🔺സ്ക്രീനിൽ പുകവലി,മദ്യപാനം,ഹെൽമറ്റ് ഇതൊന്നും അല്ലാതെ Psychotropic drug ഉപയോഗിക്കരുത് എന്ന് എഴുതി കാണിച്ചപ്പോൾ വെറൈറ്റി തോന്നി.  

🔻പടം കണ്ടിട്ട് ആ ഒരു വെറൈറ്റി മാത്രമേ ഉണ്ടായുള്ളൂ?? 

🔺ഏയ്‌.. കുറേ വെറൈറ്റിയൊക്കെ കൊണ്ടുവരാനുള്ള ശ്രമമൊക്കെ നടന്നു. പക്ഷെ ഒന്നും സ്ക്രീനിൽ എത്തിയില്ല.  

🎬Movie – Kaalakaandi (2018) 

🎥Genre – Stoner, Black Comedy 

🎭Language – Hinglish 

🔰🔰🔰Whats Good??🔰🔰🔰

സൈഫ് അലി ഖാന്റെ പ്രകടനം 

🔰🔰🔰Whats Bad??🔰🔰🔰

തീരെ എൻഗേജിങ് ആയിരുന്നില്ല. 

🔰🔰🔰Watch Or Not??🔰🔰🔰

ഡൽഹി ബെല്ലിയുടെ എഴുത്തുകാരനിൽ നിന്നും ഒരു സിനിമ.. അതും സ്റ്റോണർ – ബ്ലാക്ക് കോമഡി ഗണത്തിൽ പെടുന്നവ എന്ന് കേട്ടപ്പോൾ പ്രതീക്ഷ കൂടുതൽ ആയിരുന്നു. ചിത്രത്തിന് A സർട്ടിഫിക്കറ്റു കിട്ടി റിലീസ് ആയപ്പോൾ ഡൽഹി ബെല്ലി പോലൊരു ചിത്രമാണ് പ്രതീക്ഷിച്ചത്. പക്ഷെ…  

വളരെ ഹെൽത്ത്‌ കോൺഷ്യസ് ആയ ഒരാൾക്ക് സ്റ്റൊമക് കാൻസർ ആണെന്ന് അറിയുന്നു. ഇത് വരെ തന്റെ ജീവിതത്തിൽ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങൾ വരെ ചെയ്യാൻ ഇറങ്ങിപുറപ്പെടുന്ന അയാൾ തന്റെ സഹോദരന്റെ കല്യാണത്തിന്റെ അന്ന് റെഡ് സ്റ്റാർ മൈക്രോ ബോൾട്ട് കഴിക്കുന്നു. ആദ്യമായി സ്റ്റോണർ ആയ എല്ലാ പരാക്രമങ്ങളും കാട്ടികൂട്ടുന്നു. പഠനത്തിനായി US ൽ പോകാൻ ഒരുങ്ങുന്ന ഒരു പെൺകുട്ടിയുടെയും കാമുകന്റെയും, 2 ഛോട്ടാ ഗുണ്ടകളുടെയും കഥയും പാരലൽ ആയി പറയുന്നു. ഈ മൂന്ന് കഥകളും തമ്മിൽ എവിടെയും കണക്റ്റ് ആകുന്നില്ല. മറാഠി വാക്കായ സിനിമയുടെ പേര് എങ്ങനെ വന്നു എന്നത് മാത്രമാണ് കോമൺ ഫാക്റ്റർ.  

സൈഫ് അലി ഖാന്റെ പ്രകടനം മാത്രമേ ഈ സിനിമയിൽ ഇമ്പ്രെസ് ചെയ്യാനായി ഉള്ളൂ.. ഷെഹ്നാസ് കുറച്ചു രംഗങ്ങളിൽ മാത്രം വരുന്നൂ എങ്കിലും കലക്കിയിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ആളായത് കൊണ്ട് അങ്ങനെ തോന്നിയതാണോ എന്നറിയില്ല. കുനാൽ റോയ് കപൂർ,വിജയ്‌ റാസ്‌, ഇഷ തൽവാർ തുടങ്ങി ഒരുപാട് താരങ്ങൾ സിനിമയിലുണ്ട്. അവരുടെയെല്ലാം പ്രകടനവും നന്നായിരുന്നു. പക്ഷെ അതൊന്നും സിനിമയെ രക്ഷിക്കുന്ന ഒന്നല്ല.  

ട്രാൻസ്ജൻഡറിനെ നഗ്നയായി കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രം, കല്യാണത്തിന്റെ തലേന്ന് പഴയ കാമുകിയുമായി സെക്സിൽ ഏർപ്പെടാൻ ശ്രമിക്കുക, പോലീസുകാരെക്കൊണ്ട് പിറകെ ഓടിക്കുക തുടങ്ങിയ വൈൽഡ് ഇമാജിനേഷനോക്കെ സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും അത്ര രസകരമായി സ്ക്രീനിൽ പതിഞ്ഞിട്ടില്ല. ഒരുപാട് കാര്യങ്ങളൊക്കെ കാട്ടികൂട്ടുന്നു എങ്കിലും ഒന്നും ഇന്ററസ്റ്റിംഗ് ആയിരുന്നില്ല.  

ഒരു മണിക്കൂർ 50 മിനുറ്റ് ആണ് സിനിമയുടെ നീളം. പക്ഷെ രണ്ടര മണിക്കൂർ പോലെ തോന്നും. അത്രയ്ക്ക് ലാഗ് അടിക്കുന്നുണ്ട് പലപ്പോഴും. ക്ലൈമാക്സിനു മുമ്പുള്ള ഒരു പാട്ട് നന്നായിരുന്നു. BGM, DOP എന്നിവ എല്ലായ്പോഴും പോലെ മികച്ചു നിന്നു.  

🔰🔰🔰Last Word🔰🔰🔰

സൈഫിന്റെ മികവുറ്റ പ്രകടനം ഒഴിച്ച് നിർത്തിയാൽ യാതൊന്നും തന്നെ സിനിമയിലില്ല. സ്റ്റോണർ എന്ന ജോണറിനു തന്നെ അപമാനം എന്നേ പറയാനൊക്കൂ.. ബ്ലാക്ക് കോമഡി കണ്ടു ചിരിക്കണോ കരയണോ എന്ന് ചിന്തിക്കാൻ പോലും തോന്നില്ല. അതാണ്‌ ഈ സിനിമ എടുത്തവരുടെ വിജയവും. പടം തീരുമ്പോൾ ഡ്രഗ് അടിക്കാതെ തന്നെ നമ്മൾ stoned ആകും. THANKS FOR THE MAKING!