ഫെഡറൽ റിസർവിലെ പഴയ നോട്ടുകൾ നശിപ്പിക്കുന്നതിന് മുൻപ് തട്ടിയെടുക്കാൻ ഒരു കൂട്ടം ആളുകൾ പ്ലാൻ ചെയ്യുന്നു. ആ പ്ലാൻ നേരത്തെ തന്നെ അറിയുന്ന Los Angeles County Sheriff’s Department ലെ നായകന്റെ സംഘം തടയാനായുള്ള പ്ലാനുകൾ ആലോചിക്കുന്നു. കടുവയെ പിടിക്കുന്ന കിടുവയുള്ള നാട്ടിൽ ട്വിസ്റ്റിനു പഞ്ഞമുണ്ടോ ??

🎬Movie – Den Of Thieves (2018)

🎥Genre – Action

🔰🔰🔰Whats Good??🔰🔰🔰

ക്ലൈമാക്സ്, ആക്ഷൻ സീനുകൾ.

🔰🔰🔰Whats Bad??🔰🔰🔰

നീണ്ട ദൈർഘ്യം, ചില അനാവശ്യ രംഗങ്ങൾ

🔰🔰🔰Watch Or Not??🔰🔰🔰

Gerald Butler ന്റെ കിടു ലുക്ക്‌ കണ്ടാൽ ആര്ക്കായാലും പടം കാണണം എന്ന് തോന്നും. പോരാത്തതിന് നല്ലൊരു ട്രെയ്‌ലർ കൂടി ആകുമ്പോൾ പ്രതീക്ഷ ഉയരും. ഈ ആഴ്ചയിലെ റിലീസുകളിൽ ആദ്യം കാണണം എന്ന് കരുതിയ സിനിമയാണ്. എന്നാൽ ഷോ ടൈം രാത്രി ആയതിനാലും ആകെ ഒരു തിയേറ്ററിൽ രണ്ട് ഷോകൾ മാത്രം ആയതിനാലും കാണാൻ ഇത്തിരി വൈകി.

സിനിമ തുടങ്ങുന്നത് തന്നെ ഒരു ആക്ഷൻ സീനിൽ നിന്നുമാണ്. കള്ളന്മാരുടെ കൂട്ടത്തെ ആദ്യമേ കാണിച്ചു കൊണ്ട് തുടങ്ങുന്നു. പോലീസും അവരും തമ്മിലുള്ള ഫയറിംഗ് സീനുകളൊക്കെ നന്നായിരുന്നു. സൗണ്ട് മിക്സിങ് എടുത്തു പറയേണ്ടതാണ്. വില്ലനായ പാബ്ലോ ശ്രീബറുടെ മാനറിസവും സ്റ്റൈലും ഒക്കെ കാണുമ്പോൾ നായകനെക്കാൾ കൂടുതൽ ഇഷ്ടം തോന്നും.കൂടെ 50 Cent ന്റെ മാസ്സ് ഡയലോഗുകളും ആ ആപ്പിയറൻസും ഒക്കെ കാണുമ്പോൾ നായകന്റെ ടീമിന്റെ കൂടെ നിൽക്കാൻ തോന്നില്ല.

Ice Cube നെ അതേ പോലെ പറിച്ചു വെച്ചത് പോലെയാണ് മകനായ Oshea Jackson Jr നെ കണ്ടപ്പോൾ തോന്നിയത്. ഡയലോഗ് ഡെലിവെറിയും അച്ഛനെപ്പോലെ തന്നെയാണ്. 🙂 എന്തായാലും ഇത്രയും വലിയ നടന്മാരുടെ ഇടയിൽ പെട്ടു കാണാതെ പോയില്ല. അത്യാവശ്യം സ്ക്രീൻ പ്രെസൻസ് ഒക്കെയുണ്ടായിരുന്നു.

ജറാൾഡ് ബട്ലരുടെ ലുക്ക്‌, ആക്ഷൻ സീനുകൾ എല്ലാം നന്നായിരുന്നു. ആക്ഷൻ സീനുകൾക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു. മാസ് സീനുകൾ ഉണ്ടാക്കാനായി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാതെ ആ സാഹചര്യത്തിൽ എന്ത് സംഭവിക്കുമോ എന്നത് കൃത്യമായി എക്സിക്യൂട്ട് ചെയ്തു കാണിച്ചിരിക്കുന്നു.

തിരക്കഥയിൽ എക്‌സ്‌പോസിഷൻ എന്ന് പറയുന്ന ഘടകം, അതായത് കേന്ദ്രകഥാപാത്രങ്ങളെ കാണിച്ചു കഴിഞ്ഞാൽ അവരെ പറ്റി നമുക്ക് കൂടുതലായി മനസ്സിലാക്കി തരാനായുള്ള രംഗങ്ങൾ കൂടിപോയതിനാൽ സിനിമയുടെ ദൈർഘ്യവും കൂടുന്നു. അതിൽ തന്നെ പല സീനുകളും അനാവശ്യവും ആയിരുന്നു. രണ്ട് മണിക്കൂർ 20 മിനിറ്റ് എന്നത് ഒരു ഇംഗ്ലീഷ് ആക്ഷൻ ചിത്രത്തിന് ഇത്തിരി കൂടുതലായി തന്നെ തോന്നി.

ആദ്യത്തെ ആക്ഷൻ സീനിനു ശേഷം അതേപോലെ ആവേശമുണർത്തിക്കുന്ന ഒരു രംഗം വരുന്നത് ഏതാണ്ട് ക്ലൈമാക്സിനു മുന്പാണ്. അതിനാൽ തന്നെ പലപ്പോഴും എൻഗേജിങ് ഫാക്റ്റർ നഷ്ടപ്പെടുന്നുണ്ട്. എന്നാൽ ക്ലൈമാക്സ്‌ ഫൈറ്റും അതുകഴിഞ്ഞുള്ള ട്വിസ്റ്റും ആ കുറവുകൾ നികത്തുന്നുണ്ട്. ട്വിസ്റ്റ്‌ എന്നത് ഈ ജോണറിലുള്ള സിനിമകൾ ഒരുപാട് കണ്ടവർക്ക് ആദ്യമേ തന്നെ മനസ്സിലാക്കാൻ പറ്റും. എന്നാൽ പോലും സിനിമ തീരുമ്പോൾ നിരാശ തോന്നില്ല.

🔰🔰🔰Last Word🔰🔰🔰

Gerald Butler എന്ന നടന്റെ സമീപകാല ചിത്രങ്ങളിലെ ഭേദപ്പെട്ട ഒന്നാണ് ഈ ചിത്രം. സിനിമയുടെ ദൈർഘ്യം ഒരു പ്രശ്നമായി തോന്നില്ല എന്നുണ്ടെങ്കിൽ നിങ്ങളെ രസിപ്പിക്കാനുള്ള ചേരുവകൾ നൽകുന്നുണ്ട് ഈ ആക്ഷൻ ത്രില്ലർ.