മരിച്ചു പോയ തന്റെ അമ്മയ്ക്ക് എന്തോ തന്നോട് പറയാനുണ്ട് എന്ന് കരുതിയാണ് ക്വിൻ മരിച്ചവരെ വിളിക്കുന്നത്. എല്ലാ വിളിയും കൃത്യമായി അവർ കേൾക്കണം എന്നില്ലല്ലോ. ആ വിളി കേട്ടു അവളുടെ അടുത്തേക്ക് എത്തുന്നത്‌ ഒരു ദുരാത്മാവാണ്. എന്നാൽ അതു തന്റെ അമ്മയാണ് എന്ന് ക്വിൻ തെറ്റിദ്ധരിക്കുന്നു. അവളെ രക്ഷപ്പെടുത്താനായി എലീസ് എത്തുന്നതോടെ പ്രശസ്ത സീരീസിലെ മൂന്നാമത്തെ, എന്നാൽ കഥയുടെ ഓർഡർ പ്രകാരം ആദ്യത്തെ കഥ തുടങ്ങുന്നു.  

Movie – Insidious Chapter 3 

Genre – Supernatural Thriller 

എലീസ് തന്റെ സഹായികളായ രണ്ട് പേരെ എങ്ങനെ കണ്ടെത്തി, ഈ സീരീസിന്റെ തുടക്കം എന്ന നിലയിൽ ഈ ചിത്രം കുറച്ചൊക്കെ രസകരമാണ്. ജംപ് സ്‌കെയർ രംഗങ്ങൾ നല്ല സൗണ്ട് സിസ്റ്റത്തിൽ ഭയപ്പെടുത്തുന്നുമുണ്ട്. 

ഒന്നര മണിക്കൂറിൽ സമയം കളയാനായി ഒരു ചിത്രം എന്ന നിലയിൽ സമീപിച്ചാൽ നിരാശ ഉണ്ടാകില്ല. മറിച്ചു ഈ സീരീസിലെ ആദ്യത്തെ രണ്ട് ചിത്രങ്ങളുടെ നിലവാരം പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടി വരും. 

Click To Download Film