പത്ത് വർഷമായി സ്ഥിരമായി സഞ്ചരിക്കുന്ന കമ്യൂട്ടർ ട്രെയിൻ… ഒരുനാൾ ഒരു സുന്ദരിയായ സ്ത്രീ വന്നു ഈ ട്രെയിനിൽ സഞ്ചരിക്കുന്ന ഒരാളെ കണ്ടെത്തിയാൽ ധാരാളം പണം നൽകാം എന്ന് പറയുന്നു. അയാളുടെ കൈവശമുള്ള ബാഗും കൈക്കലാക്കണം. അഡ്വാൻസ് ആയി പണവും നൽകുന്നു. എന്ത് ചെയ്യും??

🎬Movie – The Commuter (2018)

🎥Genre – Thriller

🔰🔰🔰Whats Good??🔰🔰🔰

ഗൺമാൻ ആയുള്ള ഫൈറ്റ് സീൻ, ട്രെയിനിന്റെ താഴെ ഇറങ്ങുന്ന രംഗങ്ങൾ, ത്രില്ലിംഗ് ആയ ചില രംഗങ്ങൾ

🔰🔰🔰Whats Bad??🔰🔰🔰

ഊഹിക്കാവുന്ന സസ്പെൻസ്.

🔰🔰🔰Watch Or Not??🔰🔰🔰

Orphan എന്ന സിനിമയുടെ സംവിധായകാൻ ലയം നീസണുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രതീക്ഷ കുറച്ചൊക്കെ ഉണ്ടായിരുന്നു. മുൻ ചിത്രമായ Non-Stop പ്ലൈനിൽ ആയിരുന്നു എങ്കിൽ ഇവിടെ അതു ട്രെയിനിൽ ആകുന്നു എന്നതാണ് പ്രഥമദൃഷ്ടിയാൽ മനസ്സിലാകുന്നത്.

രസകരമായ കഥാഗതിയിൽ കുറെയേറെ രംഗങ്ങൾ നമ്മെ പിടിച്ചിരുത്തുന്നുണ്ട്. ഒരൊറ്റ ദിവസം ചില മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ ഉള്ളത്. അതിനാൽ തന്നെ വളരെ ഫാസ്റ്റായി കഥ നീങ്ങുന്നുണ്ട്. ഒരൊറ്റ നിമിഷം പോലും ബോറടിപ്പിക്കുന്നില്ല.

ചിത്രത്തിൽ ദുർബലമായി തോന്നിയത് ആര് എന്നുള്ള ചോദ്യത്തിന് ഉത്തരമായി കാണിക്കുന്ന കഥാപാത്രമാണ്. കാസ്റ്റിംഗ് കാണുമ്പോൾ തന്നെ നമുക്ക് വില്ലനെ ഊഹിക്കാൻ സാധിക്കും. അതൊരു വലിയ പോരായ്മയായി തോന്നി. ഈ കാര്യം വലിയൊരു സസ്പെൻസ് എന്ന നിലയിലല്ല സിനിമയിൽ കാണിച്ചിരിക്കുന്നതും. അയാളിലേക്ക് എത്തുന്നത്‌ വരെയുള്ള കാര്യങ്ങളെ ത്രില്ലർ രൂപേണ അവതരിപ്പിച്ചിരിക്കുകയാണ്.

ഹോളിവുഡ് സിനിമകളിൽ ഡീഫോൾട് ആയി തന്നെ ക്യാമറയും മ്യൂസിക്കും നന്നായിരിക്കുമല്ലോ.. അതിവിടെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. നീസൺ ഫാൻസിനു വലിയ പുതുമയൊന്നും ഈ സിനിമയിൽ നിന്നും കിട്ടാനില്ല. സ്ഥിരം നീസൺ ത്രില്ലർ തന്നെ. പക്ഷെ ബോറടിക്കില്ല.

🔰🔰🔰Last Word🔰🔰🔰

Non-Stop In A Train എന്നതാണ് ഈ സിനിമയെ വിശേഷിപ്പിക്കാൻ പറ്റിയ വാക്ക്. Orphan സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ത്രില്ലർ രംഗങ്ങൾ ഒക്കെ നന്നായി തന്നെ ചെയ്തിട്ടുമുണ്ട്. മൊത്തത്തിൽ ഒരു തവണ കണ്ടുമറക്കാവുന്ന ഒരു സ്ഥിരം നീസൺ ത്രില്ലർ.