കമല ദാസിന്റെ എന്റെ കഥയെ ആസ്പദമാക്കിയല്ല ആമി എന്ന സിനിമ എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകരെ ഈ ചിത്രം വരവേൽക്കുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവും ഇല്ലെന്നു പറയുന്നുണ്ട്. പക്ഷെ ആമി എന്ന ഓമനപ്പേരിൽ മലയാളികൾ ആരെയാണോ വിളിച്ചിരുന്നത് അവരെ ഇന്നും സ്നേഹിക്കുന്നവരെ, അവരുടെ കഴിവിനെ ഇഷ്ടപ്പെടുന്നവർക്കു ആമി എന്ന ചിത്രം എങ്ങനെയുള്ള അനുഭവമായിരിക്കും??

🎬ചിത്രം – ആമി (2018)

🎥വിഭാഗം – ഡ്രാമ

🔰🔰🔰Whats Good??🔰🔰🔰

കഥയോടിണങ്ങി നിൽക്കുന്ന സംഗീതവും പശ്ചാത്തല സംഗീതവും, ഓരോ ഫ്രെയിമിലും വിരിഞ്ഞു നിൽക്കുന്ന കലാകാരന്മാരുടെ ക്രാഫ്റ്റ്.

🔰🔰🔰Whats Bad??🔰🔰🔰

സിനിമയുടെ മൂഡിലേക്ക്, അതിന്റെ ലോകത്തേക്ക് ഒരിക്കൽ പ്രവേശിച്ചാൽ.. ഒന്നും നിങ്ങൾ വകവെയ്ക്കില്ല.

🔰🔰🔰Watch Or Not??🔰🔰🔰

ഓരോ ഫ്രെയിമും മനോഹരമാണ്. ഓരോന്നിലും സംവിധായകന്റെ, അഭിനേതാക്കളുടെ, ഛായാഗ്രാഹകന്റെ, സംഗീത സംവിധായകന്റെ മിടുക്ക് പ്രകടമാണ്. ഒരു കവിത പോലെ മനോഹരമായി തോന്നും ഓരോ ഫ്രെയിമും. സംഭാഷണങ്ങളോ അർത്ഥവത്തായ, മനോഹരമായ ഒന്നായും.

ആദ്യപകുതി അതിമനോഹരമാണ്.സംഭാഷണങ്ങളാലും സംഗീതം ആയാലും അഭിനയമായാലും എല്ലാം നന്നായി തന്നെ സ്ക്രീനിൽ വന്നിട്ടുണ്ട്.

മഞ്ജു വാര്യരുടെ കരിയറിലെ നല്ല വേഷങ്ങളുടെ കൂട്ടത്തിൽ ഇനി ആമിയും ഉണ്ടാകും. JC ഡാനിയേൽ എന്ന് പറയുമ്പോൾ രാജുവിനെ ഓർമ വരുന്നത് പോലെ കണ്ടു വളർന്ന കലാകാരി ആയതിനാൽ ഒരിക്കലും കമലാ ദാസ് എന്ന പേര് കേൾക്കുമ്പോൾ മഞ്ജുവിനെ ഓർക്കില്ലായിരിക്കാം. പക്ഷെ കമലാ ദാസിനെ നന്നായി അവതരിപ്പിച്ച നടി എന്ന ക്രെഡിറ്റ് മഞ്ജുവിന് മാത്രമുള്ളതാണ്. ക്ലൈമാക്സിലെ പ്രകടനമൊക്കെ കയ്യടി അർഹിക്കുന്നു.

ആമിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആഞ്ജലീന എബ്രഹാം എന്ന കുട്ടിയുടെ അഭിനയത്തിൽ തുടങ്ങി കൗമാരം അവതരിപ്പിച്ച നീലാഞ്ജനയിലേക്ക് എത്തുമ്പോൾ ആമി എന്ന കഥാപാത്രവും നമ്മുടെ കൂടെ സഞ്ചരിക്കും. നീലാഞ്ജനയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. മലയാളസിനിമയിൽ നല്ല ഭാവി നേരുന്നു.

ആമിയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയമായ കൃഷ്ണൻ…ടോവിനോയുടെ ചിരിയും ആ കഥാപാത്രം വരുന്ന രംഗങ്ങളും ആമിയുടെ ജീവിതത്തിൽ കൃഷ്‌ണനുള്ള സ്വാധീനവുമെല്ലാം അവസാനം വരെ ഒരു കവിത പോലെ മനോഹരമായി പറയുന്നു. ടോവിനോയുടെ സിനിമകൾ തിരഞ്ഞെടുക്കാനുള്ള കഴിവിനെ അഭിനന്ദിക്കാതെ വയ്യ… തുടർച്ചയായി എന്നെ ഇമ്പ്രെസ്സ് ചെയ്യിക്കുന്ന ടോവിനോ..വൈകാതെ ഞാനൊരു ഫാൻ ആയേക്കാം.

നീർമാതളം എന്ന ശ്രേയ പാടിയ പാട്ടിൽ നിന്നാണ് തുടക്കം. ആ പാട്ട് പല സീനുകളിലും തുടർച്ചയായി വരുന്നത് കാണാം. എന്നാൽ ഒരൊറ്റ രംഗത്തിൽ പോലും അവ അനാവശ്യമായി തോന്നില്ല. ആ പാട്ടിനോട് തന്നെ നമുക്ക് ഇഷ്ടം തോന്നും. എന്നാൽ പ്രണയമായി രാധ എന്ന പാട്ടു തരുന്ന ഫീൽ വെറും വാക്കുകളിൽ ഒതുക്കാൻ കഴിയുന്നില്ല. ശ്രേയയും വിജയ്‌ യേശുദാസും ആലപിച്ച ആ ഗാനം ദൃശ്യങ്ങൾ കൊണ്ടും ആലാപനം കൊണ്ടും വളരെയേറെ സംതൃപ്തി നല്കിയ ഒന്നാണ്. രസലാസ്യവതീ എന്ന് പാടി തുടങ്ങുന്ന വിജയ്‌ യുടെ സ്വരം കേട്ടപ്പോൾ ദാസേട്ടനെ ഓർമ വന്നു. ഒത്തിരി ഇഷ്ടപ്പെട്ട ഗാനം..എന്നും എന്റെ പ്ലേലിസ്റ്റിൽ ഉണ്ടാകും.

ഇടവേള എന്നത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്ന് പറയാതെ വയ്യ. രണ്ടാം പകുതിയുടെ തുടക്കം മുതൽ കഥയോട് ഇണങ്ങിച്ചേരാൻ ഇത്തിരി ബുദ്ധിമുട്ടുകയുണ്ടായി. അനൂപ് മേനോൻ അവതരിപ്പിച്ച അൻവർ അലി എന്ന കഥാപാത്രവും അതിലൂടെ ഇസ്ലാം മതത്തെ പറ്റി പറയുന്നതും അയാളുടെ സ്വാധീനം മൂലം കമലാ ദാസ് കമലാ സുരയ്യ ആകുന്നതുമാണ് രണ്ടാം പകുതി. കുറച്ചധികം പതുക്കെ തന്നെയാണ് കഥപറച്ചിൽ..അതിനാൽ തന്നെ ലാഗിംഗ് തോന്നിക്കാൻ ഇടയുണ്ട്. പക്ഷെ രസച്ചരട് മുറിയുന്നില്ല.

സ്ത്രീകളെ ബഹുമാനിക്കുന്ന, സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ പറ്റി മുസ്ലിങ്ങളായ കഥാപാത്രങ്ങൾ പറയുന്നുണ്ട് എങ്കിലും അവരുടെ പ്രവർത്തികൾ കാണുമ്പോൾ മതത്തെ പറ്റിയുള്ള ഇതുവരെയുള്ള പരാമർശങ്ങൾ എപിക് സർക്കാസം ആയി തോന്നും. മാധവി കുട്ടി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വാതന്ത്ര്യം കമലാ സുരയ്യ ആയപ്പോൾ ലഭിക്കാതെ വരുന്നത് ശ്രദ്ധേയമായ രംഗമാണ്.

🔰🔰🔰Last Word🔰🔰🔰

I should have been a lesser poet and a better woman. I cannot remember where I went wrong, or what went wrong. But..there is modicum of virtue എന്നെഴുതി സിനിമ തീരുമ്പോൾ മാധവി കുട്ടി എന്ന യഥാർത്ഥ സ്ത്രീയോട് ബഹുമാനവും സ്നേഹവും കൂടുന്നു.