ഹൈപ്പർലിങ്ക് കഥകളിലെ മികച്ച സൃഷ്ടികൾ ആയിരുന്നു മാനഗരവും ട്രാഫിക്കും. വിഴിത്തിരു എന്ന് പേരിൽ കുറേനാൾ മുൻപ് ഷൂട്ട് ചെയ്തു വൈകി റിലീസായ ഹൈപ്പർ ലിങ്ക് ദുരന്തങ്ങളുമുണ്ട്. മമ്മൂട്ടി തന്നെ നിർമ്മിച്ച സ്ട്രീറ്റ് ലൈറ്റ്സ് ഏത് വകുപ്പിൽ പെടും??

🎬Movie – Street Lights (2018)

🎥Genre – Thriller

🔰🔰🔰Whats Good??🔰🔰🔰

As Usual… Ikka’s Cooling Glasses.

🔰🔰🔰Whats Bad??🔰🔰🔰

ഈ പടം കാണണം എന്ന് ഞാൻ തീരുമാനിച്ചത്.

🔰🔰🔰Watch Or Not??🔰🔰🔰

റിലീസിന് മുൻപ് CBI ക്കു ശേഷം നായകനും വില്ലനും മാത്രം അറിയാവുന്ന സസ്പെൻസ് എന്നൊക്കെ പോസ്റ്റുകൾ കണ്ടിരുന്നു. അതിലൊന്നും സത്യമില്ല എന്ന് സിനിമയുടെ പ്രവർത്തകരും പറഞ്ഞിരുന്നു. ശരിയാണ്.. സസ്പെൻസ് പടമല്ല. വില്ലൻ ആരാണെന്ന് ആദ്യമേ തന്നെ പറഞ്ഞു തുടങ്ങുന്ന സിനിമയാണ്.

5 കോടിയുടെ ഒരു വജ്രമാല മോഷണം, അതു അന്വേഷിക്കുന്ന ഇക്കയും ടീമും , ഒരു കൊച്ചു കുട്ടിയുടെ പുതിയ ബാഗ് വേണമെന്ന മോഹം, ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ പിന്നാലെ നടക്കുന്ന ഒരുവൻ, വജ്രമാല മോഷ്ടിച്ച മൂവർ സംഘം എന്നിങ്ങനെ തിരിക്കാം ഇതിലെ കഥാപാത്രങ്ങളെ. ഇവരെയൊക്കെ ഒരു പോയിന്റിൽ കണക്റ്റ് ചെയ്യുന്ന കഥയാണ്‌ സ്ട്രീറ്റ് ലൈറ്റ്സ്.

കണ്ടു പഴകിയ ഹൈപ്പർലിങ്ക് കഥകളുടെ അതേ ഫോർമാറ്റ് തന്നെയാണ് ഇവർ പിന്തുടരുന്നതും. ഒരു കുട്ടി.. ചട്ടി.. നല്ലവനായ പാവങ്ങളെ സഹായിക്കുന്ന നായകൻ..സകലമാന ക്ലീഷേകളുടെയും മൊത്തം വിപണന കേന്ദ്രമാണ് ഈ തെരുവ് വിളക്ക്. എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് ചോദിച്ചാൽ ആദ്യം മുതൽ അവസാനം വരെ ഏത് സീൻ വന്നാലും അടുത്തത് എന്ത് എന്ന് ഊഹിക്കാൻ പറ്റും.

ഒരു വിധത്തിലും ആകാംക്ഷ ഉണർത്താൻ സാധിക്കാത്ത സ്ക്രിപ്റ്റ് ആയി തോന്നി. രണ്ട് മണിക്കൂർ മാത്രമേ ദൈർഘ്യം ഉള്ളൂ എന്ന് തോന്നുന്നു. പേസിങ് നന്നായിരുന്നു. ബോറടിപ്പിക്കുന്നില്ല. സൗബിന്റെ കൗണ്ടറുകൾ ചിലപ്പോഴൊക്കെ ചിരിപ്പിക്കുന്നുമുണ്ട്. സ്റ്റണ്ട് സിൽവ വില്ലനായി പതിവ് പോലെ അഭിനയിച്ചു. അവസാനം ഇക്കയുടെ ഇടി കൊണ്ട് അതുവരെ കാണിച്ച വില്ലത്തരം ഒക്കെ ഒന്നുമല്ലാതെ ആകുമെന്ന് സംവിധായകനും തെളിയിച്ചു.

ഇക്കയുടെ കൂളിംഗ് ഗ്ലാസ്സുകൾ കൊള്ളാം. ചാടി ഒരാളെ വെടി വെക്കുന്നത് കണ്ടപ്പോൾ പൊട്ടിച്ചിരിച്ചു പോയി. ഇമ്മാതിരി ചാട്ടമൊക്കെ ചാടിയാൽ അടുത്ത മാസം ടൈറന്റ് ഇറങ്ങുമ്പോൾ ട്രോളന്മാർ SS എടുത്തു ട്രോളും ഇക്കാ… ആദി കണ്ടു ഇത് കാണുന്നവർ ആണെങ്കിൽ ആക്ഷൻ?? ഇത്?? ത്ഫൂ എന്ന് കട്ടപ്പനയിലെ സിദ്ധിക്ക് പറയും പോലെ പറഞ്ഞു എന്നിരിക്കും.

ക്ലൈമാക്സിൽ റോബിൻ ഹുഡിനെ വെല്ലുന്ന നല്ലവനായ ഇക്കയെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക? ഹാ.. ഇനി അടുത്ത മാസത്തെ റിലീസിനായി കാത്തിരിക്കാം.

🔰🔰🔰Last Word🔰🔰🔰

റോഡിലൂടെ പോകുമ്പോൾ വഴിവിളക്കുകൾ ആരെങ്കിലും കല്ലെറിഞ്ഞു പൊട്ടിച്ചത് കണ്ണിൽ പെട്ടാൽ ഓർക്കുക… അതും ഈ സിനിമയും ആയി ഒരു ബന്ധവുമില്ല!