പ്രഭുദേവ നായകനായ പടങ്ങളൊക്കെ ചെറുപ്പത്തിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ടമായിരുന്നു പല സിനിമകളും. പെണ്ണിൻ മനതൈ തൊട്ടു, മിസ്റ്റർ റോമിയോ,കാതലൻ,നാം ഇരുവർ നമുക്ക് ഇരുവർ എന്നിങ്ങനെ എത്ര കണ്ടാലും ബോറടിക്കാത്ത പടങ്ങൾ ആയിരുന്നു പലതും.ഈ പൊങ്കലിനും ദേവ നായകനായി എത്തുകയാണ്.

🎬ചിത്രം – ഗുലെഭാഗവലി (2018)

🎥വിഭാഗം – കോമഡി

🔰🔰🔰Whats Good??🔰🔰🔰

രേവതിയുടെ എനർജെറ്റിക് പെർഫോമൻസ്, നാൻ കടവുൾ രാജേന്ദ്രന്റെ കോമഡികൾ, ക്ലൈമാക്സ്‌.

🔰🔰🔰Whats Bad??🔰🔰🔰

കോമഡിക്കു വേണ്ടി അവസാനം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ.

🔰🔰🔰Watch Or Not??🔰🔰🔰

പണ്ട് വെള്ളക്കാർ നമ്മുടെ നാട്ടിൽ നിന്നും (?) കടത്തിയ നിധികളിൽ ഒരു പങ്ക് ഒരു ഇന്ത്യക്കാരൻ ഒരിടത്തു കുഴിച്ചിടുന്നു. അതു എവിടെയെന്നു മകനോട്‌ പറയുന്നു.മകൻ എടുക്കാൻ കൂട്ടാക്കാതെ വയസ്സനാകുന്നു.മരണക്കിടക്കയിൽ ഈ വിവരം അയാളുടെ മകനോട്‌ പറയുന്നു. ഈ സമയം ആയപ്പോൾ വർഷം 2018 ആയി കേട്ടോ..ആ നിധി വേട്ടയുടെ കഥയാണ്‌ ഈ ചിത്രം.

പ്രഭുദേവയാണ് നായകൻ എങ്കിലും രേവതിയാണ് താരം. നല്ല എനെർജെറ്റിക് പെർഫോമൻസ് ആയിരുന്നു. പ്രഭു ദേവ വോയ്‌സ് മോഡുലേഷൻ രജനി കാന്തിനെ അനുകരിക്കും വിധം ആയിരുന്നു. ഡാൻസിന്റെ കാര്യം പറയണ്ടല്ലോ..പ്രകടനവും നന്നായിരുന്നു.

ഹൻസിക വണ്ണമൊക്കെ കുറച്ചു പെർഫെക്ട് ഫിഗറിൽ എത്തുന്നുണ്ട് എങ്കിലും പ്രകടനം എല്ലാത്തവണയും പോലെ! ബാക്കിയുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾ ആയ രാജേന്ദ്രൻ,ആനന്ദ് രാജ്, സത്യൻ,യോഗി ബാബു, രാംദാസ്,മൻസൂർ അലി ഖാൻ എന്നിവരൊക്കെ ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ആദ്യപകുതിയിൽ ഓരോ കഥാപത്രങ്ങളെയും പരിചയപ്പെടുത്താൻ കുറേ സമയം എടുക്കുന്നുണ്ട്.അതിനാൽ തന്നെ അത്ര രസകരമായി തോന്നിയില്ല.രണ്ടാം പകുതിയും അങ്ങനെയൊക്കെ തന്നെ നീങ്ങുമ്പോൾ അവസാനത്തെ 20 മിനുറ്റ് നല്ലൊരു എന്റർടൈൻമെന്റ് നൽകുന്നുണ്ട്.

സ്ലാപ്പ്സ്റ്റിക് കോമഡിയുടെ പോസിറ്റീവ് എനർജി ക്ലൈമാക്സിൽ മാത്രമാണ് ഫീൽ ആയതു. VFX ഒക്കെ പരമ ബോർ ആയിരുന്നു.ഒരു പാട്ട് മൊത്തത്തിൽ ചെയ്തു നശിപ്പിച്ചിട്ടുണ്ട്.

🔰🔰🔰Last Word🔰🔰🔰

ഒരുതവണ കണ്ടിരിക്കാനുള്ള വകയെല്ലാം ഈ കോമഡി എന്റർടൈനർ നൽകുന്നുണ്ട്. രേവതിയോട് “ഏയ്‌..മൺ വാസനൈ…പോതും” എന്നൊക്കെ പറയുമ്പോൾ അതു എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായവർക്ക് ചിരിക്കാനുള്ള വകയുണ്ട്. നന്നായി തമിഴ് അറിയുന്ന, തമിഴ് സിനിമയിലെ തന്നെ ബ്ലാക്ക് ഹ്യുമർ കണ്ടു ശീലിച്ചവർക്ക് ഒരുപാട് രസിക്കാനുള്ള വകയൊക്കെ ഇതിലുണ്ട്. ആ കൂട്ടത്തിൽ ആണെങ്കിൽ അവസാനത്തെ 20 മിനിറ്റിനു മാത്രമായി കാണാം.