച്ചില്ല. മഴക്കാടുകളിലേക്ക് അയാളുടെ പര്യടനം തുടരുന്നു.  

🎬Movie – Amazon Obhijaan (2017) 

🎥Genre – Adventure, Thriller 

🌟Original Language – Bengali 

🔰🔰🔰Whats Good??🔰🔰🔰 

റിലീസിന് മുൻപ് ഇവർ നേടിയ ഗിന്നസ് റെക്കോർഡ് ( ഏറ്റവും വലിയ പോസ്റ്റർ എന്ന റെക്കോർഡ് ബാഹുബലിയിൽ നിന്നും ഈ ചിത്രം സ്വന്തമാക്കി) 

🔰🔰🔰Whats Bad??🔰🔰🔰 

VFX, CGI, മോശം അഭിനയം, അഡ്വെഞ്ചർ ജോണർ ആയിട്ടും ബോറടിപ്പിക്കുന്ന ആഖ്യാനം. 

🔰🔰🔰Watch Or Not??🔰🔰🔰

Chander Pahar എന്ന ആദ്യചിത്രം ഇതുപോലെ ഒരു ക്രിസ്മസ് കാലത്തായിരുന്നു റിലീസ് ആയതു. ധൂം 3 എന്ന സിനിമയെ കടത്തിവെട്ടിയ കളക്ഷൻ ആയിരുന്നു കൊൽക്കത്തയിൽ അതു നേടിയത്. ബംഗാളി സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയും ചെയ്തു. അതിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം പഴയ വിജയം ആവർത്തിക്കാനായി വീണ്ടുമൊരു ക്രിസ്മസ് സീസണിൽ വേട്ടക്കിറങ്ങി. എന്നാൽ ആദ്യചിത്രം നൽകിയ ഹൈപ്പ് മുതലാക്കി നല്ലൊരു പ്രോഡക്റ്റ് പ്രേക്ഷകർക്ക് നല്കാൻ അവർക്കായില്ല എന്ന് തന്നെ വേണം കരുതാൻ. 

ശങ്കർ റോയ് ചൗധരി ആയി ദേവ് എത്തുമ്പോൾ മാർക്കോ ആയി ഡേവിഡ് ജെയിംസ്‌ അഭിനയിക്കുന്നു. മാർക്കോയുടെ മകളായ അന്നയെ റഷ്യൻ മോഡലായ Svetlana Gulakova അവതരിപ്പിക്കുന്നു. ഇവർ മൂന്ന് പേരും ചേർന്നുള്ള ആമസോൺ പര്യടനമാണ് സിനിമ പറയുന്നത്. മൂന്ന് പേരും മോശം അഭിനയം കാഴ്ച വെക്കുന്നതിൽ മത്സരിക്കുകയായിരുന്നു. അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ദേവ് ഇത്ര മോശമായി അഭിനയിക്കുന്നത് എന്തിനു എന്ന് ആരും ചോദിച്ചു പോകും. യുക്തിക്കു നിരക്കാത്ത പല രംഗങ്ങളും സിനിമയിലുണ്ട്. എന്നാൽ സിനിമാറ്റിക് ലിബർട്ടി എന്ന നിലയിൽ ലോജിക് മറക്കാൻ ശ്രമിച്ചാലും മോശം അഭിനയം വലിയൊരു കുറവായി മുന്നിൽ നില്ക്കുന്നു.  

മുൻചിത്രത്തിന്റെ വിജയം മുതലാക്കാനുള്ള ഒരു കച്ചവട തന്ത്രം മാത്രമായേ ഈ സിനിമ തോന്നിയുള്ളൂ. പുലിമുരുകൻ പോലുള്ള ഇതിനെക്കാൾ ബജറ്റ് കുറഞ്ഞ സിനിമകൾ നല്ല രീതിയിൽ ഗ്രാഫിക്സ് കൈകാര്യം ചെയ്യുമ്പോൾ ഈ സിനിമയിലെ ഗ്രാഫിക്സ് ഇരുപതു കൊല്ലാം മുമ്പുള്ള ചിത്രങ്ങളെ ഓർമിപ്പിക്കും വിധമായിരുന്നു.  ഗ്രാഫിക്സ് ഉപയോഗിച്ച ഒരു രംഗം പോലും നല്ലതെന്നു പറയാൻ ആകില്ല.  

എറണാകുളം ലുലുവിലെ PVR ൽ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഞാൻ കണ്ടത്. വളരെ മോശമായ ഡബ്ബിങ് ആയിരുന്നു എന്ന് പറയാതെ വയ്യ. കേരളത്തിലേ ബംഗാളി ജനത തങ്ങളുടെ സൂപ്പർ താരത്തെ കാണാൻ തിരക്ക് കൂട്ടിയതിനാലും സൺ‌ഡേ ആയതിനാലും നിറഞ്ഞ സദസ്സിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. എന്നാൽ സിനിമ കഴിയുമ്പോൾ അവരുടെ മുഖത്ത് വരെ അതൃപ്തി പ്രകടമായിരുന്നു. എത്രയൊക്കെ മോശം നിരൂപണം നേരിട്ടാലും ചിത്രത്തിന്റെ കളക്ഷനെ അതൊന്നും ബാധിക്കുന്നില്ല എന്ന് വേണം അനുമാനിക്കാൻ.. ചന്ദർ പഹറിന്റെ റെക്കോർഡ് തകർക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ടോളിവുഡ്.  

🔰🔰🔰Last Word🔰🔰🔰 

ഒരുപാട് ആരാധകരുള്ള ഒരു കഥാപാത്രത്തിന്റെ സിനിമയിലെ രണ്ടാം വരവ് തികച്ചും ദുർബലം. നിരാശയല്ലാതെ മറ്റൊന്നും നല്കാൻ ഈ ചിത്രത്തിനായില്ല.