തമിഴിൽ ഇറങ്ങുന്ന ഹൊറർ സിനിമകൾക്ക് നിലവാരം കുറഞ്ഞു കുറഞ്ഞു ഹൊറർ എന്ന് കേട്ടാലേ താല്പര്യം കുറയുന്ന അവസ്ഥയിലാണ് അവൾ എന്ന സിനിമ റിലീസ് ആകുന്നത്. ടെക്നിക്കലി മികച്ചു നിന്ന ചിത്രം ഒരു വിജയവുമായി മാറി. അതിനു ശേഷം മുൻനിര താരങ്ങളുടെ ഒരു ഹൊറർ ചിത്രം ഇറങ്ങുന്നത് ജയ് യുടെ ബലൂൺ ആണ്. കേരളത്തിൽ റിലീസ് ചെയ്യാൻ കുറച്ചു വൈകി എങ്കിലും ഹൊറർ ചിത്രം കാണാൻ തീയേറ്റർ തന്നെ തിരഞ്ഞെടുക്കണം. എന്നാലേ ആസ്വാദനം പൂർണ്ണമാകൂ…

🎬Movie – Baloon (2017)

🎥Genre – Horror, Comedy

🔰🔰🔰Whats Good??🔰🔰🔰

സിനിമാട്ടോഗ്രാഫി, സൗണ്ട് മിക്സിങ്, കളർ ടോൺ, ഏതൊക്കെ സിനിമയിൽ നിന്നും ഇൻസ്പയർ ആയി എന്ന് ആദ്യമേ പറയാൻ കാണിച്ച മനസ്സ്.

🔰🔰🔰Whats Bad??🔰🔰🔰

സംഭാഷണങ്ങൾ. അഭിനേതാക്കളുടെ മോശം അഭിനയം.

🔰🔰🔰Watch Or Not??🔰🔰🔰

പ്രേതസിനിമകളുടെ ക്ലീഷേകളെ പറ്റി ഒരു പ്രബന്ധം തന്നെ തയ്യാറാക്കാൻ സാധിക്കും. അതിനാൽ സ്ഥിരം ക്ലീഷേ എന്നത് പറഞ്ഞു പറഞ്ഞു മതിയായി. പ്രേതപ്പടം എന്നാൽ പ്രേതത്തിന്റെ പ്രതികാരം, വീട്, കാട്, കുട്ടി, എക്‌സോർസിസം എന്ന് നമ്മൾ ഇത്രയും നാൾ കണ്ടു ശീലിച്ച അതേ ഫോർമാറ്റ്‌ തന്നെയാണ് ബലൂണും സ്വീകരിച്ചിരിക്കുന്നത്. ക്ലൈമാക്സ്‌ കഴിഞ്ഞുള്ള സീനുകൾ എന്തൊക്കെയോ പുതുമ കൊണ്ടുവരാൻ ശ്രമിച്ചതായി തോന്നിപ്പിക്കും. അത്ര മാത്രം.

സീരിയസ് ആയുള്ള പല സംഭാഷണങ്ങളും കോമഡിയായി മാറുന്നതിനു അഭിനേതാക്കളുടെ പ്രകടനം ഒരു കാരണമാണ്. ഉദാഹരണം പറഞ്ഞാൽ ഭാര്യയുടെയും അനന്തിരവന്റെയും ദേഹത്ത് പ്രേതം കേറിയ സീനിൽ ജയ് പറയും “നിങ്ങളൊക്കെ ആരാ…എന്റെ ഫാമിലിയെ വെറുതെ വിട്ടുകൂടെ? എന്നൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ ചിരി വന്നു.ജയ് ഇത്രനാൾ ചിരിപ്പിക്കാനായി ഉപയോഗിച്ച വോയിസ്‌ ടോൺ ഇതിലും ഉപയോഗിച്ചതാണ് വിനയായത്.

ഞങ്ങൾക്ക് പ്രതികാരം ചെയ്യാൻ പറ്റില്ലേ ഫാദർ എന്ന് പ്രേതം ചോദിക്കുന്ന സീനൊക്കെ നല്ല ബോറായിരുന്നു. വില്ലന്മാരെ ഒരു പത്തു മുപ്പതു കൊല്ലം നന്നായി ജീവിക്കാൻ വിട്ടിട്ടു രാഹുകാലം നോക്കി പ്രതികാരം ചെയ്യാൻ വരുന്ന പ്രേതങ്ങളുടെ മാസ്സ് പ്രതികാരം അടങ്ങിയ ക്ലൈമാക്സ്‌ ബോറായിരുന്നു. തലയും തലപതിയും അവരുടെ സ്റ്റൈലും ഒന്നും ബോറൻ ക്ലൈമാക്സിനെ രക്ഷപ്പെടുത്തുന്നില്ല.

യുവാന്റെ BGM, കളർ ടോൺ, സിനിമാട്ടോഗ്രാഫി എന്നിവയൊക്കെ ഗംഭീരം. യോഗി ബാബുവിന്റെ കക്കൂസ് ജോക്കുകൾ ചിലതൊക്കെ ചിരിപ്പിച്ചു.ആകെയുള്ള 40 സീനിൽ 35 എണ്ണവും കക്കൂസ് റിലേറ്റഡ് ജോക്കുകൾ ആയിരുന്നു എന്നത് ആശയദാരിദ്രത്തെ സൂചിപ്പിക്കുന്നു.

🔰🔰🔰Last Word🔰🔰🔰

ജംപ് സ്‌കെയറുകൾ ചിലയിടങ്ങളിൽ എഫക്ടീവ് ആയിരുന്നു. സൗണ്ട് ഡിസൈൻ തീയേറ്ററിൽ കാണുമ്പോൾ നന്നായി ഫീൽ ചെയ്തു. തീയേറ്റർ അനുഭവം വെച്ചു നോക്കിയിട്ട് പോലും ആവറേജിൽ നിന്നുയരാൻ ഈ ബലൂണിനു കഴിയുന്നില്ല.