🔺സ്കെച്ച് സിനിമ കണ്ടിറങ്ങിയപ്പോൾ അവർ അതിൽ ഇങ്ങനെ ഒരു മെസ്സേജ് ഉൾപ്പെടുത്തും എന്ന് കരുതിയില്ല. 

🔻എന്ത് മെസ്സേജ്?? 

🎬Movie – Sketch (2018) 

🎥Genre – Action 

🔰🔰🔰Whats Good??🔰🔰🔰

ആക്ഷൻ സീനുകൾ, പശ്ചാത്തല സംഗീതം, ഒന്ന് രണ്ടു ത്രില്ലിംഗ് സീനുകൾ 

🔰🔰🔰Whats Bad??🔰🔰🔰 

പറയാൻ ഉദേശിച്ച മെസ്സേജ് ഈ സിനിമയുടെ കഥയോട് യോജിക്കും വിധം ആയിരുന്നില്ല. 

🔰🔰🔰Watch Or Not??🔰🔰🔰 

രായപുരം ബേസ് ചെയ്തു വീണ്ടും ഒരു ലോക്കൽ ഗുണ്ടാ സെറ്റപ്പ് കഥ. ഇത്തവണ നായകൻ ഗുണ്ടയോന്നുമല്ല എങ്കിലും ഒരു ഗുണ്ട ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെ ധൈര്യപൂർവം ചെയ്യുന്ന ആളാണ്‌. പ്രധാനമായും മന്ത്‌ലിഡ്യൂ മുടങ്ങുന്ന വണ്ടികൾ പിടിച്ചെടുക്കലാണ് ജോലി. രായപുരത്തെ ഒരു പ്രധാന റൗഡിയുടെ കാർ ഇതേപോലെ പിടിച്ചെടുക്കുമ്പോൾ നായകന്റെയും കൂട്ടുകാരുടെയും ജീവിതം തന്നെ മാറുന്നു. 

വിക്രം വളരെ നന്നായി ആക്ഷനും ആക്റ്റിംഗും കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ തന്നെ ക്ലൈമാക്സിൽ വില്ലനെ ഇല്ലാതാക്കുന്ന സീനുകളൊക്കെ കിക്കിടു ആയിരുന്നു. ഇന്റർവെൽ പഞ്ചും കിടു. ആ സമയത്തെ BGM ഒക്കെ വേറെ ലെവൽ ആയിരുന്നു.  

സകല ക്ലീഷേയും സിനിമയിലുണ്ട്. കൂട്ടുകാരന് വേണ്ടി തല്ലുണ്ടാക്കൽ, അനാഥരെ സഹായിക്കുന്ന നായകനും നായികയും എന്നിങ്ങനെ മുന്നോട്ടു പോകുന്ന കഥയിൽ നായികയുടെ ആവശ്യം ഒന്നുമില്ലായിരുന്നു. പക്ഷെ നായിക ഉള്ളത് കൊണ്ടുതന്നെ രണ്ടാം പകുതിയിൽ അനാവശ്യമായി 3 പാട്ടും വരുന്നു.  

ഒരു സീരിയസ് സീൻ കഴിഞ്ഞാലുടൻ തന്നെ നായകന്റെ ലവ് ട്രക്ക് വരുമ്പോൾ സീരിയസ്നെസ്സ് ഇല്ലാതെ ആകുന്നു. അതിനാൽ തന്നെ നായകന്റെ നഷ്ടങ്ങൾ ഒന്നും നമ്മിൽ സിമ്പതി ഉണ്ടാക്കുന്നില്ല. രണ്ടാം പകുതി ഏറെക്കുറെ നിർജീവ അവസ്ഥയിൽ തന്നെയാണ്. അപ്പോഴാണ്‌ ക്ലൈമാക്സിൽ കൊടും ട്വിസ്റ്റുമായി എത്തുന്നത്‌.  

ക്ലൈമാക്സ്‌ ട്വിസ്റ്റും സിനിമ പറയുന്ന മെസ്സേജും തമ്മിൽ ബന്ധമുണ്ട്. ആ ഒരു വലിയ മെസ്സേജ് പറയാൻ ആയിട്ടാണ് അവർ സിനിമ ഒരുക്കിയതും. പക്ഷെ നടന്നത് എന്തെന്നാൽ ഒരു വലിയ ആക്ഷൻ ഹീറോയുടെ പടം ആയതിനാൽ ആണോ എന്തോ ആ ട്വിസ്റ്റ്‌ പടത്തിന്റെ പ്രധാന നെഗറ്റീവ് ആയി മാറി. ഒരു തൃപ്തി ഇല്ലാതെയാക്കാൻ മാത്രമേ ക്ലൈമാക്സ്‌ സഹായിച്ചുള്ളൂ. 

🔰🔰🔰Last Word🔰🔰🔰

റെനിഗുണ്ട പോലുള്ള പടങ്ങളിലൂടെ പറയേണ്ട മെസ്സേജ് വിക്രമിനെ പോലൊരു വലിയൊരു താരത്തിന്റെ ചിത്രത്തിലൂടെ പറഞ്ഞു എന്നതാണ് ഈ സിനിമയ്ക്ക് പറ്റിയ തെറ്റ്. ക്ലാസും ആയില്ല, മാസും ആയില്ല. അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ ഒരു തവണ കാണാവുന്ന ഒരു ചിത്രം എന്ന ടാഗ് നൽകാം.