ഒറിജിനൽ വേർഷനുമായി ഒരിക്കലും താരതമ്യം ചെയ്യാതെ കാണണം എന്നാഗ്രഹിച്ചു കൊണ്ടാണ് ഓരോ റീമേയ്ക്കും കാണുന്നത്.താരതമ്യം ചെയ്യാൻ തോന്നാതെയിരുന്നാൽ ആ റീമെയ്ക് വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. ഒറിജിനലിനെ വെല്ലുന്ന റീമെയ്ക് ആയില്ല എങ്കിലും ചില സിനിമകൾക്കൊക്കെ അതിന്റേതായ മൂല്യങ്ങൾ ഉണ്ടാകാറുണ്ട്. ഒറിജിനൽ വേർഷൻ ആദ്യം കണ്ടവർക്ക് ഒരിക്കലും പതിപ്പുകളോട് ഇഷ്ടം ഉണ്ടാകില്ല എങ്കിലും പ്രിയനേ പോലുള്ള സംവിധായകൻ എന്താണ് നമുക്കായി നല്കിയത് എന്നറിയാൻ നിമിർ എന്ന സിനിമ കാണുകയുണ്ടായി

🎬ചിത്രം – നിമിർ (2018)

🎥വിഭാഗം – കോമഡി ഡ്രാമ

🔰🔰🔰Whats Good??🔰🔰🔰

Cinematography

🔰🔰🔰Whats Bad??🔰🔰🔰

ഒരു കഥാപാത്രത്തിന് പോലും പ്രേക്ഷകനുമായി കണക്ട് ചെയ്യാൻ കഴിയാത്ത വിധം.

🔰🔰🔰Watch Or Not??🔰🔰🔰

മഹേഷിന്റെ പ്രതികാരം കണ്ടവർ ഇത് കാണാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം അതിന്റെ ട്രീറ്റ്മെന്റ് തന്നെ ലളിതവും സുന്ദരവും ആയിരുന്നു. പടം തുടങ്ങുമ്പോൾ ഉള്ള ഇടുക്കിയെ കുറിച്ചുള്ള പാട്ടു ഒറിജിനലിൽ വരുമ്പോൾ നിമിർ തുടങ്ങുന്നത് പുഴയിൽ കുളിക്കുന്ന ഒരു പെണ്ണ് ശരീരപ്രദർശനം നടത്തി പാട്ട് പാടുന്നതിൽ നിന്നാണ്. അതിന്റെ കൂടെ നായകനെയും മറ്റുള്ള പ്രധാന കഥാപത്രങ്ങളെയും കാണിക്കുന്നു. മഹേഷിന്റെ പ്രതികാരത്തോടുള്ള പ്രിയന്റെ പ്രതികാരമാണ് ഈ സിനിമ എന്ന് ആ സ്പോട്ടിൽ തന്നെ മനസ്സിലാകും.

സിനിമ തുടങ്ങും മുൻപ് ഗ്രാമീണ ഭംഗി തിരശീലയിൽ ഭംഗിയായി എത്തിച്ച മികച്ച സംവിധായകനായ ഭാരതിരാജയ്ക്ക് നന്ദിയും സമർപ്പണവും പ്രിയൻ പറയുന്നുണ്ട്.അതേ..ഈ സിനിമയിൽ നല്ലത് എന്ന് പറയാൻ ഛായാഗ്രഹണം മാത്രമേ ഉണ്ടായുള്ളൂ…

മഹേഷ്‌ ഭാവനയെ ഏതോ ഒരുത്തൻ സ്വന്തം നാട്ടിലിട്ട് തല്ലുന്നത് കാണുമ്പോൾ വരുന്ന ഇമോഷൻ ഒന്നും സമുദ്രക്കനി ഉദയനിധിയെ തല്ലുമ്പോൾ തോന്നില്ല. നായകനും വില്ലനും എന്നുള്ള ഒരു ഫീൽ മാത്രമാണ് വരിക. നായകന്റെ പ്രണയം തകരുമ്പോൾ ഒരു ചെറിയ പാട്ടൊക്കെ നൽകിയതിനാൽ ആണോ എന്തോ ഒട്ടും ഫീൽ തോന്നിയില്ല. പ്രിയൻ അനുശ്രീയുടെ തേപ്പ് കഥാപാത്രങ്ങൾ അടുപ്പിച്ചു കണ്ടതിനാൽ കൊച്ചൗവ്വ പൗലോയിലെ ഒരു രംഗം ഇതിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നേറ്റിവിറ്റി എന്നൊരു കാര്യം പറയുകയാണെങ്കിൽ ബിനീഷ് കോടിയേരിയെ ഒരു തമിഴ് ഗ്രാമവാസി ആക്കി അഭിനയിപ്പിച്ചതൊക്കെ പ്രിയന്റെ ബ്രില്യൻസ് ആണ്. ശെരിക്കും തമിഴനെ പോലുണ്ട്! ഭൂരിഭാഗവും മലയാളികൾ ആയതിനാൽ മല്ലു സിംഗിലൊക്കെ കാണിക്കും പോലൊരു മലയാളി ഗ്രാമം ഇനി തമിഴ് നാട് ആണോ എന്നൊക്കെ സംശയം തോന്നാം.

ഭൂരിഭാഗം സീനുകളും ഫ്രെയിം ടു ഫ്രെയിം തന്നെയാണ് എടുത്തിരിക്കുന്നത്. സംഭാഷണങ്ങൾ അടക്കം.എന്നിട്ട് പോലും ഈ സിനിമ മോശമായി തോന്നാൻ കാരണം ഒരൊറ്റ കഥാപാത്രത്തോട് പോലും അറ്റാച്ച്മെന്റ് ഇല്ലാതിരുന്നതിനാലാണ്. ഒരു സംവിധായകൻ മിടുക്ക് കാണിക്കേണ്ടത് അവിടെയാണ്.പ്രേത്യേകിച്ചും റീമേയ്ക്കുകൾ സ്ഥിരമായി ചെയ്യുന്ന ആളാകുമ്പോൾ.

ഉദയനിധി പതിവിനു വിപരീതമായി ഓവറായി സബ്റ്റിൽ ആയതിനാൽ പലരും നല്ല അഭിനയം എന്നൊക്കെ പറഞ്ഞേക്കാം.പക്ഷെ അതുകൊണ്ട് തന്നെ ഈ കഥാപാത്രം പ്രേക്ഷകരിൽ നിന്നും അകലുന്നുണ്ട്. അയാൾക്ക്‌ എന്ത് സംഭവിച്ചാലും ഒന്നുമില്ല എന്ന ഫീലായിരുന്നു.

🔰🔰🔰Last Word🔰🔰🔰

പ്രിയന്റെ പ്രതികാരം!